ആന്‍ഡ്രോയിഡ് ഫോണുകള്‍ പിന്നിലായി പുതിയ ആപ്പിള്‍ ഐഫോണ്‍; ആ റാങ്കിങ്ങ് ഇങ്ങനെ.!

First Published | Nov 29, 2020, 8:42 PM IST

ആന്‍ഡ്രോയിഡ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ആപ്പിള്‍ ഐ ഫോണ്‍ 12 പിന്നില്‍. സ്മാര്‍ട്ട്‌ഫോണുകള്‍, ലെന്‍സുകള്‍, ക്യാമറകള്‍ എന്നിവയുടെ റാങ്കിങ് നിശ്ചയിക്കുന്ന സ്വതന്ത്ര ഏജന്‍സിയായ ഡിഎക്‌സ്ഒ മാര്‍ക്ക് എന്ന പാരീസ് കമ്പനിയുടെ പുതിയ റിപ്പോര്‍ട്ടിലാണ് ആപ്പിളിന് തിരിച്ചടി. വാവേ, ഷവോമി, മറ്റ് ആന്‍ഡ്രോയിഡ് ഫ്‌ലാഗ്ഷിപ്പുകള്‍ എന്നിവയേക്കാള്‍ പിന്നിലായാണ് പുതിയ ഐഫോണ്‍ 12 എന്നത് അതിശയിപ്പിക്കുന്നു. 

ഐഫോണ്‍ 12 സീരീസില്‍ ഉപയോഗിക്കുന്ന ഹാര്‍ഡ്‌വെയറിന്റെ ഗുണനിലവാരവും നിരവധി അവലോകനങ്ങളും പരിശോധനകള്‍ക്കും ശേഷമാണ് ഡിഎക്‌സ്ഒമാര്‍ക്ക് റാങ്കിങ് പുറത്തുവിട്ടത്. ഐഫോണ്‍ 12 ന്റെ ക്യാമറ അവലോകനം , ഫോട്ടോഗ്രാഫി മികച്ചതല്ലെന്ന് വെളിപ്പെടുത്തുന്നു. നിരവധി ആന്‍ഡ്രോയിഡ് ഫ്‌ലാഗ്ഷിപ്പുകള്‍ക്ക് പിന്നില്‍ ഐഫോണ്‍ 12-ന് ചാര്‍ട്ടില്‍ പതിമൂന്നാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു.
undefined
ഐഫോണ്‍ മോഡലിന് ഈ വര്‍ഷം മൊത്തത്തിലുള്ള സ്‌കോര്‍ ലഭിച്ചത് വെറും 122 പോയിന്റാണ്. ഇത് ഐഫോണ്‍ 12 പ്രോ മാക്‌സിനേക്കാളും (130 പോയിന്റ്) ഐഫോണ്‍ 12 പ്രോ (128 പോയിന്റ്) യേക്കാളും കുറവാണ്. മാത്രമല്ല, ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളുടെ മൊത്തത്തിലുള്ള സ്‌കോറിനേക്കാള്‍ പിന്നിലാണിത്. വാവേ മേറ്റ് 40 പ്രോ, ഷവോമി എംഐ 10 അള്‍ട്രാ, വിവോ എക്‌സ് 50 പ്രോ +, ഓപ്പോ ഫൈന്‍ഡ് എക്‌സ് 2 പ്രോ എന്നിവ ഐഫോണിനേക്കാള്‍ മുന്നിലാണെന്നത് ആപ്പിള്‍ ആരാധകരെ നിരാശപ്പെടുത്തുന്നു. ഐഫോണ്‍ 12 ലെ ഫോട്ടോകള്‍ മികച്ചതാണ്. വീഡിയോയും മികച്ച നിലവാരം പുലര്‍ത്തുന്നു. ഓവറോള്‍ പോയിന്റില്‍ പിന്നിലായെങ്കിലും ഐഫോണ്‍ 12 ഇക്കാര്യത്തില്‍ മുന്നിലേക്ക് വരുന്നു. എന്നാല്‍ മറ്റു ഐഫോണ്‍ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ 12 പിന്നിലായി.
undefined

Latest Videos


ഐഫോണ്‍ 12 ക്യാമറയ്ക്കുള്ള സ്‌കോര്‍ 132 ഉം വീഡിയോ സ്‌കോര്‍ 112 ഉം ആണ്. ഇതില്‍, വീഡിയോ സ്‌കോര്‍ ശ്രദ്ധേയമാണ്, വീഡിയോ റെക്കോര്‍ഡിംഗിലെ ഏറ്റവും പുതിയ ഡോള്‍ബി വിഷന്‍ പിന്തുണയാണ് ഇതിന് കാരണം. ഐഫോണ്‍ 12 ക്യാമറകള്‍, എഫ് 1.6 ലെന്‍സുള്ള 12 എംപി െ്രെപമറി സെന്‍സര്‍, എഫ് 2.4 ലെന്‍സുള്ള 12 എംപി അള്‍ട്രാവൈഡ് സെന്‍സര്‍ എന്നിവ ഡിഎക്‌സ്ഒമാര്‍ക്ക് വിശദമാക്കിയിട്ടുണ്ട്. പ്രധാന ക്യാമറ ഒഐഎസ്, പിഡിഎഎഫ് എന്നിവയെ പിന്തുണയ്ക്കുന്നു, ഒപ്പം ഡോള്‍ബി വിഷന്‍ എച്ച്ഡിആറിനൊപ്പം 4 കെ 60 എഫ്പിഎസ് റെക്കോര്‍ഡിംഗും 30 എഫ്പിഎസില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
undefined
ഇവരുടെ വിശകലനം അനുസരിച്ച്, ഐഫോണ്‍ 12 ക്യാമറയുടെ ഫോട്ടോഗ്രാഫുകളിലെ എക്‌സ്‌പോഷര്‍ 'പൊതുവെ കൃത്യമാണ്', എന്നിരുന്നാലും ഡയനാമിക്ക് റേഞ്ച് വിശാലമാകുമായിരുന്നു. സെന്‍സറിന് മനോഹരമായ നിറങ്ങള്‍ നിലനിര്‍ത്താന്‍ കഴിയും, എന്നാലും, ഫോട്ടോഗ്രാഫുകളില്‍ ഇടയ്ക്കിടെ കാസ്റ്റുകള്‍ ഉണ്ട്. ഓട്ടോഫോക്കസ് ശ്രദ്ധേയമാണ്, പക്ഷേ ഷോട്ടുകള്‍ ചിലപ്പോള്‍ പ്രതികൂലമായ ലൈറ്റിംഗില്‍ നോയിസ് ഉണ്ടാക്കുന്നു. ബോക്കെ മോഡ് 'നിരാശാജനകമാണ്'.
undefined
ഐഫോണ്‍ 12 ല്‍ ചിത്രീകരിച്ച വീഡിയോകളില്‍, ഐഫോണ്‍ 12 പ്രോ ക്യാമറകളുടെ ഗുണനിലവാരവുമായി ഇത് പൊരുത്തപ്പെടുന്നു. ക്യാമറ അവലോകനം അനുസരിച്ച്, എക്‌സ്‌പോഷര്‍ മികച്ചതും ഡൈനാമിക് റേഞ്ച് വിശാലവുമാണ്, ഇത് പ്രധാനമായും ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍ പ്രവര്‍ത്തനങ്ങളുടെ ഗുണമാണെന്നു പറയേണ്ടി വരും. കളര്‍ കൃത്യതയ്ക്കുള്ള പോയിന്റില്‍ വീഡിയോകളിലെ ഓട്ടോഫോക്കസ് നന്നായി പ്രവര്‍ത്തിക്കുന്നു. കുറഞ്ഞ വെളിച്ചത്തിലോ വീടിനകത്തോ ചിത്രീകരിച്ച വീഡിയോകളേക്കാള്‍ പകല്‍ വീഡിയോകള്‍ വളരെ മികച്ചതാണ്, കാരണം രണ്ടാമത്തേത് വളരെയധികം നോയിസ് കാണിക്കുന്നു. വീഡിയോകളിലെ ജെര്‍ക്കിങ്ങുകളും കുലുക്കങ്ങളും നീക്കംചെയ്യാന്‍ ഇഐഎസ് പര്യാപ്തമാണ്.
undefined
പോയിന്റുകള്‍ കുറഞ്ഞതിനുള്ള പ്രധാന കാരണങ്ങള്‍ ഇമേജുകളിലെ ഓവര്‍ഷാര്‍പനിംഗ്, ഗോസ്റ്റിംഗ് എന്നിവയാണ്. ടെലിഫോട്ടോ സെന്‍സര്‍ ഇല്ലാത്തതിനാല്‍ ഐഫോണ്‍ 12 ന്റെ സൂം നിലയും കുറവാണ്. ഐഫോണ്‍ 12 പ്രോയ്ക്കും ഐഫോണ്‍ 12 പ്രോ മാക്‌സിനും മാത്രമാണ് ആപ്പിള്‍ ടെലിഫോട്ടോ സെന്‍സര്‍ നല്‍കിയിരിക്കുന്നത്. ഐഫോണ്‍ 12 ഒക്ടോബറില്‍ വിപണിയിലെത്തി, അതേ മാസം തന്നെ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. ഇന്ത്യയില്‍ ഇത് 79,900 രൂപയില്‍ ആരംഭിക്കുന്നു, ഇത് ഐഫോണ്‍ 12 മിനി വിലയേക്കാള്‍ 10,000 രൂപ കൂടുതലാണ്. ഐഫോണ്‍ 12 പ്രോയ്ക്ക് 1,19,900 രൂപയും ഐഫോണ്‍ 12 പ്രോ മാക്‌സിന് 1,29,900 രൂപയുമാണ് വില.
undefined
click me!