ടിവികെ സമ്മേളനം നടത്താന്‍ സ്ഥലം നല്‍കിയ കര്‍ഷകരെ ആദരിച്ച് വിജയ്

First Published | Nov 24, 2024, 9:25 AM IST

ആദ്യ മാനാട് വന്‍ വിജയമാക്കിയ വിഴുപ്പുറത്തെ  ജില്ലാ നേതാക്കൾക്ക് സ്വർണമോതിരവും വിജയ് സമ്മാനിച്ചു

ചെന്നൈ: വിജയ്‍യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്‍റെ പ്രഥമ സമ്മേളനത്തിന് സ്ഥലം വിട്ടുനല്‍കിയ കര്‍ഷകരെ ആദരിച്ച് നടന്‍ വിജയ്. ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് വിഴുപ്പുറം വിക്രവണ്ടിയിലെ ഏക്കറുകണക്കിന് സ്ഥലം സമ്മേളനത്തിന് വിട്ടുനല്‍കിയ കര്‍ഷകരെയും കുടുംബങ്ങളെയും ഉപഹാരങ്ങള്‍ നല്‍കി വിജയ് ആദരിച്ചത്. ആദ്യ മാനാട് വന്‍ വിജയമാക്കിയ വിഴുപ്പുറത്തെ  ജില്ലാ നേതാക്കൾക്ക് സ്വർണമോതിരവും വിജയ് സമ്മാനിച്ചു
 

അതേ സമയം ഒരാഴ്ച മുന്‍പ് അണ്ണാ ഡിഎംകെയുമായി സഖ്യചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് നടൻ വിജയ് അധ്യക്ഷനായ തമിഴകവെട്രി കഴകം വ്യക്തമാക്കി. മാധ്യമങ്ങളിലെ വ്യാജപ്രചാരണം അവഗണിക്കണമെന്ന്വിജയ് നിർദ്ദേശിച്ചതായി ടിവികെ വാർത്താക്കുറിപ്പിറക്കി.
 

Latest Videos


ടിവികെയുടെ നയങ്ങൾ എന്തെന്നും ,എതിരാളികൾ ആരെന്നും പാർട്ടി സമ്മേളനത്തിൽ വിജയ് വ്യക്തമാക്കിയിട്ടുണ്ട് . ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമങ്ങളിൽനിന്ന് മാധ്യമങ്ങൾ പിന്മാറണമെന്നും ടിവികെ ആവശ്യപ്പെട്ടു.
 

കഴിഞ്ഞ മാസം 27 തീയതിയാണ് വിഴുപ്പുറം വിക്രവണ്ടിയില്‍ ടിവികെയുടെ ആദ്യത്തെ സമ്മേളനം നടന്നത്. അഞ്ച് ലക്ഷത്തിലേറെ പ്രവര്‍ത്തകര്‍ ഈ സമ്മേളത്തിന് എത്തിയെന്നാണ് ടിവികെ അവകാശപ്പെടുന്നത്. സിനിമ അഭിനയം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് പൂര്‍ണ്ണമായും ഇറങ്ങുന്ന വിജയ്‍യുടെ രാഷ്ട്രീയ പ്രഖ്യാപനം ആയിരുന്നു ഈ സമ്മേളനം. 
 

ദ ഗോട്ട് എന്ന ചിത്രത്തിന് ശേഷം രാഷ്ട്രീയ പ്രവേശനത്തിന് വേണ്ടി സിനിമയില്‍ നിന്നും വിടുന്നതിന് മുന്‍പായി അവസാന ചിത്രത്തിന്‍റെ ഷൂട്ടിംഗിലാണ് വിജയ് ഇപ്പോള്‍. ദളപതി 69 എന്ന് പേരിട്ടിരിക്കുന്ന ചിത്രം എച്ച് വിനോദാണ് സംവിധാനം ചെയ്യുന്നത്. ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ് ചിത്രം എന്നാണ് റിപ്പോര്‍ട്ട്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. 2025 ദീപാവലിക്ക് ചിത്രം റിലീസാകും എന്നാണ് വിവരം. 
 

TVK Vijay

ஆனால் சீமான் என்ன தான் விஜயை நேரடியாக தாக்கி பேசினாலும் விஜய் தரப்பில் இருந்து எந்தவிதமான எதிர்ப்பும் வரவேயில்லை என்று தான் கூறவேண்டும். அதே போல அரசியலில் விஜய் களமிறங்கியபோது அவரை பெரிய அளவில் வரவேற்ற விடுதலை சிறுத்தைகள் கட்சி தலைவர் தொல் திருமாவளவனும், விஜயின் மாநாட்டிற்கு பிறகு பெரிய அளவில் அவரை எதிர்க்க துவங்கினார். பாசிசம், பாயாசம் என்று யாரை அவர் இப்படி பேசுகிறார் என்று எனக்கு தெரியவில்லை. அவர் கட்சியின் கொள்கைகள் ஏற்புடையதாகயில்லை என்றெல்லாம் பேசினார் திருமாவளவன்.

click me!