Beetroot For Health : ബീറ്റ്റൂട്ട് കഴിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ ഇതാണ്

First Published | Dec 24, 2021, 6:57 PM IST

ധാരാളം പോഷകങ്ങൾ ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്നു.  ബീറ്റ്റൂട്ട് വിവിധതരം കാൻസറുകളെ തടയുന്നു.  മൂത്രാശയ അർബുദം ഉൾപ്പെടെയുള്ള ചിലതരം കാൻസറുകളുടെ വികസനം തടയാൻ സഹായിക്കുന്ന ശക്തമായ ഒരു ഏജന്റാണ് ബീറ്റാസയാനിൻ.

beetroot

ബീറ്റ്റൂട്ടിൽ അയൺ ഉളളതുകൊണ്ട് രക്തത്തിലെ ഓക്സിജന്റെ സുഗമമായ പ്രവർത്തനത്തിനും അയണിന്റെ കുറവു കാരണം ഉണ്ടാകുന്ന തളർച്ച മാറ്റാനും ബീറ്റ്റൂട്ട് ഉപയോഗിക്കാം. വിറ്റാമിൻ സി ഉളളതിനാൽ ബീറ്റ്റൂട്ട് രോഗപ്രതിരോധ ശക്തിയും വർദ്ധിപ്പിക്കുന്നു.

heart

ബീറ്റ്റൂട്ട് നൈട്രേറ്റ്സ് എന്ന സംയുക്തങ്ങളാൽ സമ്പുഷ്ടമാണ്. നൈട്രേറ്റുകൾ രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കുന്നത് ഹൃദ്രോഗവും പക്ഷാഘാതവും ഒഴിവാക്കാൻ നല്ലതാണ്. ബീറ്റ്റൂട്ട് പോലുള്ള നൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. 

Latest Videos


liver

കുടലിന്റെ ആരോഗ്യത്തിനും പരിപാലനത്തിനും ആവശ്യമായ അമിനോ ആസിഡായ ഗ്ലൂട്ടാമൈനിന്റെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ് ബീറ്റ്‌റൂട്ട്. ഇത് കുടലിന്റെ ആരോ​ഗ്യത്തെ പിന്തുണയ്ക്കുന്ന ബാക്ടീരിയകളെ സഹായിക്കുകയും ചെയ്യുന്നു.

cancer

ഏറ്റവും ശക്തമായ 10 ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ പച്ചക്കറികളിലൊന്നാണ് ബീറ്റ്റൂട്ട്. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുകയും ഹൃദ്രോഗം, കാൻസർ തുടങ്ങിയ അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.

diabetes

ബീറ്റ്റൂട്ട് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു. പ്രമേഹരോഗികൾ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

click me!