ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് മിസ് രിയ ഷിജാർ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കക്ക കഴിക്കാന്‍ ഇഷ്ടമാണോ? എങ്കില്‍ കൊതിയൂറും കിടിലന്‍ കക്കയിറച്ചി ബജി തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
കക്കയിറച്ചി - 1 കപ്പ്
കടലപ്പൊടി - മുക്കാൽ കപ്പ്
അരിപ്പൊടി - 2 സ്പൂൺ
സവാള - 1 എണ്ണം
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് - 2 സ്പൂൺ
മഞ്ഞൾ പൊടി, കുരുമുളക് പൊടി, ഗരം മസാല - അര ടീസ്പൂൺ വീതം
മല്ലിയില, കറിവേപ്പില, ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കക്കയിറച്ചി ഒരു ബൗളിലേയ്ക്കിട്ട ശേഷം ചേരുവകൾ ഓരോന്നായി ഇടുക. മല്ലിയില, കറിവേപ്പില എന്നിവ കീറിയിട്ട് ചേരുവകളെല്ലാം കൂടി നന്നായി ഇളക്കി വെളിച്ചണ്ണയിൽ പൊരിച്ചെടുക്കുക. ഇതോടെ സ്വാദിഷ്ടമായ കക്ക ബജി റെഡി.
Also read: കുട്ടികള്‍ക്കായി മുട്ട കൊണ്ടുള്ള വെറൈറ്റി സ്നാക്ക് തയ്യാറാക്കാം; റെസിപ്പി