ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന്
ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കുട്ടികൾ ഇനി മുതൽ പാവയ്ക്ക കഴിക്കാൻ മടി കാണിക്കില്ല. പാവയ്ക്ക കൊണ്ട് വെറെെറ്റിയായി ഒരു ഹെൽത്തി സ്നാക്ക് എളുപ്പം തയ്യാറാക്കാം.
വേണ്ട ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം പാവയ്ക്കയിലെ കുരു മാറ്റുക. ശേഷം വട്ടത്തിൽ മുറിയ്ക്കുക. മുറിച്ച് വച്ചിരിക്കുന്ന പാവയ്ക്ക ഒരു പാത്രത്തിലേക്ക് ഇട്ടതിനുശേഷം അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപൊടി, വെളുത്തുള്ളി പൗഡർ, മുളകുപൊടി, ചാറ്റ് മസാല, ഒറിഗാനോ ആവശ്യത്തിന് ഉപ്പ് ഗരം മസാല, കാശ്മീരി മുളക് പൊടി, എണ്ണ, വെള്ളം ഇത്രയും ചേർത്ത് കൈകൊണ്ട് നന്നായിട്ട് ഇതൊന്ന് കുഴച്ചെടുക്കണം. ശേഷം ഇത് എണ്ണയിലേക്ക് ഇട്ട് കൊടുത്ത് വറുത്തെടുക്കുക.