T20 World Cup | കിംഗ് കോലി പുറത്ത്; എക്കാലത്തേയും മികച്ച ടി20 ടീമുമായി ഹർഭജൻ സിംഗ്
First Published | Nov 8, 2021, 9:47 AM ISTദുബായ്: സ്ഥിരത കൊണ്ട് ഏതൊരു ടി20 ടീമിലും ഇടംപിടിക്കുന്ന താരങ്ങളിലൊരാളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി(Virat Kohli) എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ കിംഗ് കോലിയെ ഒഴിവാക്കി എക്കാലത്തേയും മികച്ച ടി20 ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യന്‍ മുൻ സ്‌പിന്നര്‍ ഹർഭജൻ സിംഗ്(Harbhajan Singh). 93 അന്താരാഷ്‌ട്ര ടി20കളില്‍ 52.05 ശരാശരിയില്‍ 29 അര്‍ധ ശതകങ്ങള്‍ സഹിതം 3227 റണ്‍സ് സമ്പാദ്യമായുള്ള താരമാണ് കോലി. നിലവില്‍ കളിക്കുന്നവരും വിരമിച്ച താരങ്ങളും ഉള്‍പ്പെട്ട ടീമാണ് ഭാജി പ്രഖ്യാപിച്ചിരിക്കുന്നത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയിലൂടെയാണ് ഹര്‍ഭജന്‍ തന്‍റെ ഇലവന്‍ പുറത്തുവിട്ടത്. ടീം ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവ്‌രാജ് സിംഗിനും(Yuvraj Singh) ടീമില്‍ ഇടംപിടിക്കാനായില്ല.