ട്വിറ്ററിലൂടെ ഷവോമി സിഇഒ മനുകുമാര്‍ ജെയിന്‍ തന്നെയാണ് ഫോണിന്‍റെ പുറത്തിറക്കല്‍ പ്രഖ്യാപിച്ചത്. 48 എംപി എല്ലാവര്‍ക്കും എന്ന ഹാഷ്ടാഗോടെയാണ് മനുകുമാര്‍ ജെയിന്‍ നോട്ട് 7 എസ് മെയ് 20ന് പുറത്തിറക്കും എന്ന കാര്യം അറിയിച്ചത്.
കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഷവോമി റെഡ്മീ നോട്ട് 7, നോട്ട് 7 പ്രോ എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതിന് പിന്നാലെ ഇപ്പോള്‍ റെഡ്മീ നോട്ട് 7 എസ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഷവോമി. ഇത് ആദ്യമായാണ് ഷവോമി നോട്ട് എസ് സീരിസ് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി എത്തിക്കുന്നത്. റെഡ്മീ 7 എസ് പിന്നില്‍ 48 എംപി ക്യാമറയുമായാണ് എത്തുന്നത്. എന്നാല്‍ 48 എംപിയില്‍ ഏത് സെന്‍സര്‍ ഉപയോഗിക്കും എന്ന് ഷവോമി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ട്വിറ്ററിലൂടെ ഷവോമി സിഇഒ മനുകുമാര്‍ ജെയിന്‍ തന്നെയാണ് ഫോണിന്‍റെ പുറത്തിറക്കല്‍ പ്രഖ്യാപിച്ചത്. 48 എംപി എല്ലാവര്‍ക്കും എന്ന ഹാഷ്ടാഗോടെയാണ് മനുകുമാര്‍ ജെയിന്‍ നോട്ട് 7 എസ് മെയ് 20ന് പുറത്തിറക്കും എന്ന കാര്യം അറിയിച്ചത്.
undefined
പ്രഖ്യാപനത്തിന് പിന്നാലെ ഓണ്‍ലൈനില്‍ ഈ ഫോണിന്‍റെ ചില ചിത്രങ്ങള്‍ ചോര്‍ന്നിരുന്നു. ഇതില്‍ ഫോണിന്‍റെ ബാക് പാനലില്‍ ഇരട്ട ക്യാമറകള്‍ കാണാന്‍ സാധിക്കും. എന്നാല്‍ ഫോണിന്‍റെ ഡിസൈനില്‍ വലിയ വ്യത്യാസങ്ങള്‍ ഒന്നും മുന്‍പ് ഇറങ്ങിയ റെഡ്മീ നോട്ട് 7 സീരിസില്‍ നിന്നും ഇല്ല. ഗ്രേഡിയന്‍റ് ഫിനിഷ്, ഡോട്ട് ഡ്രോപ്പ് നോച്ച്, ഗ്ലാസ് ബോഡി എന്നിവ അത് പോലെ നിലനിര്‍ത്തിയിട്ടുണ്ട്.
റെഡ്മീ നോട്ട് 7, നോട്ട് 7 പ്രോ എന്നിവയ്ക്ക് മികച്ച സ്വീകരണമാണ് ഇന്ത്യയില്‍ ലഭിച്ചത്. റെഡ്മീ നോട്ട് 7ന്‍റെ വില ആരംഭിക്കുന്നത് 9,999 രൂപയ്ക്കാണ്. റെഡ്മീ നോട്ട് 7 പ്രോയുടെ വില 13,999 രൂപയിലാണ് തുടങ്ങുന്നത്. അതിനാല്‍ തന്നെ ഇതിനിടയിലുള്ള ഒരു വില ഈ ഫോണിന് പ്രതീക്ഷിക്കാം. അടുത്ത് തന്നെ ഇന്ത്യയില്‍ റെഡ്മീ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായ റെഡ്മീ കെ 20 ഇറക്കും എന്നും സൂചനയുണ്ട്.