റെഡ്മീ 7 എ ഇന്ത്യയിലേക്ക്; മികച്ച വില

By Web Team  |  First Published Jul 2, 2019, 8:21 PM IST

ഇന്ത്യയില്‍ ഷവോമിയുടെ എ-ഫോണുകള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. റെഡ്മീ 4എ, റെഡ്മീ 5എ, റെഡ്മീ 6എ എന്നിവയുടെ 23.6 ദശലക്ഷം യൂണിറ്റുകള്‍ ഷവോമി ഇന്ത്യയില്‍ വിറ്റിട്ടുണ്ട്. 


റെഡ്മീ 7 കഴിഞ്ഞ ഏപ്രില്‍ 30 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ഷവോമി ലഭ്യമാക്കുന്നുണ്ട്. ഇപ്പോള്‍ ഇതാ ഈ ഫോണിന്‍റെ പുതിയ പതിപ്പ് ജൂലൈ നാലിന് ഷവോമി ഇറക്കുന്നു. ഫ്ലിപ്പ്കാര്‍ട്ട് വഴി എത്തുന്ന ഈ ഫോണിന്‍റെ ഒരു ടീസര്‍ ഷവോമി പങ്കുവച്ചിട്ടുണ്ട്. റെഡ്മീ 7 എ എന്നാണ് ഫോണിന്‍റെ പേര്. 

ഇന്ത്യയില്‍ ഷവോമിയുടെ എ-ഫോണുകള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. റെഡ്മീ 4എ, റെഡ്മീ 5എ, റെഡ്മീ 6എ എന്നിവയുടെ 23.6 ദശലക്ഷം യൂണിറ്റുകള്‍ ഷവോമി ഇന്ത്യയില്‍ വിറ്റിട്ടുണ്ട്. 5000-7000 റേഞ്ചില്‍ ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുള്ള ഫോണ്‍ ഇതാണ്.

Latest Videos

ഒക്ടാകോര്‍ പ്രോസസ്സറോടെയാണ് പുതിയ റെഡ്മീ 7 എ എത്തുക എന്നാണ് സൂചന. ചൈനയില്‍ ഇതുവരെ 7 എ ഇറങ്ങിയിട്ടില്ല. ഷവോമി ഇന്ത്യ മേധാവി മനു കുമാര്‍ ജെയിന്‍റെ വാക്കുകള്‍ പ്രകാരം ഈ ഫോണില്‍ വലിയൊരു മാറ്റം ഉണ്ടാകും എന്നാണ് പറയുന്നത്.  10,000ത്തിന് താഴെയായിരിക്കും വില എന്ന സൂചനയാണ് ലഭിക്കുന്നത്.

click me!