ഷവോമി പോക്കോയെ ഉപേക്ഷിച്ചു, പോക്കോ എഫ്2 ലൈറ്റ് സ്വന്തം ബ്രാന്‍ഡില്‍ വിപണിയിലെത്തും

By Web Team  |  First Published Jan 20, 2020, 12:44 AM IST

ഏറെ പേരെടുത്ത പോക്കോ ബ്രാന്‍ഡ് ഇനി ഷവോമിയുടെ ഭാഗമാകില്ല. പോക്കോ ഒരു പുതിയ സ്വതന്ത്ര ബ്രാന്‍ഡായി പ്രവര്‍ത്തിക്കും. ഇതിനര്‍ത്ഥം പോക്കോയുടെ ഭാവിയിലെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഷവോമിയുടെ ഇടപെടല്‍ ഉണ്ടാകില്ല എന്നാണ്. 


ഏറെ പേരെടുത്ത പോക്കോ ബ്രാന്‍ഡ് ഇനി ഷവോമിയുടെ ഭാഗമാകില്ല. പോക്കോ ഒരു പുതിയ സ്വതന്ത്ര ബ്രാന്‍ഡായി പ്രവര്‍ത്തിക്കും. ഇതിനര്‍ത്ഥം പോക്കോയുടെ ഭാവിയിലെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഷവോമിയുടെ ഇടപെടല്‍ ഉണ്ടാകില്ല എന്നാണ്. പോക്കോ ഒരു പ്രത്യേക സ്ഥാപനമായി പ്രവര്‍ത്തിക്കുന്നുവെന്ന് പ്രഖ്യാപിച്ചതിന് ശേഷവും പോക്കോ എഫ് 2 നെക്കുറിച്ച് ഒന്നും മിണ്ടിയിരുന്നില്ല. 

2018 ല്‍ പുറത്തിറക്കിയ പോക്കോ എഫ് 1 വലിയ വിജയമായിരുന്നു. ഉയര്‍ന്ന നിലവാരമുള്ള സവിശേഷതകളുമായാണ് പോക്കോ എഫ് 1 പുറത്തിറക്കിയത്. അതുകൊണ്ടാണ്, നിരവധി ഉപയോക്താക്കള്‍ ഈ പ്രത്യേക സ്മാര്‍ട്ട്‌ഫോണിന്റെ അടുത്ത വേര്‍ഷനായി കാത്തിരിക്കുന്നത്.

Latest Videos

undefined

പക്ഷേ, വിപണി പിടിക്കുന്നതിന്റെ ഭാഗമായി, പോക്കോ ഉടന്‍ തന്നെ പോക്കോ എഫ് 2 ലൈറ്റ് വിപണിയിലെത്തിച്ചേക്കുമെന്നാണു സൂചന. ഇതിന്റെ ലൈവ് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. ഇതു വിശ്വസിക്കാമെങ്കില്‍, ഷവോമിയില്‍ നിന്ന് വേര്‍പെടുത്തിയ ശേഷം പോക്കോ ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ സ്മാര്‍ട്ട്‌ഫോണായിരിക്കും പോക്കോ എഫ് 2 ലൈറ്റ്. 

പുതിയ പോക്കോ എഫ് 2 ലൈറ്റ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 765 ചിപ്‌സെറ്റ് നല്‍കും. കൂടാതെ, ഇതൊരു വാട്ടര്‍ ഡ്രോപ്പ് നോച്ച് ഉള്ള ഒരു ഡിസ്‌പ്ലേ അവതരിപ്പിക്കുമെന്നു വേണം കരുതാന്‍. എന്തായാലും ഈ സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 10-ല്‍ പ്രവര്‍ത്തിക്കുമെന്നാണ് സൂചന.

click me!