Redmi 10A : റെഡ്മി 10 എ, റെഡ്മി 10 പവർ എന്നിവ ഇന്ത്യയില്‍; അത്ഭുതപ്പെടുത്തുന്ന വില

By Web Team  |  First Published Apr 21, 2022, 12:00 PM IST

റെഡ്മി 10 പവർ 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒരു പതിപ്പായാണ് എത്തുന്നത്.


റെഡ്മി 10 എ, റെഡ്മി 10 പവർ എന്നിവ  ഷവോമി ഇന്ത്യയില്‍ പുറത്തിറക്കി. ബജറ്റ് സ്മാർട്ട്‌ഫോണുകൾ എന്ന നിലയില്‍ ഇറങ്ങിയ ഈ രണ്ട് ഫോണുകളും 2020 ൽ പുറത്തിറക്കിയ റെഡ്മി 9 എ, റെഡ്മി 9 പവർ സ്മാർട്ട്‌ഫോണുകളുടെ പിൻഗാമികളാണ്.

റെഡ്മി 10A യുടെ വില  3 ജിബി റാം + 32 ജിബി ഇന്റേണൽ സ്റ്റോറേജ് പതിപ്പിന് 8,499 രൂപയാണ് വില. അതേ സമയം ഇതേ ഫോണിന്‍റെ 4 ജിബി റാം+ 64 ജിബി ഇന്‍റേണല്‍ സ്റ്റോറേജ് പതിപ്പിന് 9,499 രൂപയാണ് വില. ഏപ്രിൽ 26 മുതൽ സ്മാർട്ട്‌ഫോൺ വിൽപ്പനയ്‌ക്കെത്തും.

Latest Videos

undefined

റെഡ്മി 10 പവർ 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒരു പതിപ്പായാണ് എത്തുന്നത്. 14,999 രൂപയാണ് വില. സ്മാർട്ട്ഫോണിന്റെ വിൽപ്പന തീയതി ഷവോമി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

റെഡ്മി 10എ 6.53-ഇഞ്ച് എച്ച്ഡിപ്ലസ്  ഡിസ്‌പ്ലേയോടെയാണ് എത്തുന്നത്. കൂടാതെ മീഡിയടെക്കിന്റെ ഹെലോ ജി25 SoC ചിപ്പാണ് ഇതിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. കൂടാതെ, ഫോണിന് ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉണ്ട്.

പിന്നിൽ 13 മെഗാപിക്സൽ എഐ ക്യാമറയും ഡിസ്പ്ലേയ്ക്ക് മുകളിൽ 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കി ഫോൺ എംഐയുഐ 12.5 യുഐയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. 10 വാട്സ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ 5,000എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 10എയില്‍ ലഭിക്കുന്നത്.

റെഡ്മി 10 പവറിലേക്ക് വന്നാല്‍ 6.7 ഇഞ്ച് ഡിസ്‌പ്ലേ എച്ച്‌ഡി+ എൽസിഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. കൂടാതെ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 680 SoC ചിപ്പ് ഈ ഫോണിന്‍റെ കരുത്ത് നിര്‍ണ്ണയിക്കുന്നു. ഇതിന് ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉണ്ട്.

പിന്നിൽ ഒരു ഡ്യുവൽ ക്യാമറ മൊഡ്യൂൾ ഉണ്ട്, പ്രൈമറി 50 മെഗാപിക്സൽ സെൻസറും 2 മെഗാപിക്സൽ പോർട്രെയ്റ്റ് ക്യാമറയും ഉണ്ട്. മുൻവശത്ത് 5 മെഗാപിക്സൽ ക്യാമറയുണ്ട്. 18 വാട്സ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോൺ നൽകുന്നത്.

click me!