ലുക്കിലും വര്‍ക്കിലും ഐഫോണിന് ഭീഷണി; 50 എംപി സെല്‍ഫി ക്യാമറ, ഒപ്പോ റെനോ 13 സിരീസ് പുറത്തിറങ്ങി

By Web Team  |  First Published Nov 26, 2024, 11:40 AM IST

ഫോട്ടോകള്‍ ചീറും, സെല്‍ഫി ക്യാമറയില്‍ ഐഫോണിനെ വെല്ലുവിളിക്കാന്‍ ഒപ്പോ റെനോ 13, റെനോ 13 പ്രോ മോഡലുകള്‍ 


ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഒപ്പോയുടെ പുതിയ സിരീസ് പുറത്തിറങ്ങി. ഒപ്പോ റെനോ 12ന്‍റെ പിന്‍ഗാമിയായ ഒപ്പോ റെനോ 13 സിരീസ് ചൈനയിലാണ് ആദ്യം പുറത്തിറക്കിയത്. ഒപ്പോ റെനോ 13, ഒപ്പോ റെനോ 13 പ്രോ എന്നീ രണ്ട് സ്‌മാര്‍ട്ട്ഫോണ്‍ മോഡലുകളാണ് ഈ സിരീസിലുള്ളത്.

ഡിസൈനില്‍ ഐഫോണിനോട് സാമ്യതയുമായി ഒപ്പോ റെനോ 13, ഒപ്പോ റെനോ 13 പ്രോ എന്നിവ ചൈനീസ് വിപണിയില്‍ എത്തിയിരിക്കുകയാണ്. ചിപ്‌സെറ്റ്, ആന്‍ഡ്രോയ്‌ഡ് 15 അടിസ്ഥാനത്തിലുള്ള കളര്‍ ഒഎസ് 15, ക്യാമറ, ഡിസ്‌പ്ലെ റെസലൂഷന്‍, ചാര്‍ജിംഗ് സ്‌പീഡ് എന്നിവയില്‍ ഇരു സ്‌മാര്‍ട്ട്ഫോണുകളും തമ്മില്‍ ഏറെ സാമ്യതകളുണ്ട്. പുതിയ മീഡിയടെക് ഡൈമന്‍സിറ്റി 8350 ചിപ്‌സെറ്റില്‍ വരുന്ന ആദ്യ ഫോണ്‍ മോഡലുകളാണിത്. ഒപ്പോയുടെ തന്നെ എക്‌സ്1 ചിപ്പും ഫോണുകളുടെ സവിശേഷതകളാണ്. ഒപ്പോ റെനോ 13, ഒപ്പോ റെനോ 13 പ്രോ എന്നിവയുടെ മറ്റ് സാമ്യതകളും വ്യത്യാസങ്ങളും പരിശോധിക്കാം. 

Latest Videos

undefined

ഒപ്പോ റെനോ 13 

6.59 ഇഞ്ച് ഫുള്‍ എച്ച്‌ഡി+ അമോല്‍ഡ് ഡിസ്പ്ലെ, 120Hz റിഫ്രഷ് റേറ്റ്, 1,200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്, മീഡിയടെക്‌ ഡൈമന്‍സിറ്റി 8350 ചിപ്‌സെറ്റ്, 16 ജിബി വരെ റാം, 1 ടിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജ്, വയര്‍ലെസ് കണക്റ്റിവിറ്റിക്കായി എക്‌സ്1 ചിപ്പ്, ഇമേജ് സ്റ്റെബി‌ലൈസേഷനോടെ 50 എംപി പ്രൈമറി ക്യാമറ, 8 എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സ്, 50 എംപി സെല്‍ഫി ക്യാമറ, 181 ഗ്രാം ഭാരം, 5,600 എംഎഎച്ച് ബാറ്ററി, 80 വാട്‌സ് വയേര്‍ഡ് ചാര്‍ജര്‍, 50 വാട്‌സ് വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവ പ്രത്യേകതകള്‍. ചൈനയില്‍ റെനോ 13ന്‍റെ ബേസ് മോഡല്‍ (12 ജിബി + 256 ജിബി) വില ആരംഭിക്കുന്നത് 2,699 യുവാനിലാണ് (ഏകദേശം 31,000 ഇന്ത്യന്‍ രൂപ).

ഒപ്പോ റെനോ 13 പ്രോ

റെനോ 13ന് സമാനമായ റിഫ്രഷ് റേറ്റിലും പീക്ക് ബ്രൈറ്റനസിലുമുള്ള, എന്നാല്‍ 6.83 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലെ, റെനോ 13ന് സമാനമായ ചിപ്‌സെറ്റും റാമും സ്റ്റോറേജും, സമാനമായ മറ്റ് രണ്ട് സെന്‍സറുകള്‍ക്ക് പുറമെ 3.5x ഒപ്റ്റിക്കല്‍ സൂമോടെ 50 എംപി പെരിസ്‌കോപ് ടെലിഫോട്ടോ അധിക ക്യാമറ, 50 എംപി സെല്‍ഫി ക്യാമറ, 5,800 എംഎഎച്ച് ബാറ്ററി, 197 ഗ്രാം ഭാരം എന്നിവയാണ് റെനോ 13 പ്രോയുടെ സവിശേഷതകള്‍. ഒപ്പോ റെനോ 13 പ്രോ വില ചൈനയില്‍ ആരംഭിക്കുന്നത് അടിസ്ഥാന മോഡലിന് (12 ജിബി + 256 ജിബി) 3,399 യുവാനിലാണ് (ഏകദേശം 39,000 ഇന്ത്യന്‍ രൂപ).

Read more: ഇതെന്താ ഐഫോണിന്‍റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയോ; ചര്‍ച്ചയായി ഒപ്പോ റെനോ 13 ചിത്രങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

click me!