ഐഫോണ്‍ 17 എയറിന് 6 മില്ലീമീറ്റര്‍ കട്ടിയായിരിക്കും ഉണ്ടാവുക എന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്
മുംബൈ: ആപ്പിളിന്‍റെ അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഐഫോണിനെ കുറിച്ച് പുതിയ വിവരങ്ങള്‍ പുറത്ത്. 2025ല്‍ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 17 എയര്‍ (ഐഫോണ്‍ 17 സ്ലിം) മുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ടുകളേക്കാള്‍ കുറവ് കട്ടിയുള്ളതായിരിക്കും എന്നാണ് ഇപ്പോഴത്തെ സൂചന.
ഐഫോണ്‍ 17 എയറിന് വെറും 6 എംഎം കട്ടി മാത്രമായിരിക്കും ഉണ്ടാവുക എന്നായിരുന്നു കഴിഞ്ഞ ആഴ്‌ച മാക്‌റൂമേഴ്‌സ് പുറത്തുവിട്ട വിവരം. 2014ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 6 ആണ് ഇതുവരെയുള്ള ഏറ്റവും കട്ടി കുറഞ്ഞ ഐഫോണ്‍. 6.9 മില്ലീമീറ്ററായിരുന്നു ആ മോഡലിന്‍റെ കട്ടി. ഈ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഐഫോണ്‍ 16നും പ്ലസിനും 7.8 ഉം, ഐഫോണ്‍ 16 പ്രോയ്ക്കും പ്രോ മാക്‌സിനും 8.25 ഉം എംഎം ആണ് കട്ടി. മാക്‌റൂമേഴ്‌സിന്‍റെ റിപ്പോര്‍ട്ടിനെ അപ്രസക്തമാക്കുന്ന പുതിയ സൂചനകളാണ് ആപ്പിള്‍ ലീക്കര്‍മാരില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത്.
undefined
വരാനിരിക്കുന്ന ഐഫോണ്‍ 17 എയറിന്‍റെ കട്ടി 5 മില്ലീമീറ്ററിനും 6 മില്ലീമീറ്ററിനും ഇടയിലായിരിക്കും എന്നാണ് ഏറ്റവും പുതിയ വിവരം. പുതിയ ഐപാഡ് പ്രോയ്ക്ക് 5.1 എംഎം മാത്രമാണ് കട്ടിയുള്ളത്. സമാനമായി ഐഫോണുകളുടെ കട്ടിയും കുറയ്ക്കാനാണ് ആപ്പിളിന്‍റെ പദ്ധതിയെന്ന് ജിഎസ്എംഅരീനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം ഐഫോണ്‍ 17 സിരീസില്‍ നാല് സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകളാണ് ഉണ്ടാവുക. ഐഫോണ്‍ 17, ഐഫോണ്‍ 17 എയര്‍ (സ്ലിം), ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നീ മോഡലുകളാണിത്. മുന്‍ സിരീസുകളിലെ പ്ലസ് മോഡലിന് പകരമാണ് എയര്‍/സ്ലിം ആപ്പിള്‍ അവതരിപ്പിക്കുന്നത്. 48 എംപി സിംഗിള്‍ റീയര്‍ ക്യാമറ, 24 എംപി സെല്‍ഫി ക്യാമറ എന്നിവ ഐഫോണ്‍ 17 എയറിലുണ്ടായേക്കും എന്നും അഭ്യൂഹങ്ങളുണ്ട്.
Read more: ആ മോഹം വേണ്ട; ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡലുകളില്‍ സ്‌പെഷ്യല്‍ ക്യാമറ വരില്ലെന്ന് റിപ്പോര്‍ട്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം