ഇലക്ട്രിക് മോപ്പഡുമായി ഷവോമി; കിടിലന്‍ വില

By Web Team  |  First Published Apr 27, 2019, 12:18 PM IST

53 കിലോഗ്രം ഭാരമുള്ള സ്‌കൂട്ടറിന് 1515 എംഎം നീളവും 665 എംഎം വീതിയും 1025 എംഎം ഉയരവുമുണ്ട്. 14000 എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററിയാണ് വാഹനത്തിന് കരുത്തു പകരുന്നത്. 


ബിയജിംഗ്: ഷവോമിയുടെ വാഹന നിര്‍മ്മാണ രംഗത്തെ കടന്നുവരവായി ഇലക്ട്രിക് മോപ്പഡ് കമ്പനി പുറത്തിറക്കി. ടി1 എന്നാണ് ഈ ഇലക്ട്രിക് മോപ്പഡിന്‍റെ പേര്. ഷവോമിയുടെ കീഴിലുള്ള  ഹിമോ എന്ന വാഹന നിര്‍മ്മാണ കമ്പനിയാണ് ഇലക്ട്രിക് മോപ്പഡ് തയ്യാറാക്കിയത്. തുടക്കത്തില്‍ ചൈനീസ് വിപണിയില്‍ മാത്രം വില്‍ക്കുന്ന സ്‌കൂട്ടറിന്റെ വില 2999 യെന്‍ ആണ് എകദേശം 31,188 രൂപ. ജൂണില്‍ ചൈനീസ് വിപണിയില്‍ സ്‌കൂട്ടര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

53 കിലോഗ്രം ഭാരമുള്ള സ്‌കൂട്ടറിന് 1515 എംഎം നീളവും 665 എംഎം വീതിയും 1025 എംഎം ഉയരവുമുണ്ട്. 14000 എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററിയാണ് വാഹനത്തിന് കരുത്തു പകരുന്നത്. ഒറ്റചാര്‍ജില്‍ 60 കിലോമീറ്റര്‍ അല്ലെങ്കില്‍ 120 കിലോമീറ്റര്‍ റേഞ്ച് വരെ സഞ്ചരിക്കുന്ന മോഡലുകളുണ്ട്. മുന്നില്‍ ഫോര്‍ക്കും പിന്നില്‍ കോയില്‍ഓവര്‍ സസ്‌പെന്‍ഷനുമാണ് ഉപയോഗിക്കുന്നത്. 

Latest Videos

മുന്നില്‍ ഹൈഡ്രോളിക് ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കും. ചെറിയ ഡിജിറ്റര്‍ എന്‍ട്രുമെന്റ് ക്ലസ്റ്റും 18000 സിഡി പ്രകാശം പൊഴിക്കുന്ന ഹെഡ്ലാംപും ഈ വാഹനത്തിനുണ്ട്. ഹിമോ സി20, ഹിമോ വി1 തുടങ്ങിയ ഫോള്‍ഡബില്‍ ഇലക്ട്രിക് ബൈക്കിന് പിന്നാലെയായിരിക്കും പുതിയ മോപ്പഡ് എത്തുന്നത്.

click me!