ഗാലക്സി എസ് 20യെ വെല്ലാന്‍ ഷവോമിയുടെ എംഐ 10; പുതിയ വിവരങ്ങള്‍

By Web Team  |  First Published Jan 22, 2020, 1:06 PM IST

ഗാലക്‌സി എസ് 20 സീരീസിനായുള്ള സാംസങ്ങിന്റെ ഗാലക്‌സി അണ്‍പാക്ക്ഡ് ഇവന്റിന്റെ അതേ ദിവസം ഷവോമിയും പുറത്തിറക്കും


ബെയ്ജിംഗ്: ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 865 ചിപ്‌സെറ്റ് ഉപയോഗിക്കുന്ന ഫോണുകളില്‍ ഒന്നാണ് എംഐ 10 എന്ന് ഷവോമി 2019 ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 11 ന് സാംസങ് ഗാലക്‌സി എസ് 20 സീരീസ് ലോഞ്ചിങ് തയ്യാറെടുക്കുന്നതോടെ, ഷവോമിയും അന്നു തന്നെ എംഐ10 എത്തിക്കാനുള്ള ഒരുക്കത്തിലാണ്. ഗാലക്‌സി എസ് 20 സീരീസിനായുള്ള സാംസങ്ങിന്റെ ഗാലക്‌സി അണ്‍പാക്ക്ഡ് ഇവന്റിന്റെ അതേ ദിവസം ഷവോമിയും പുറത്തിറക്കും.

തീയതിയേക്കാള്‍ കൂടുതല്‍ രസകരമായ കാര്യം, ഷവോമിയാണ് എംഐ 10 ന്റെ രൂപകല്‍പ്പന ആദ്യമായി പുറത്തു കാണിച്ചതെന്നതാണ്. കറുപ്പ്, വെളുപ്പ് വര്‍ണ്ണ വേരിയന്റുകളില്‍ പിന്നില്‍ നിന്ന് രണ്ട് എംഐ 10 ഹാന്‍ഡ്‌സെറ്റുകള്‍ അടങ്ങിയ പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ക്യാമറകളിലേക്ക് വരുമ്പോള്‍, 108 മെഗാപിക്‌സല്‍ ക്യാമറയുണ്ടെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Latest Videos

undefined

ഗാലക്‌സി എസ് 20 സീരീസിനായി സാംസങ് ആശ്രയിക്കുന്ന അതേ ക്യാമറ സെന്‍സറാണ് ഷവോമി എംഐ 10-ല്‍ ഉപയോഗിക്കുന്നതിനുള്ള സാധ്യത. അല്ലെങ്കില്‍, ഷവോമിയ്ക്ക് എംഐ നോട്ട് 10 ല്‍ ഉപയോഗിച്ച അല്പം ശേഷിയുള്ള സെന്‍സര്‍ ഉപയോഗിക്കാന്‍ കഴിയും. ഇതു കൂടാതെ മറ്റ് മൂന്ന് ക്യാമറകള്‍ കൂടി ഉണ്ട്. ഇവ മിക്കവാറും 10 എക്‌സ് ഒപ്റ്റിക്കല്‍ അല്ലെങ്കില്‍ ഹൈബ്രിഡ് സൂം, വൈഡ് ആംഗിള്‍ ക്യാമറയുള്ള ടെലിഫോട്ടോ ക്യാമറയുടെ സംയോജനമാകാം.

ഒപ്പം ഒരു മാക്രോ ക്യാമറയും ഉണ്ടാകും. ഫെബ്രുവരി 11 ന് ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പ് ഷവോമി കൂടുതല്‍ സവിശേഷതകളോ ഡിസൈന്‍ ഘടകങ്ങളോ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം ഷവോമിയുടെ പ്രധാന ഫോണാണ് എംഐ 10. വരാനിരിക്കുന്ന വണ്‍പ്ലസ് 8 സീരീസ്, ഗാലക്‌സി എസ് 20 മോഡലുകളുമായി മത്സരിക്കുന്ന ഷവോമി ഈ വര്‍ഷം തന്നെ എംഐ 10 സീരീസ് ഫോണുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നേക്കാം.

 

click me!