ഷവോമിയുടെ നോട്ട് 8 ലാണ് ആദ്യം ഈ സുരക്ഷ പ്രശ്നം കണ്ടതെന്നും പിന്നീട് ഇതേ പ്രശ്നം എംഐ10, റെഡ്മീ കെ20 അടക്കമുള്ള ഫോണുകളില്‍ കണ്ടെത്തിയെന്നാണ് ഗാബി ക്രില്ലിംഗി അന്വേഷണം പറയുന്നത്.
ദില്ലി: ഇന്ത്യയില്‍ അടക്കം ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തുന്ന സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍റായ ഷവോമിക്കെതിരെ ഗുരുത സുരക്ഷ വീഴ്ച ആരോപണവുമായി സൈബര്‍ അന്വേഷകര്‍. പാശ്ചത്യ മാധ്യമമായ ഫോര്‍ബ്സാണ് സൈബര്‍ ഗവേഷകന്‍ ഗാബി ക്രില്ലിംഗിന്‍റെ പഠനങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാര്‍ത്ത പ്രകാരം ഷവോമി സ്മാര്‍ട്ട്ഫോണ്‍ അതിന്‍റെ ഉപയോക്താക്കളുടെ ബിഹേവിയര്‍ ഡാറ്റ മറ്റൊരു ചൈനീസ് കമ്പനിയായ അലിബാബയുടെ വിദൂര സര്‍വറുകളിലേക്ക് കൈമാറുന്നു എന്നാണ് ആരോപിക്കുന്നത്. ഷവോമി ഫോണിലെ ഡിഫാള്‍ട്ട് ബ്രൗസര്‍ ഫോണില്‍ ഉപയോക്താവ് നടത്തുന്ന എല്ലാതരം ബ്രൗസിംഗും റെക്കോഡ‍് ചെയ്യുകയും. ഇന്‍കോഗിനെറ്റോ മോഡില്‍ പോലും ബ്രൗസ് ചെയ്താലും അതും ഷവോമി ഫോണ്‍ ട്രാക്ക് ചെയ്യുന്നുണ്ട് എന്നാണ് ഗാബി ക്രില്ലിംഗിന്‍റെ പഠനത്തില്‍ പറയുന്നത്. ബ്രൗസിംഗ് ഹിസ്റ്ററിയും ക്യാഷെ പ്രശ്നവും ഇല്ലാതെ ഉപയോക്താവിനെ ബ്രൗസ് ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണ് ഇന്‍കോഗിനെറ്റോ മോഡ് എന്ന് പറയുന്നത്.
undefined
ഇതിനൊപ്പം തന്നെ ഷവോമി ഡിവൈസ് ഫോണില്‍ ഉപയോക്താവ് ചെയ്യുന്ന മറ്റ് ആക്ടിവിറ്റികളും, തുറക്കുന്ന ഫോള്‍ഡര്‍ സംബന്ധിച്ച കാര്യങ്ങളും റെക്കോഡ‍് ചെയ്യുന്നുണ്ട് എന്നാണ് പഠനം പറയുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന ഡാറ്റ സിംഗപ്പൂരിലും, റഷ്യയിലും സ്ഥാപിച്ച സര്‍വറുകളിലേക്കാണ് ശേഖരിക്കുന്നതെന്നും. ഇവയുടെ ഡൊമൈന്‍ അഡ്രസ് ചൈനയിലെ ബീയജിംഗിലാണ് റജിസ്ട്രര്‍ ചെയ്തിരിക്കുന്നത് എന്നും ഫോര്‍ബ്സിലെ റിപ്പോര്‍ട്ട് ആരോപിക്കുന്നു.
ഷവോമിയുടെ നോട്ട് 8 ലാണ് ആദ്യം ഈ സുരക്ഷ പ്രശ്നം കണ്ടതെന്നും പിന്നീട് ഇതേ പ്രശ്നം എംഐ10, റെഡ്മീ കെ20 അടക്കമുള്ള ഫോണുകളില്‍ കണ്ടെത്തിയെന്നാണ് ഗാബി ക്രില്ലിംഗി അന്വേഷണം പറയുന്നത്.
എന്നാല്‍ ഈ ആരോപണങ്ങളോട് പ്രതികരണവുമായി ഷവോമി രംഗത്ത് എത്തി. ഫോര്‍ബ് റിപ്പോര്‍ട്ടിലെ എല്ലാ വാദങ്ങളും അസത്യമാണെന്നാണ് ഷവോമിയുടെ പ്രതികരണം. ഉപയോക്താക്കളുടെ സുരക്ഷ തങ്ങളുടെ കമ്പനിയുടെ പ്രധാന പരിഗണനയും കരുതലുമാണ്. ഡാറ്റ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച് ഒരോ രാജ്യത്തെയും പ്രദേശിക നിയമങ്ങള്‍ കര്‍ശനമായി ഷവോമി പാലിക്കുന്നുവെന്നും ഷവോമി വ്യക്തമാക്കുന്നു. ഇതനൊപ്പം ഗാബി ക്രില്ലിംഗിന്‍റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന വാദങ്ങളും ഷവോമി തങ്ങളുടെ ബ്ലോഗ് പോസ്റ്റില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.