6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുളള ഒറ്റ വേരിയന്റ് മാത്രമാണ് ഫോണിനുളളത്. 24,500 രൂപയ്ക്ക് അടുത്താണ് ചൈനയില്‍ ഇറങ്ങിയ ഫോണിന്‍റെ വില
ബിയജിംഗ്: വിവോയുടെ എസ് ലൈനപ്പ് സ്മാർട്ഫോണായ വിവോ എസ് 1 പുറത്തിറങ്ങി. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുളള ഒറ്റ വേരിയന്റ് മാത്രമാണ് ഫോണിനുളളത്. 24,500 രൂപയ്ക്ക് അടുത്താണ് ചൈനയില്‍ ഇറങ്ങിയ ഫോണിന്‍റെ വില. ബ്ലൂ, പീച്ച് പിങ്ക് എന്നീ രണ്ടു നിറങ്ങളിലാണ് ഫോൺ ലഭിക്കുക.ഏപ്രിൽ ഒന്നിന് പ്രീ ബുക്കിങ് തുടങ്ങും. ഏപ്രിൽ 3 മുതലാണ് വിൽപന തുടങ്ങുക.
6 ജിബിയാണ് റാം. 128 ഇന്റേണൽ സ്റ്റോറേജുണ്ട്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് മുഖേന 256 ജിബി വരെ കൂട്ടാം.ട്രിപ്പിൽ ക്യാമറ, പോപ് അപ് സെൽഫി ക്യാമറ, ഹീലിയോ P70 പ്രൊസസർ, ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, 6 ജിബി റാം, ഫിംഗർപ്രിന്‍റ് സെൻസർ എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് 2340x1080 പിക്സൽസ് ഫോണിന്റേത്. മീഡിയടെക് ഹീലിയോ P70 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്.
3,940 എംഎഎച്ച് ആണ് ബാറ്ററി. പുറകിലാണ് ഫിംഗർപ്രിന്റ് സെൻസർ. ആന്‍ഡ്രോയ്ഡ് 9.0 പൈ ഓപ്പറേറ്റിങ് സിസ്റ്റം അടിസ്ഥാനമാക്കിയ ഫണ്‍ടച്ച് 9 ഒസിലാണ് പ്രവര്‍ത്തിക്കുന്നത്. വിവോ എസ് 1 ന് പുറകിൽ ട്രിപ്പിൾ ക്യാമറയാണ്. മുന്നിൽ സെൽഫിക്കായി 25 എംപിയുടെ പോപ് അപ് സെൻസറാണ്.