32എംപി ഡ്യൂവൽ പോപ് അപ്പ് സെൽഫി ക്യാമറയുമായി വിവോ; വി 17പ്രോ അവതരിപ്പിച്ചു

By Web Team  |  First Published Sep 24, 2019, 7:27 PM IST

സെപ്റ്റംബർ 27മുതൽ വിവോ ഇന്ത്യ സ്റ്റോർ,  ആമസോൺ.ഇൻ,  ഫ്ലിപ്കാർട്ട്,  മറ്റ് ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി വിൽപ്പന ആരംഭിക്കും. പൂർണമായും ഇന്ത്യൻ നിർമ്മിത ഫോണാണ് വി 17പ്രോ.  32ജിബി ഡ്യൂവൽ പോപ് അപ്പ് ക്യാമറയാണ് വി 17പ്രോയുടെ ഒരു പ്രധാന പ്രത്യേകത


ദില്ലി: ലോകത്താദ്യമായി 32എംപി ഡ്യൂവൽ പോപ് അപ്പ് സെൽഫി ക്യാമറയും,  48എംപി റിയർ ക്യാമറയുമൊക്കെയായി ഫോട്ടോഗ്രാഫിക്ക്  ഏറ്റവും അനിയോജ്യമായ വിവോ വി 17പ്രോ സ്മാർട്ട്‌ ഫോൺ വിവോ അവതരിപ്പിച്ചു. വി സീരീസിലെ ഏറ്റവും പുതിയ മോഡലാണ് വി 17പ്രോ. ഡ്യൂവൽ പോപ് അപ്പ് സെൽഫി ക്യാമറയും ക്വാഡ് റിയർ ക്യാമറയും അടങ്ങിയ വി 17പ്രോ ഗ്ലാസിയർ ഐസ്,  മിഡ് നൈറ്റ്‌ ഓഷ്യൻ എന്നീ ആകർഷകമായ രണ്ട് നിറങ്ങളിൽ ലഭ്യമാണ്. 8 ജിബി റാമും 128ജിബി റോമുമായി എത്തുന്ന വി 17പ്രോയുടെ വില 29,990 രൂപയാണ്.

സെപ്റ്റംബർ 27മുതൽ വിവോ ഇന്ത്യ സ്റ്റോർ,  ആമസോൺ.ഇൻ,  ഫ്ലിപ്കാർട്ട്,  മറ്റ് ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി വിൽപ്പന ആരംഭിക്കും. പൂർണമായും ഇന്ത്യൻ നിർമ്മിത ഫോണാണ് വി 17പ്രോ.  32ജിബി ഡ്യൂവൽ പോപ് അപ്പ് ക്യാമറയാണ് വി 17പ്രോയുടെ ഒരു പ്രധാന പ്രത്യേകത. 32ജിബി വൈഡ് ആംഗിൾ ക്യാമറ 105 ഡിഗ്രി വ്യൂ നൽകി കൊണ്ട് ഏറ്റവും മികച്ച സെൽഫികൾ പ്രദാനം ചെയ്യുന്നു.

Latest Videos

undefined

ഇതിലൂടെ കൂടുതൽ സുഹൃത്തുക്കളെ ഒരു സെൽഫിയിൽ ഉൾപ്പെടുത്താം. രാത്രിയിലെ ഇരുണ്ട വെളിച്ചത്തിൽ പോലും സൂപ്പർ നൈറ്റ്‌ സെൽഫി സവിശേഷത മികച്ചതും  വ്യക്തയുള്ളതുമായ  സെൽഫികൾ എടുക്കാൻ സഹായിക്കുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. 48 എംപി എഐ ക്വാഡ് റിയർ ക്യാമറയാണ് പിന്നിലുള്ളത്. ഈ 48എംപി എച്ച്ഡി റിയർ ക്യാമറ 13എംപി ടെലിഫോട്ടോ,  8എംപി എഐ സൂപ്പർ വൈഡ് ആംഗിൾ +സൂപ്പർ മാക്രോ, 2എംപി ബൊക്കെ ക്യാമറ എന്നിവ ഉൾക്കൊള്ളുന്നു.

അപ്‌ഗ്രേഡ് ചെയ്‌ത എച്ച്ഡിആർ നൈറ്റ്‌ -ഫോട്ടോഗ്രാഫി കഴിവുകൾക്ക് ഏറ്റവും അനിയോജ്യമാണ്.   വേഗതയേറിയ പ്രോസസ്സിംഗും മൾട്ടി-ഫ്രെയിം നോയിസ് റിഡക്ഷൻ സാങ്കേതികവിദ്യയും ഉപയോഗിച്ച് ഉപയോക്താക്കൾക്ക് രാത്രിയിലെ ദൃശ്യങ്ങള്‍ പകർത്താനാകും. 91.65 ശതമാനം സ്ക്രീൻ ബോഡി അനുപാതത്തോടു കൂടിയ 6.44ഇഞ്ച് ഫുൾ വ്യൂ സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് വി 17പ്രോയിൽ ഉള്ളത്.   വിവോ വി 17പ്രോ 61ശതമാനത്തോളം നീല വെളിച്ചത്തെ ഫിൽറ്റർ ചെയ്യുന്നു.  കൂടാതെ, ലോ ബ്രൈറ്റ്നെസ് ആന്റി-ഫ്ലിക്കർ സാങ്കേതികവിദ്യ ഇരുട്ടിൽ കണ്ണുകൾക്ക് അധിക പരിരക്ഷ നൽകുന്നു.

ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സ്കാനിങ് സാങ്കേതികവിദ്യ എളുപ്പത്തിലും സുരക്ഷിതവുമായ അൺലോക്കിങ്ങിന് സഹായിക്കുന്നു. ആൻഡ്രോയ്ഡ് 8.1അടിസ്ഥാനമാക്കിയ ഫൺടച്ച് ഒഎസ് 675 എഐഇ ക്വാൽകൊം സ്നാപ് ഡ്രാഗൺ പ്രൊസസർ,  8ജിബി റാം,  128ജിബി റോം  എന്നിവയാണ് വി17പ്രോയുടെ കരുത്ത്. ആൻഡ്രോയ്ഡ് 8.1 അടിസ്ഥാനമാക്കിയ ഫൺടച്ച് 4.5 ഒഎസ്  വിവോയുടെ ജോവി എഐ എഞ്ചിൻ എന്നിവ  ഒരേസമയം നിരവധി പ്രവർത്തികൾ മികച്ച വേഗതയിൽ പ്രവർത്തിപ്പിക്കുവാൻ വി 17പ്രോയെ പ്രാപ്തമാക്കുന്നു.

ടൈപ്പ് സി ഡ്യൂവൽ എൻജിൻ ഫാസ്റ്റ് ചാർജിങ് സാങ്കേതിക വിദ്യയോട് കൂടിയ ഭാരം കുറഞ്ഞതും കനം കുറഞ്ഞതുമായ  4100എംഎഎച്ച് ബാറ്ററി വി 17പ്രോയ്ക്ക് മികച്ച ബാറ്ററി കരുത്ത് നൽകുന്നു. നിരവധി മികച്ച ആനുകൂല്യങ്ങളും ഇതോടൊപ്പം കമ്പനി നൽകുന്നുണ്ട്. ഒക്ടോബർ 8വരെ ഫോൺ വാങ്ങുന്നവർക്ക് ഒരുതവണ സ്ക്രീൻ റീപ്ലേസ്മെന്റ് സൗകര്യം,  ഐ സി ഐ സി ഐ,  എച്ച് ഡി എഫ് സി ക്രെഡിറ്റ്‌ /ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് 10ശതമാനം ക്യാഷ് ബാക്ക്, എച്ച് ഡി എഫ് സി കൺസ്യൂമർ ലോൺസ് ഇഎംഇ  സൗകര്യം എന്നിവ ലഭ്യമാകും.

 എച്ച്ഡിബിയിൽ പൂജ്യം ഡൗൺ പേയ്‌മെന്റ്,  ഏതെങ്കിലും ക്രെഡിറ്റ്‌ ഉപയോഗിക്കുകയാണെകിൽ 10ശതമാനം അധിക കാഷ് ബാക്കും ലഭിക്കും. ബജാജിൽ ആറു മാസ കാലാവധി വരെ പൂജ്യം ഡൗൺ പേയ്‌മെന്റ്,  എക്സ്ചേഞ്ച്‌ ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ,  തുടങ്ങിയ നിരവധി ആനുകൂല്യങ്ങളും വിവോ പ്രഖ്യാപിച്ചിട്ടുണ്ട്.

click me!