വിവോ 2019 അവസാനത്തോടെ ഈ മോഡല്‍ രംഗത്ത് ഇറക്കും എന്നാണ് സൂചന. മുന്‍ ക്യാമറകള്‍ ഇല്ലെന്നതാണ് ഫോണ്‍ എത്തുന്നത് എന്നാല്‍ ഇത് സ്ക്രീന്‍ ഇന്‍ മോഡിലായിരിക്കാനാണ് സാധ്യത.
ബിയജിംങ്: ഭാവിയിലെ ഫോണ്‍ എന്ന് വിശേഷിപ്പിക്കുന്ന അപെക്‌സ് 2019 എന്ന 5ജി ഫോണിന്‍റെ മാതൃക ആദ്യമായി അവതരിപ്പിച്ച് വിവോ. സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് ഏറ്റവും വലിയ മാറ്റമായിരിക്കും ഈ ഫോണിന്‍റെ ഡിസൈന്‍. പ്രവര്‍ത്തന മികവിനായി സ്‌നാപ്ഡ്രാഗണ്‍ 855 ഉപയോഗിച്ചിരിക്കുന്ന അപെക്‌സ് 2019ന്‍റെ പ്രോട്ടൊടൈപ് മാത്രമാണ് വിവോ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗ്ലോസി ഫിനിഷുള്ള ഫോണിന് ബെസല്‍ ഇല്ലാത്ത, ചെരിവുള്ള ഓലെഡ് ഡിസ്‌പ്ലെയാണ് ഉള്ളത്. 6 ഇഞ്ചിന് മുകളില്‍ വലിപ്പം സ്ക്രീനുണ്ടാകും. ഒറ്റ കഷ്ണം ഗ്ലാസ് ഉപയോഗിച്ചാണ് മുന്‍ഭാഗവും പിന്‍ഭാഗവും വശങ്ങളും നിര്‍മിച്ചിരിക്കുന്നത്. ഈ നിര്‍മ്മാണത്തെ 'കേര്‍വ്ഡ് സര്‍ഫസ് വാട്ടര്‍ഡ്രോപ് ഗ്ലാസ്' എന്നാണ് വിവോ പറയുന്നത്.
വിവോ 2019 അവസാനത്തോടെ ഈ മോഡല്‍ രംഗത്ത് ഇറക്കും എന്നാണ് സൂചന. മുന്‍ ക്യാമറകള്‍ ഇല്ലെന്നതാണ് ഫോണ്‍ എത്തുന്നത് എന്നാല്‍ ഇത് സ്ക്രീന്‍ ഇന്‍ മോഡിലായിരിക്കാനാണ് സാധ്യത. ഫോണിന് ബട്ടണുകള്‍ ഒന്നും ഇല്ലെന്നതാണ് പ്രധാന പ്രത്യേകത. അപ്പോള്‍ എങ്ങനെ ഫോണ്‍ ഓണാക്കും ഓഫാക്കും എന്നതായിരുന്നു പ്രധാനപ്രത്യേകത. എന്നാല്‍ ഫോണിന്‍റെ വലതു വശത്ത് മര്‍ദ്ദം മനസ്സിലാക്കാനാവുന്ന ഇടങ്ങളുണ്ട്. ഇന്നു സാധാരണ ഫോണുകളില്‍ ഓണ്‍-ഓഫ് ബട്ടണുകളും വോളിയം ബട്ടണുകളും പിടിപ്പിച്ചിരിക്കുന്നിടത്താണ് ഇവയും ഉള്ളത്.
undefined
പവര്‍ ബട്ടണ്‍ എവിടെയെന്നു കാണിക്കാന്‍ ചെറിയ അടയാളം കുറിച്ചിട്ടുമുണ്ട്. വോളിയം ബട്ടണുകള്‍ എവിടെയെന്നു കാണിക്കാന്‍ സ്‌ക്രീനില്‍ വെര്‍ച്വല്‍ ബട്ടണുകളുമുണ്ട്. ചാര്‍ജിങ് പോര്‍ട്ടില്ലാത്ത ഈ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വിവോ നിര്‍മിച്ച മാഗ്നെറ്റിക് കണക്ടര്‍ ഉപയോഗിച്ചാണ് ചാര്‍ജു ചെയ്യുന്നത്. ഇതിലൂടെയാണ് ഫോണിനെ കമ്പ്യൂട്ടറുമായോ മറ്റോ കണക്ട് ചെയ്യുന്നത്.
ബോഡി സൗണ്ട്കാസ്റ്റിങ് എന്ന സാങ്കേതികവിദ്യയാണ് സ്പീക്കറിന് പകരം ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. സ്‌ക്രീന്‍ വൈബ്രേറ്റു ചെയ്താണ് സ്വരം നിങ്ങളുടെ ചെവിയില്‍ എത്തിക്കുന്നത്. 12 ജിബി റാമും ഫോണിനു നല്‍കുന്നു. 512 ജിബി സ്റ്റോറേജ് ശേഷിയാണുള്ളത്. 5ജി ശേഷിയുള്ള ഇ-സിം ആയിരിക്കും ഉപയോഗിക്കുക. ആന്‍ഡ്രോയിഡ് ഉപയോഗിച്ചു സൃഷ്ടിച്ച വിവോയുടെ ഫണ്‍ടച്ച് ഓപ്പറേറ്റിങ് സിസ്റ്റമായിരിക്കും ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം.