റെഡിറ്റിലെ ഉപയോക്തൃ റിപ്പോർട്ടുകൾ പ്രകാരം, ഫോണിലെ ഡിസ്പ്ലേ പൊരുത്തമില്ലാതെ സ്ക്രോൾ ചെയ്യപ്പെടുന്നു. നിരവധി ഉപഭോക്താക്കൾ ആപ്പുകളിൽ സ്ക്രോൾ ചെയ്യുന്നതിലും ഈ പ്രശ്നങ്ങൾ കാണുന്നുണ്ട്.
ദില്ലി: ക്യാമറ റാങ്കിങിൽ മികച്ച സ്മാർട്ട്ഫോണായ ഗൂഗിൾ പിക്സൽ 7 പ്രോയെ കുറിച്ച് വീണ്ടും പരാതികളുമായി ഉപയോക്താക്കൾ. ഇത്തവണ സ്മാർട്ട്ഫോണിലെ തെറ്റായ സ്ക്രോളിംഗിനെ കുറിച്ചാണ് പരാതികൾ ഉയരുന്നത്. റെഡിറ്റിലെ ഉപയോക്തൃ റിപ്പോർട്ടുകൾ പ്രകാരം, ഫോണിലെ ഡിസ്പ്ലേ പൊരുത്തമില്ലാതെ സ്ക്രോൾ ചെയ്യപ്പെടുന്നു. നിരവധി ഉപഭോക്താക്കൾ ആപ്പുകളിൽ സ്ക്രോൾ ചെയ്യുന്നതിലും ഈ പ്രശ്നങ്ങൾ കാണുന്നുണ്ട്.
ഗൂഗിൾ പിക്സൽ 7 പ്രോയുടെ ചില ആദ്യകാല ഉടമകൾ ഫോണിന്റെ ഡിസ്പ്ലേ, ടച്ച്സ്ക്രീൻ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു റെഡിറ്റ് ഉപയോക്താവ് പറയുന്നിങ്ങനെ “ടച്ച്‌സ്‌ക്രീൻ സ്ക്രോൾ ചെയ്യാൻ ഫ്ലിക്കുചെയ്യുമ്പോൾ നിങ്ങളുടെ വിരലിന്റെ ബാക്ക്‌സ്ട്രോക്കിൽ അത് പറ്റിനിൽക്കുന്നു. ടൈപ്പ് ചെയ്യുമ്പോൾ കീബോർഡ് ഫംബിളുകളുടെ വ്യത്യാസങ്ങളെ കുറിച്ച് എടുത്ത് പറയേണ്ടതില്ലല്ലോ”. യൂട്യൂബ്, ഇൻ്സറ്റഗ്രാം എന്നി ഉപയോഗിക്കുമ്പോഴാണ് പ്രധാനമായും ഈ പ്രശ്നം ഉണ്ടാകുന്നത്.
undefined
കഴിഞ്ഞ ദിവസം ബാറ്ററി ഡ്രെയിനേജാണ് പ്രധാനമായും ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിരുന്നത്. പിക്സൽ 7 പ്രോയുടെ 6.7-ഇഞ്ച് QHD+ LTPO അമോൾഡ് പാനൽ പ്രതീക്ഷിച്ചതിലും കൂടുതൽ പവർ വലിച്ചെടുക്കുന്നുവെന്നായിരുന്നു ആക്ഷേപം. പിക്സൽ 7 പ്രോയുടെ ഡിസ്പ്ലേ 600 നിറ്റിൽ ഏകദേശം 3.5-4W ഉപയോഗിക്കുന്നുണ്ട്. ഏകദേശം 1000 nits ഉള്ള ഉയർന്ന ബ്രൈറ്റ് മോഡിൽ, ഡിസ്പ്ലേ 6W ഉപയോഗിക്കുന്നു. സാംസങ്ങിന്റെ ഗ്യാലക്സി S22+ 600 nits-ൽ 2W ഉം 1000 nits-ൽ 4W ഉം ഉപയോഗിക്കുന്നു.
8ജിബി റാമും 12 ജിബി റോമുമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. സ്നോ, ഒബ്സിഡിയൻ, ലെമൺഗ്രാസ് എന്നിവയാണ് കളർ ഓപ്ഷൻസ്. ഗൂഗിൾ ടെൻസർ ജി2വാണ് ഇതിന്റെ പ്രോസസർ. ആൻഡ്രോയിഡ് 13 ആണ് ഈ ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. 50MP + 12MP റിയർ ക്യാമറയും 10.8MP ഫ്രണ്ട് ക്യാമറയുമുണ്ട് ഈ ഫോണിന്. 4,270mAh ആണ് ഈ ഫോണിന്റെ ബാറ്ററി.
Read Also: ആധാർ എൻറോൾമെന്റ് ജനന സർട്ടിഫിക്കറ്റുകൾക്കൊപ്പം എല്ലാ സംസ്ഥാനങ്ങൾക്കും ലഭ്യമാക്കും, റിപ്പോർട്ട്