ഈ ഫോണിന് എച്ച്.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനം അധിക കിഴിവും നല്‍കിയിരുന്നു.
ദില്ലി: ആപ്പിളിന്‍റെ അടുത്തിറങ്ങിയ മോഡലുകളില്‍ വില കുറഞ്ഞ മോഡലാണ് ഐഫോണ്‍ XR. ഇപ്പോള്‍ ഈ മോഡല്‍ 17,000 രൂപയാണ് കിഴിവു ലഭിക്കും. ഈ വര്‍ഷം ഏപ്രിലിലും ഇത്തരമൊരു ഓഫര്‍ ആപ്പിള്‍ നടത്തിയിരുന്നു. അത് വിജയകരമായതാണ് പുതിയ ഓഫര്‍ ഏര്‍പ്പെടുത്താന്‍ കാരണം എന്നാണ് വിപണിയിലെ വര്‍ത്തമാനം. 2018 നവംബറില്‍ 76,900 രൂപയ്ക്കാണ് XR മോഡലിന്‍റെ കുറഞ്ഞ പതിപ്പ് അവതരിപ്പിച്ചത്. ആപ്പിള്‍ വില കുറച്ചതിനു ശേഷം XRന്‍റെ 64 ജിബി പതിപ്പിന് 59,000 രൂപയ്ക്കും 128ജിബി പതിപ്പിന് 64,000 രൂപയ്ക്കുമായിരുന്നു വിറ്റിരുന്നത്.
ഈ ഫോണിന് എച്ച്.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനം അധിക കിഴിവും നല്‍കിയിരുന്നു. ഇതിലൂടെ 64 ജിബി പതിപ്പിന്‍റെ വില 53,900 രൂപയിലേക്ക് എത്തിയിരുന്നു. എന്നാല്‍ ഈ ഓഫര്‍ കഴിഞ്ഞ വാരം അവസാനിച്ചു. ഇപ്പോള്‍ എസ്ബിഐ കസ്റ്റമര്‍മാര്‍ക്ക് അതേ ഓഫര്‍ വന്നിരിക്കുകയാണ്. ബാങ്കിന്‍റെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് പത്തു ശതമാനം കിഴിവ് ലഭിക്കും.
undefined
അതായത് എസ്ബിഐയുടെ കാര്‍ഡ് ഉപയോഗിച്ചാല്‍ ഐഫോണ്‍ XR 64 ജിബി മോഡല്‍ 53,900 രൂപയ്ക്കു വാങ്ങാം. മുൻപുണ്ടായിരുന്ന എച്ച്ഡിഎഫ്‌സി ബാങ്ക് ഓഫര്‍ പോലെ ഇതും ഓണ്‍ലൈനിലൂടെ വാങ്ങുമ്പോള്‍ ലഭിക്കില്ല. ആപ്പിള്‍ അംഗീകരിച്ച ഇന്ത്യയൊട്ടാകെയുള്ള റീസെല്ലര്‍മാരിലൂടെ ഈ ഓഫര്‍ സ്വീകരിക്കാം.
ബജാജ് ഫിനാന്‍സ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ഡിഎഫ്‌സി ബാങ്ക് കണ്‍സ്യൂമര്‍ ലോണ്‍സ് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് പലിശയില്ലാതെ പ്രതിമാസ തവണ വ്യവസ്ഥകളിലും ഫോണ്‍ വാങ്ങാവുന്നതാണ്. ഇതിനിപ്പോള്‍ കാലാവധി പ്രഖ്യാപിച്ചിട്ടില്ല. സ്റ്റോക്കു തീരുന്നതു വരെ തുടരുമെന്നു കരുതാം.