ടെക്‌നോ ഫാന്‍റം 9 വിപണിയില്‍; അത്ഭുതപ്പെടുത്തുന്ന വില

By Web Team  |  First Published Jul 19, 2019, 10:38 PM IST

15000 രൂപയില്‍ താഴെ വിലവരുന്ന സ്മാര്‍ട്‌ഫോണ്‍ ശ്രേണിയില്‍ ആദ്യമായി ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്‍റ് സെന്‍സര്‍ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഫാന്‍റം 9ന്.  
 


ദില്ലി: ആഗോള പ്രീമിയം സ്മാര്‍ട്‌ഫോണായ ടെക്‌നോയുടെ ഏറ്റവും പുതിയ പതിപ്പായ ഫാന്‍റം 9വിപണിയിലെത്തി. ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും ഫോണുകള്‍ സ്വന്തമാക്കാം. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്‍റ് സെന്‍സറും,  6ജിബി റാമും അടങ്ങുന്ന ഫോണിന്‍റെ വില 14,999രൂപയാണ്. 15000 രൂപയില്‍ താഴെ വിലവരുന്ന സ്മാര്‍ട്‌ഫോണ്‍ ശ്രേണിയില്‍ ആദ്യമായി ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്‍റ് സെന്‍സര്‍ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഫാന്‍റം 9ന്.  

ഇതിനായി ഫോട്ടോസെന്‍സിറ്റീവ് ഫിംഗര്‍പ്രിന്‍റ് സാങ്കേതികവിദ്യ ഉപയോഗിച്ച്  വേഗതയേറിയതും സുരക്ഷിതവുമായ സ്‌ക്രീന്‍ അണ്‍ലോക്കിംഗിനായി സ്‌ക്രീനിന് അടിയിലായി ലെന്‍സ് ഉപയോഗിക്കുന്നു. ഡ്യൂവല്‍ ഫ്രണ്ട് ഫ്‌ലാഷ് ലൈറ്റുകള്‍,  ഡോട്ട് നോച്ച് സ്‌ക്രീന്‍ എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു. 

Latest Videos

undefined

ദക്ഷിണേഷ്യ മേഖലയിലെ മൊത്തത്തിലുള്ള വിപുലീകരണ പദ്ധതികളുടെ ഭാഗമായി ഞങ്ങള്‍ ഏറ്റവും അധികം മുന്‍ഗണന നല്‍കുന്ന വിപണിയാണ് ഇന്ത്യ. ആഗോളതലത്തില്‍ ജനപ്രിയമായ ഞങ്ങളുടെ പല മികച്ച മോഡലുകളും ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.' ട്രാന്‍ഷന്‍ ഇന്ത്യ,  ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മാര്‍ക്കോ മാ വ്യക്തമാക്കി. 16എം പിയുടെ പ്രാഥമിക ക്യാമറ,  2എംപി ഡെപ്ത് ക്യാമറ,  8എംപിയുടെ 120ഡിഗ്രി അള്‍ട്രാ വൈഡ് ലെന്‍സ് എന്നിങ്ങനെ എഐ ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഫോണിന്റെ പിന്‍ ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 32എം പിയുടെ  ഹൈ റെസൊല്യൂഷന്‍ ക്യാമറയാണ് സെല്‍ഫി ഉപയോഗത്തിനായി ഫോണിന്റെ മുന്‍ ഭാഗത്ത് ക്രമീകരിച്ചിരിക്കുന്നത്. 

6.4ഇഞ്ച് സ്‌ക്രീനോടുകൂടിയ ഫോണില്‍ 19.5:9 അനുപാതത്തിലുള്ള എഫ്എച്ച്ഡി അമോലെഡ്  ഡോട്ട് നോച്ച് ഡിസ്‌പ്ലേ മികച്ച കാഴ്ച അനുഭവം സാധ്യമാക്കുന്നു.   91.47ശതമാനമാണ്  ബോഡി സ്‌ക്രീന്‍ അനുപാതം.  2.3ജിഗാഹെട്‌സ് ഒക്ടാ-കോര്‍ ഹെലിയോ പി35 പ്രോസസ്സര്‍,  മികച്ച വേഗത നല്‍കാന്‍ സാധിക്കുന്ന 12എന്‍എം ടെക്‌നോളജി അടിസ്ഥാനമാക്കിയ 6ജിബി റാം,  128ജിബി ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിവ ഫാന്‍റം 9നെ മികവുറ്റതാക്കുന്നു.  

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് എക്‌സ്റ്റേണല്‍ മെമ്മറി 256ജിബി വരെ വര്‍ദ്ധിപ്പിക്കാനും സാധിക്കും. 3500എംഎഎച്ച് ആണ് ബാറ്ററി കരുത്ത്.  എല്ലാ ടെക്‌നോ സ്മാര്‍ട്ട്ഫോണുകളിലും '111'' എന്ന അസാധാരണമായ ഒരു വാഗ്ദാനവും കമ്പനി നല്‍കുന്നുണ്ട്. അതില്‍ ഒരു ഉപഭോക്താവിന് ആറുമാസത്തേക്ക് ഒറ്റതവണ സ്‌ക്രീന്‍ റീപ്ലേസ്‌മെന്‍റ്,  100 ദിവസത്തെ സൗജന്യ റീപ്ലേസ്‌മെന്‍റ്,   ഒരുമാസത്തെ എക്‌സറ്റന്‍ഡഡ് വാറന്‍റി എന്നിവയും  ലഭിക്കുന്നു.

click me!