'അടിമുടി പരിഷ്കാരി': സോണി സെവൻ ആർ ഫോർ അവതരിപ്പിച്ചു

By MILTON P T  |  First Published Jul 18, 2019, 4:47 PM IST

അറുപത്തിയൊന്ന് മെഗാപിക്സിലുള്ള ബാക്‌സൈഡ്  ഇല്യുമിനേറ്റഡ്, ഹൈ റെസല്യൂഷൻ, ഫുൾഫ്രെയിം സെൻസർ, മിറർലെസ് ക്യാമറ- ഒറ്റ വാചകത്തിൽ അതാണ് സോണി സെവൻ ആർ ഫോർ. 


ഫുൾഫ്രെയിം  മിറർലെസ് ക്യാമറ ഇറക്കി ആറുവർഷം പൂര്‍ത്തിയാകുമ്പോള്‍ ഈ പരമ്പരയിലെ നാലാം തലമുറ ക്യാമറ അവതരിപ്പിച്ച് സോണി. ആർ സീരിസിലെ  പുത്തൻ ഫുൾഫ്രെയിം  മിറർലെസ് ക്യാമറ  സോണി സെവൻ ആർ ഫോർ സോണി കഴിഞ്ഞ ദിവസം പുറത്തിറക്കി. അടിമുടി ന്യൂ ജെന്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ക്യാമറയാണ് ഇത്. പഴയ തലമുറയിലെ ക്യാമറകളെ  പൊടിതട്ടിയെടുത്ത്  പുതുക്കിയെത്തിയ പതിവ് രീതിയിലുള്ള  ഒരു മോഡൽ അല്ല സോണി സെവൻ ആർ ഫോർ. കെട്ടിലും മട്ടിലും ലുക്കിലും അടിമുടി പുതിയതാണ്  സോണിയുടെ സോണി സെവൻ ആർ ഫോർ.

സെൻസർ, വ്യൂഫൈൻഡർ, ഷാസി, ഷട്ടർ, ബട്ടൻസ്  എന്നിങ്ങനെ എല്ലാം പുതുക്കിയാണ് സോണി സെവൻ ആർ ഫോർ വിപണിയിലെത്തുന്നത് . ഇതോടെ  ആർ സീരീസുമായി ഒരു വമ്പൻ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് സോണി. "മറ്റൊരു നാഴികക്കല്ല്"  എന്ന തലക്കെട്ടോടെ  ഒരുകാലത്ത് മീഡിയം ഫോർമാറ്റ് ക്യാമറകളിൽ മാത്രം കണ്ടിരുന്ന സവിശേഷതകൾ, അതിവേഗതയോടുകൂടിയ  കുഞ്ഞുക്യാമറ എന്ന വിശേഷണമാണ് സോണി അവരുടെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്നത്.

Latest Videos

undefined

അറുപത്തിയൊന്ന് മെഗാപിക്സിലുള്ള ബാക്‌സൈഡ്  ഇല്യുമിനേറ്റഡ്, ഹൈ റെസല്യൂഷൻ, ഫുൾഫ്രെയിം സെൻസർ, മിറർലെസ് ക്യാമറ- ഒറ്റ വാചകത്തിൽ അതാണ് സോണി സെവൻ ആർ ഫോർ. അറുപത്തിയൊന്നു മെഗാപിക്സിൽ മുപ്പത്തിയഞ്ച് എം എം ഫുൾഫ്രെയിം സെൻസറിന്‍റെ മികവും അഞ്ച് ജിഗാഹെഡ്‌സുള്ള   ബയോൺസ് എക്സ് ഇമേജ് പ്രോസ്സസറിന്‍റെ കരുത്തുമുണ്ട്  സോണി സെവൻ ആർ ഫോറിന്.

സോണി എന്നും അവരുടെ ആവനാഴിയിലെ ആയുധങ്ങളെ ഉപയോഗിക്കുമ്പോൾ കൃത്യതയിലും ഗുണമേന്മയിലും ഒരു പടി മുന്നിലായിരിക്കും. ക്യാമറയുടെ മറ്റു സവിശേഷതകളിലേക്കുവന്നാൽ,100-32000 സ്റ്റാൻഡേർഡ് ഐ എസ് ഓ യെ ഫോട്ടോയെടുക്കുമ്പോൾ  50 -124000 എന്ന റെയ്ഞ്ചിലേക്ക് ഇതിന് ഉയർത്താനാകും. ഉയർന്ന വേഗതയിൽ തുടർച്ചയായി ഓട്ടോ ഫോക്കസ് ട്രാക്കിങ്ങോടുകൂടി ഒരു സെക്കൻഡിൽ പത്തു ഫോട്ടോവരെ എടുക്കാനാകും. 4K റെസല്യൂഷനിൽ ഒരു സെക്കൻഡിൽ  30 ഫ്രെയിമിലും  ഫുൾ HD യിൽ 120 ഫ്രെമിലും വീഡിയോ പകർത്താനാകും. ടൈപ്പ് ഡി മൈക്രോ  HDMI കണക്ടറിൽ വീഡിയോ  ഔട്പുട്ടിൽ 4K 25 ഫ്രെയിം ലഭിക്കും.

4D ഫോക്കസിങ് സവിശേഷതയുള്ള ക്യാമറയിൽ ഇൻബിൽറ്റ് ഫൈവ് ആക്സിസ് ഇമേജ് സ്റ്റെബിലൈസേഷൻ സംവിധാനവും, വ്യൂ ഫൈൻഡറിൽ  നൂറു ശതമാനം കൃത്യമായ കാഴ്ചയും കമ്പനി അവകാശപ്പെടുന്നു.  രണ്ട് SD കാർഡ് സ്ലോട്ടുകളാണ് ക്യാമറയിലുള്ളത്. 2.95 ഇഞ്ച് ടെക്‌സ്‌ക്രീൻ ഡിസ്‌പ്ലേയിൽ ഫോക്കസ് പീക്കിങ്ങും  ലൈറ്റിംഗ് കൃത്യതയ്ക്കായി സീബ്രാ സംവിധാനവുമുണ്ട്. പരിഷ്കരിച്ച റിയൽ ടൈം ഐ ഓട്ടോ ഫോക്കസിങ് സിസ്റ്റം, വയർലെസ് പിസി റിമോട്ട് ഫങ്ക്ഷന്‍, ഉപയോഗ സൗഹൃദമായി പരിഷ്കരിച്ച ഡയലുകൾ എന്നിവയെല്ലാം എടുത്തു പറയേണ്ട പ്രത്യേകതകളാണ്. 

സെപ്റ്റംബർ ആദ്യവാരത്തോടുകൂടി കേരളത്തിൽലെത്തുന്ന  സോണി സെവൻ ആർ ഫോറിനു  രണ്ടുലക്ഷത്തി എഴുപതിനായിരം രൂപയാണ് കേരളത്തിലെ ഏകദേശ വില പ്രതീക്ഷിക്കുന്നത്.  
 

click me!