ഷവോമി എംഐ 4X ടിവി സീരിസ് പുറത്തിറക്കി: അത്ഭുതപ്പെടുത്തുന്ന വില

By Web Team  |  First Published Sep 17, 2019, 5:28 PM IST

163 സെന്‍റിമീറ്റർ എൽഇഡി 4കെ 10ബിറ്റ് എച്ച്ഡിആർ ഡിസ്പ്ലേയാണ് ടിവിക്കുള്ളത്. വ്യക്തവും കൂടിയതുമായ കാഴ്ച അനുഭവം നൽകുന്ന ഷവോമിയുടെ ഇൻഹൗസ് വിവിഡ് പിക്ചർ എഞ്ചിൻ ഇതിലുണ്ട്


ബംഗലൂരു: ഷവോമിയുടെ പുതിയ സ്മാർട്ട് ടിവി സീരിസ് പുറത്തിറക്കി. ബംഗലൂരിൽ നടന്ന ഷവോമിയുടെ സ്മാർട്ട് ലിവിംഗ് 2020 ലോഞ്ചിലാണ് പുതിയ ടിവികൾ പുറത്തിറക്കിയത്. എല്ലാവർക്കും 4കെ എന്നതാണ്  സ്മാർട്ട് ടിവിയിലൂടെ ഷവോമി മുന്നോട്ട് വയ്ക്കുന്നത്.

ഷവോമി എംഐ ടിവി 4X 64 ഇഞ്ച് ഫ്ലാഗ്ഷിപ്പ് ടിവിയിൽ ആൻഡ്രോയ്ഡ് പൈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ശാക്തീകരണമാണ് ഉള്ളത്. ഇതിൽ തീർത്ത എംഐയുടെ യൂസർ ഇന്റർഫേസ് പാച്ച് വാൾ 2 ഇതിന്‍റെ പ്രധാന പ്രത്യേകതയാണ്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം അടക്കം 14ലോളം സ്ട്രീമിംഗ് പാർട്ണേർസിന്റെ 70000 മണിക്കൂർ കണ്ടന്‍റ് ലഭിക്കും.

Latest Videos

undefined

163 സെന്‍റിമീറ്റർ എൽഇഡി 4കെ 10ബിറ്റ് എച്ച്ഡിആർ ഡിസ്പ്ലേയാണ് ടിവിക്കുള്ളത്. വ്യക്തവും കൂടിയതുമായ കാഴ്ച അനുഭവം നൽകുന്ന ഷവോമിയുടെ ഇൻഹൗസ് വിവിഡ് പിക്ചർ എഞ്ചിൻ ഇതിലുണ്ട്. ഫുൾ മെറ്റൽ ബോഡിയാണ് ടിവിക്ക്. ഇതിനൊപ്പം തന്നെ ചിത്രങ്ങൾക്ക് റിയാലിറ്റ് ഫ്ലോ നൽകാൻ എംഇഎംസി ചിപ്പ് ടിവിയുടെ ഓൺബോർഡിലുണ്ട്. 20 W സ്പീക്കറാണ് ടിവിയുടെ അടിയിൽ ക്രമീകരിച്ചിരിക്കുന്നത്. ഡോൾബി ഓഡിയോ, ഡിടിഎസ് എച്ച്ഡി ശബ്ദസംവിധാനം ഈ ടിവിക്ക് ലഭിക്കും. 

ഇതിനോടൊപ്പം ഇതേ ടെലിവിഷന്റെ 50 ഇഞ്ച്, 43 ഇഞ്ച് പതിപ്പുകളും ഇറക്കിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ എംഐ ടിവി 4എ 40 ഇഞ്ച് പതിപ്പും ഇറക്കിയിട്ടുണ്ട്. ഈ ടിവി ഫുൾ എച്ച്. ഡി ഡിസ്പ്ലേയാണ്. ടിവികളുടെ വിലയിലേക്ക് വന്നാൽ എംഐ 4X 65 ഇഞ്ചിന് വില 54,999 രൂപയാണ്. സെപ്തംബർ 29ന് എംഐ സ്റ്റോറിലും ഫ്ലിപ്പ്കാർട്ടിലും വിൽപ്പനയ്ക്ക് എത്തി.   എംഐ 4X 50 ഇഞ്ചിന്റെ വില 29,999 രൂപയാണ് ഉള്ളത്. എംഐ 4X 43 ഇഞ്ചിന് 24,999 രൂപയാണ് വില. ഇതേ സമയം എംഐ 4എ 40 ഇഞ്ച് ഫുൾ എച്ച്.ഡി ടിവിക്ക് വില 17,999 രൂപയാണ് വില. ഓൺലൈനായി സെപ്തംബർ 29ന് ടിവി വിപണിയിൽ എത്തും.

click me!