5ജി എല്‍ടിഇ ഫോണ്‍ ആണ് ഗ്യാലക്സി ഫോള്‍ഡ്. ഫോണ്‍ ദക്ഷിണ കൊറിയയ്ക്ക് പിന്നാലെ ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മ്മന്‍, അമേരിക്ക എന്നിവിടങ്ങളിലും ഉടന്‍ വില്‍പ്പനയ്ക്ക് എത്തിക്കും.
സിയോള്‍: സാംസങ്ങിന്‍റെ മടക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്ഫോണ്‍ സാംസങ്ങ് ഗ്യാലക്സി ഫോള്‍ഡ് സെപ്തംബര്‍ 6ന് സാംസങ്ങിന്‍റെ ജന്മനാടായ ദക്ഷിണ കൊറിയയില്‍ പുറത്തിറക്കും. നേരത്തെ ഏപ്രിലില്‍ അമേരിക്കയില്‍ പുറത്തിറക്കാനിരുന്ന ഫോണ്‍ സ്ക്രീന്‍ പ്രശ്നത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. സാംസങ്ങില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഇന്ത്യന്‍ രൂപയില്‍ 1.42 ലക്ഷം രൂപയ്ക്ക് അടുത്ത് വില വരും ഈ ഫോണിന്.
5ജി എല്‍ടിഇ ഫോണ്‍ ആണ് ഗ്യാലക്സി ഫോള്‍ഡ്. ഫോണ്‍ ദക്ഷിണ കൊറിയയ്ക്ക് പിന്നാലെ ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മ്മന്‍, അമേരിക്ക എന്നിവിടങ്ങളിലും ഉടന്‍ വില്‍പ്പനയ്ക്ക് എത്തിക്കും. എന്നാല്‍ ഇതിന്‍റെ ഈ രാജ്യങ്ങളിലെ വില്‍പ്പന തീയതി പ്രഖ്യാപിച്ചിട്ടില്ല. ലോകത്തെ മൊബൈല്‍ വിപണിയില്‍ ഘടനപരമായ മാറ്റം ഉണ്ടാക്കുന്നതായിരിക്കും തങ്ങളുടെ ഫോള്‍ഡ് ഫോണ്‍ എന്നാണ് സാംസങ്ങ് അവകാശപ്പെടുന്നത്.
നേരത്തെ ഫോണ്‍ റിവ്യൂ ചെയ്യാന്‍ നല്‍കിയപ്പോഴാണ് ഫോണിന്‍റെ സ്ക്രീന്‍ പ്രശ്നം ഉയര്‍ന്ന് വന്ന് വിവാദമായത്. സെലിബ്രേറ്റികള്‍ അടക്കമുള്ളവര്‍ക്കാണ് അന്ന് പ്രശ്നം നേരിട്ടത്. ഇപ്പോള്‍ ഫോണ്‍ പുറത്തിറക്കുമ്പോള്‍ സ്ക്രീന്‍ സംബന്ധിയായ ഫോണിന്‍റെ ഏത് പ്രശ്നത്തിലും 70 ശതമാനം ചിലവ് സാംസങ്ങ് വഹിക്കുന്ന ഒരു ഓഫറും നടപ്പിലാക്കും എന്നാണ് റിപ്പോര്‍ട്ട്.