പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാന്‍ സാംസങ്ങ്; ഇത് കിടുക്കുന്ന പ്രത്യേകത

By Web Team  |  First Published Sep 24, 2022, 7:24 AM IST

ഫോൺ അൺലോക്ക് ചെയ്യുന്നതിനായി ഉപയോക്താവിന്റെ മുഖം വ്യത്യസ്ത കോണുകളിൽ നിന്ന് സ്കാൻ ചെയ്യുന്ന ഇരട്ട യുഡിസികൾ കമ്പനി നിർമ്മിക്കുന്നതായും റിപ്പോർട്ട് പറയുന്നു.


ദില്ലി; ഫേസ് അൺലോക്കിങിന് സഹായിക്കുന്ന പുതിയ അപ്ഡേറ്റുമായി സാംസങ്ങ്. ഇതിനാവശ്യമായ സാങ്കേതിക വിദ്യ മെച്ചപ്പെടുത്താൻ സഹായിക്കുന്ന  ഡ്യുവൽ അണ്ടർ ഡിസ്‌പ്ലേ ക്യാമറ (യുഡിസി) സംവിധാനം ഫോണിലുണ്ടെന്നാണ് സൂചന. ഈ സജ്ജീകരണത്തിൽ  വസ്തുവിന്റെ മുഖം ഒന്നിലധികം കോണുകളിൽ നിന്ന് ഒരേസമയം സ്‌കാൻ ചെയ്യാനുള്ള മാർഗവും ഉൾപ്പെട്ടിട്ടുണ്ട്. 

അതുകൊണ്ട് തന്നെ ഫോൺ അൺലോക്ക് ചെയ്യുന്നതിനായി ഒരു 3D/ സ്റ്റീരിയോസ്‌കോപ്പിക് സ്‌കാൻ ക്രിയേറ്റ്  ചെയ്യുന്നുണ്ടെന്നാണ് നിഗമനം. ഗ്യാലക്സി Z ഫോൾഡ് 4-ൽ കമ്പനി 4-മെഗാപിക്സൽ യുഡിസി ഉപയോഗിക്കുന്നുണ്ട്. 2021 മാർച്ചിൽ ഫയൽ ചെയ്യുകയും ഈ ആഴ്‌ച പ്രസിദ്ധീകരിക്കുകയും ചെയ്‌ത ഗ്യാലക്‌സി ക്ലബിന്റെ പേറ്റന്റിലെ സൂചനകൾ അനുസരിച്ച്, സാംസങ് "ഉപയോക്താവിനെ ആധികാരികമാക്കുന്നതിനുള്ള രീതി, ഉപകരണം, സ്റ്റോറേജ് മീഡിയ" എന്നിവയിലാണ് പ്രവർത്തിക്കുന്നത്. 

Latest Videos

undefined

ഫോൺ അൺലോക്ക് ചെയ്യുന്നതിനായി ഉപയോക്താവിന്റെ മുഖം വ്യത്യസ്ത കോണുകളിൽ നിന്ന് സ്കാൻ ചെയ്യുന്ന ഇരട്ട യുഡിസികൾ കമ്പനി നിർമ്മിക്കുന്നതായും റിപ്പോർട്ട് പറയുന്നു. "വിവിധ രൂപങ്ങൾ അനുസരിച്ച്, ഇലക്ട്രോണിക് ഉപകരണം മെമ്മറി, ഡിസ്പ്ലേ, ഡിസ്പ്ലേയുടെ താഴത്തെ ഭാഗത്ത് ക്രമീകരിച്ചിരിക്കുന്ന ഒന്നിലധികം ക്യാമറകൾ എന്നിവ കൂടാതെ കുറഞ്ഞത് ഒരു പ്രോസസറെങ്കിലും മെമ്മറിയുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്. കൂടാതെ ഡിസ്പ്ലേയും ഒന്നിലധികം ക്യാമറകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്".  

ഉപകരണത്തിന് ഉപയോക്താവിനെക്കുറിച്ചുള്ള ഒന്നിലധികം ചിത്രങ്ങളും ലഭിക്കുന്നു. വ്യത്യസ്‌ത ക്യാമറകളിൽ നിന്ന് ഒന്നിലധികം സ്‌കാൻ ചെയ്‌താൽ കൂടുതൽ കൃത്യമായ ചിത്രം ലഭിക്കുമെന്ന് ഗ്യാലക്‌സി ക്ലബ് പറയുന്നു. ക്യാമറകൾ വഴി വ്യത്യസ്ത കോണുകളിൽ നിന്നാണ് മുഖം സ്കാൻ ചെയ്യുന്നത്. അതിനാൽ ഉപയോക്താവിന്റെ മുഖം കൂടുതൽ വ്യക്തമായി പകർത്താൻ കഴിയും.  
കബളിപ്പിക്കപ്പെടാൻ ഉള്ള സാധ്യത കുറയുന്നതിന് ഒപ്പം ഈ സംവിധാനം കൂടുതൽ സുരക്ഷിതവും ശക്തവും ആയിരിക്കും. നിലവിൽ ഗ്യാലക്സി Z ഫോൾഡ് 4-ൽ മാത്രമേ യുഡിസി ക്യാമറയുള്ളൂ എന്നത് ശ്രദ്ധേയമാണ്. 4-മെഗാപിക്സൽ ക്യാമറ അത്ര ഉയർന്ന നിലവാരമുള്ളതല്ല. 

ആപ്പിൾ ഇതിനകം തന്നെ ഫേസ് ഐഡി സാങ്കേതികവിദ്യയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. ഫോണോ ടാബ്‌ലെറ്റോ അൺലോക്കുചെയ്യാനുള്ള ഏക ബയോമെട്രിക് ഓപ്ഷനായാണ് നിലവിൽ കമ്പനികൾ ഫേസ് അൺലോക്കിനെ ഉപയോഗിക്കുന്നത്.

റെഡ്മീയും ട്രെന്‍റ് നോക്കി ആ തീരുമാനം എടുത്തു; പണി കിട്ടിയത് ഫോൺ വാങ്ങുന്നവര്‍ക്ക്.!

ഓൺലൈനിലെ തെറ്റിദ്ധരിപ്പിക്കലുകൾ പുറത്ത് വരും, തുറന്നു കാട്ടാൻ ട്വിറ്റർ !
 

click me!