Samsung Galaxy : സാംസങ് ഗ്യാലക്സി എ 53, എ 33 5ജി ആഗോളതലത്തില്‍ ലോഞ്ച് ചെയ്തു, വിശദവിവരങ്ങള്‍ ഇങ്ങനെ

By Web Team  |  First Published Mar 18, 2022, 2:05 PM IST

എ53 5ജി തിരഞ്ഞെടുത്ത വിപണികളില്‍ ഏപ്രില്‍ 1 മുതല്‍ പുറത്തിറങ്ങും. അതേസമയം എ33 5G ഏപ്രില്‍ 22 മുതല്‍ ലഭ്യമാകും. 


സാംസങ് (Samsung) ആഗോളതലത്തില്‍ ഗ്യാലക്‌സി എ 53 5ജി (Galaxy A53 ), എ33 5ജി (Galaxy A33 )എന്നിവ പ്രഖ്യാപിച്ചു. എ 33 യുടെ പൂര്‍ണ്ണമായ സവിശേഷതകള്‍ വെളിപ്പെടുത്തിയെങ്കിലും അതിന്റെ വില ഇപ്പോഴും നിഗൂഢതയായി തുടരുന്നു. സാംസങിന്റെ  ഔദ്യോഗിക വെബ്സൈറ്റില്‍ എ53, ഏകദേശം 43,000 രൂപയ്ക്കും 49,500 രൂപയ്ക്കും ഇടയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എ53 5ജി തിരഞ്ഞെടുത്ത വിപണികളില്‍ ഏപ്രില്‍ 1 മുതല്‍ പുറത്തിറങ്ങും. അതേസമയം എ33 5G ഏപ്രില്‍ 22 മുതല്‍ ലഭ്യമാകും. പുതുതായി പുറത്തിറക്കിയ ഈ ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമോ ഇല്ലയോ എന്ന് സാംസങ് വെളിപ്പെടുത്തിയിട്ടില്ല. രണ്ട് ഫോണുകള്‍ക്ക് പുറമേ, ഗ്യാലക്സി ബഡ്സ് 2, ബഡ്സ് ലൈവ് എന്നിവയും പ്രഖ്യാപിച്ചു.

ഗ്യാലക്‌സി എ 33 സവിശേഷതകള്‍

Latest Videos

90 ഹേര്‍ട്‌സ് സ്‌ക്രീന്‍ റിഫ്രഷ് റേറ്റിനുള്ള പിന്തുണയോടെ 6.4-ഇഞ്ച് FHD+ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയുമായാണ് ഗ്യാലക്സി എ33 വരുന്നത്. 13-മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടര്‍ ഇന്‍ഫിനിറ്റി-യു ഡിസ്‌പ്ലേയ്ക്കുള്ളിലാണ്. പിന്‍ പാനലില്‍, എ33 യില്‍ ഒരു പ്രാഥമിക 48 മെഗാപിക്‌സല്‍ ലെന്‍സും 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും 5 മെഗാപിക്‌സല്‍ മാക്രോ ലെന്‍സും ഉള്‍പ്പെടുന്നു. 8 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജും സഹിതം പേരിടാത്ത ഒക്ടാ കോര്‍ പ്രോസസറാണ് സാംസങ് സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്. അടിസ്ഥാന മോഡലില്‍ 6 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും ഉള്‍പ്പെടുന്നു. 1ടിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജ് പിന്തുണയും ലഭ്യമാണ്. സോഫ്റ്റ്വെയര്‍ രംഗത്ത്, സാംസങ്ങിന്റെ കസ്റ്റമര്‍ സ്‌കിന്‍ വണ്‍ യുഐ 4.1 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് 12 ഒഎസിലാണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

click me!