സാംസങ് ഗ്യാലക്‌സി വാച്ച് 4ജി ആക്റ്റീവ് 2 ഇന്ത്യയില്‍: വില, സവിശേഷതകള്‍, ഓഫറുകള്‍ ഇങ്ങനെ

By Web Team  |  First Published Dec 25, 2019, 9:33 AM IST

ഗ്യാലക്സി വാച്ച് 4ജി പോലെ തന്നെ, വാച്ച് ആക്റ്റീവ് 2 4ജി ഡാറ്റയുടെ തടസ്സമില്ലാത്ത ഒഴുക്കിനും സ്മാര്‍ട്ട് വാച്ചില്‍ നിന്ന് നേരിട്ട് കോളുകള്‍ സ്വീകരിക്കുന്നതിനും ഒരു ഇ-സിം ഉപയോഗിക്കുന്നു. സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍, ഫിറ്റ്‌നസ് സവിശേഷതകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ആപ്ലിക്കേഷനുകള്‍ക്കുള്ള പിന്തുണയോടെയാണ് സ്മാര്‍ട്ട് വാച്ച് വരുന്നത്.


ദില്ലി: ഗ്യാലക്‌സി വാച്ച് ആക്റ്റീവ് 2-ന്റെ 4ജി വേര്‍ഷന്‍ എല്‍ടിഇ പതിപ്പ് സാംസങ് പുറത്തിറക്കി. ഇന്ത്യയില്‍ ഇതിന് 35,990 രൂപയാണ് വില. ഈ പതിപ്പില്‍ ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി, നെറ്റ്‌വര്‍ക്ക് കണക്റ്റിവിറ്റി എന്നിവയുണ്ട്. ഇത് ഉപയോഗിച്ച് വോയ്‌സ് കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും സഹായിക്കുന്നു. 44 എംഎം സ്റ്റീല്‍ ഡയലില്‍ വെള്ളി, കറുപ്പ്, സ്വര്‍ണ്ണ ഫിനിഷുകളില്‍ ലഭ്യമാകുമെന്ന് സാംസങ് അറിയിച്ചു. സാംസങ് ഇതിനകം തന്നെ സ്മാര്‍ട്ട് വാച്ച് റീട്ടെയിലിനായി ഒരുക്കിയിട്ടുണ്ട്. 

ഗ്യാലക്സി വാച്ച് 4ജി പോലെ തന്നെ, വാച്ച് ആക്റ്റീവ് 2 4ജി ഡാറ്റയുടെ തടസ്സമില്ലാത്ത ഒഴുക്കിനും സ്മാര്‍ട്ട് വാച്ചില്‍ നിന്ന് നേരിട്ട് കോളുകള്‍ സ്വീകരിക്കുന്നതിനും ഒരു ഇ-സിം ഉപയോഗിക്കുന്നു. സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍, ഫിറ്റ്‌നസ് സവിശേഷതകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ആപ്ലിക്കേഷനുകള്‍ക്കുള്ള പിന്തുണയോടെയാണ് സ്മാര്‍ട്ട് വാച്ച് വരുന്നത്.

Latest Videos

undefined

നടത്തം, ഓട്ടം, സൈക്ലിംഗ്, റോയിംഗ്, എലിപ്റ്റിക്കല്‍ ട്രെയിനര്‍, ഡൈനാമിക് വര്‍ക്കൗട്ടുകള്‍, നീന്തല്‍ എന്നിവ പോലുള്ള ജനപ്രിയ പ്രവര്‍ത്തനങ്ങള്‍ക്കായി യാന്ത്രിക ട്രാക്കിംഗിനൊപ്പം 39 വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ ട്രാക്കുചെയ്യാന്‍ സഹായിക്കുന്ന ഒന്നിലധികം സെന്‍സറുകള്‍ സ്ഥാപിച്ചതായി സാംസങ് അവകാശപ്പെടുന്നു. ഏഴ് വ്യത്യസ്ത റണ്ണിംഗ് പ്രോഗ്രാമുകളിലേക്ക് ആക്‌സസ് പ്രദാനം ചെയ്യുന്ന അപ്‌ഡേറ്റ് ചെയ്ത റണ്ണിംഗ് കോച്ചിനുള്ള പിന്തുണയും ഒപ്പം ഉപയോക്താക്കള്‍ക്ക് അവരുടെ പ്രവര്‍ത്തന വേഗത ലൈവായി നിരീക്ഷിക്കാനുള്ള അവസരവും നല്‍കുന്നു. 

ഗൈഡഡ് മെഡിറ്റേഷന്‍ പ്രോഗ്രാമുകളിലേക്കുള്ള ആക്‌സസ്, സ്ലീപ്പ് ആന്‍ഡ് മെഡിറ്റേഷന്‍ ആപ്ലിക്കേഷനുമായുള്ള ചേര്‍ന്നുള്ള പ്രവര്‍ത്തനം, സൈലന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള മറ്റ് സവിശേഷതകള്‍ക്കായുള്ള പിന്തുണയും നല്‍കിയിട്ടുണ്ട്.  എന്നിരുന്നാലും, ഗ്യാലക്‌സി വാച്ച് ആക്റ്റീവ് 2 4ജി, സാംസങ് ഇന്ത്യയില്‍ ഇ-സിം കണക്റ്റിവിറ്റിയോടെ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ സ്മാര്‍ട്ട് വാച്ചല്ല.

സമാനമായ പ്രവര്‍ത്തനക്ഷമതയോടും വ്യത്യസ്തമായ രൂപകല്‍പ്പനയോടും കൂടി ഗാലക്‌സി വാച്ച് 4ജി പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ ഗ്യാലക്‌സി വാച്ച് ആക്റ്റീവ് 2 4ജി പ്രഖ്യാപിച്ചതോടെ ഇന്ത്യയില്‍ രണ്ട് 4ജി എല്‍ടിഇ വാച്ചുകള്‍ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ വെയറബിള്‍സ് നിര്‍മ്മാതാവായി മാറിയെന്ന് കമ്പനി അവകാശപ്പെടുന്നു. 

ഗ്യാലക്‌സി വാച്ച് ആക്റ്റീവ് 2 4ജി സ്വന്തമാക്കാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍, എയര്‍ടെല്‍, റിലയന്‍സ് ജിയോ എന്നീ രണ്ട് നെറ്റ്‌വര്‍ക്കുകള്‍ മാത്രമാണ് നിലവില്‍ ഇന്ത്യയില്‍ ഇ-സിം സൗകര്യത്തെ പിന്തുണയ്ക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്.
 

click me!