ക്യാമറയില്‍ ഗ്യാലക്‌സി എസ് 20 ഞെട്ടിക്കുമോ? പുറത്തിറങ്ങും മുമ്പ് വിവരങ്ങള്‍ പുറത്ത്

By Web Team  |  First Published Jan 18, 2020, 7:00 PM IST

108 മെഗാപിക്‌സല്‍ പ്രൈമറി ലെന്‍സ് ഉപയോഗിച്ച് ഗാലക്‌സി എസ് 20 അള്‍ട്രാ വൈഡ് സമ്മാനിക്കുമെന്നും വ്യക്തമായ 100 എക്‌സ് ഹൈബ്രിഡ് സൂം നല്‍കുമെന്നുമായിരുന്നു വാര്‍ത്തകള്‍


സാംസങ്ങിന്റെ ഈ വര്‍ഷത്തെ ആദ്യ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ സാംസങ് ഗാലക്‌സി എസ് 20 ഫെബ്രുവരി 11 ന് പുറത്തിറക്കുകയാണ്. ഈ മുന്‍നിര ഫോണിന്റെ പ്രധാന സവിശേഷതകളിലൊന്നാണ് അതിന്റെ ക്യാമറകള്‍. പ്രൊഫഷണല്‍ ക്യാമറകളോടു കിട പിടിക്കുന്ന വിധത്തിലുള്ളതായിരുന്നു മുന്‍പ് കേട്ട ഇതിന്റെ സ്‌പെസിഫിക്കേഷനുകള്‍. 108 മെഗാപിക്‌സല്‍ പ്രൈമറി ലെന്‍സ് ഉപയോഗിച്ച് ഗാലക്‌സി എസ് 20 അള്‍ട്രാ വൈഡ് സമ്മാനിക്കുമെന്നും വ്യക്തമായ 100 എക്‌സ് ഹൈബ്രിഡ് സൂം നല്‍കുമെന്നുമായിരുന്നു ചോര്‍ന്നുകിട്ടിയ വാര്‍ത്തകള്‍. എന്നാല്‍ ഇതില്‍ സത്യമില്ലെന്നാണ് ഇപ്പോഴത്തെ പ്രചാരണങ്ങള്‍.

ഗാലക്‌സി എസ് 20 നായി സാംസങ്ങിനൊപ്പം പ്രവര്‍ത്തിച്ച ഒപ്റ്റിക്‌സ് നിര്‍മ്മാതാക്കളായ ഒപ്‌ട്രോണ്‍ടെക് 5എക്‌സ് ഒപ്റ്റിക്കല്‍ സൂമിനെ മാത്രമേ പിന്തുണയ്ക്കൂ എന്നതാണ് ഇതിനുള്ള കാരണം. ഇതനുസരിച്ച്, ഗാലക്‌സി എസ് 20 5എക്‌സ് ഒപ്റ്റിക്കല്‍ സൂമിനെ മാത്രമേ പിന്തുണയ്ക്കുകയുള്ളുവത്രേ. 10എക്‌സ് ഒപ്റ്റിക്കല്‍ സൂമിനുള്ള ഘടകങ്ങളെക്കുറിച്ച് എസ്20-യില്‍ പറയുന്നതേയില്ല.

Latest Videos

ടോപ്പ് എന്‍ഡ് വേരിയന്റിനായി 10എക്‌സ് ഒപ്റ്റിക്കല്‍ സൂം പരീക്ഷിച്ചേക്കാം. എസ് 20 സീരീസില്‍ ആകെ മൂന്ന് സ്മാര്‍ട്ട്‌ഫോണുകളാണുള്ളത്. ഗാലക്‌സി എസ് 20, ഗാലക്‌സി എസ് 20 +, ഗാലക്‌സി എസ് 20 അള്‍ട്ര എന്നിവയാണ് ഇവ. ഓരോന്നിലും വ്യത്യസ്തമായ സൂമുകളായിരിക്കുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍.

click me!