സാംസങ് ഗാലക്‌സി എസ് 11 പ്രത്യേകതകള്‍ നിറഞ്ഞ മോഡല്‍ ആണെന്നു നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ട്വിറ്ററില്‍ പ്രചരിക്കുന്ന ചില സന്ദേശങ്ങള്‍ പ്രകാരം ഫോണിന്റെ വിശദാംശങ്ങള്‍ ചോര്‍ന്നിട്ടുണ്ട്.
സാംസങ് ഗാലക്‌സി എസ് 11 പ്രത്യേകതകള്‍ നിറഞ്ഞ മോഡല്‍ ആണെന്നു നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ട്വിറ്ററില്‍ പ്രചരിക്കുന്ന ചില സന്ദേശങ്ങള്‍ പ്രകാരം ഫോണിന്റെ വിശദാംശങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. 1080 മെഗാപിക്‌സല്‍ സെന്‍സര്‍ ഉപയോഗിക്കുന്ന പ്രാഥമിക ക്യാമറയുമായി സാംസങ് ഗാലക്‌സി എസ് 11 വരുമെന്നാണ് ട്വിറ്ററിലെ ഒരു സന്ദേശം. എന്നാല്‍ വലിയൊരു കാര്യം ഈ 108 മെഗാപിക്‌സല്‍ ഇമേജ് സെന്‍സര്‍ ഷവോമി എംഐ നോട്ട് 10-ല്‍ ഉള്ളതല്ലെന്നതാണ്. ഇത് സാംസങ്ങിന്റെ നിര്‍മ്മിതിയായിരുന്നു താനും. അപ്പോള്‍ പുതിയ മറ്റൊരു സെന്‍സറുമായാണ് ഗ്യാലക്‌സി അത്ഭുതങ്ങള്‍ കാണിക്കാനായി എത്തുക.
ഐക്കോസെല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന നിലവിലുള്ള 108 മെഗാപിക്‌സല്‍ സാംസങ് ഇമേജ് സെന്‍സറില്‍ നിന്ന് വ്യത്യസ്തമായി, പുതിയത് കൂടുതല്‍ കരുത്താര്‍ന്ന സെന്‍സറാണെന്നു ടെക്കികള്‍ പ്രസ്താവിക്കുന്നു. സിഎംഒഎസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വിശ്വസനീയവും, കുറഞ്ഞ വെളിച്ചത്തില്‍ പോലും നന്നായി പെര്‍ഫോം ചെയ്യുന്നതുമായ സെന്‍സറാണിത്. ഗാലക്‌സി എസ് 11-ന്റെ ഉപയോഗത്തിനായി സാംസങ് ഈ പുതിയ ഉയര്‍ന്ന മെഗാപിക്‌സല്‍ മികച്ചരീതിയില്‍ ട്യൂണ്‍ ചെയ്യുന്നുവെന്നാണ് വിവരം.
undefined
സാംസങില്‍ നിന്നുള്ള ഈ പുതിയ 108 മെഗാപിക്‌സല്‍ സിഎംഒഎസ് സെന്‍സര്‍ മികച്ചതായിരിക്കുമെന്നുറപ്പാണ്. മി നോട്ട് 10, മി നോട്ട് 10 പ്രോ എന്നിവയിലുള്ളതിനേക്കാള്‍ കൂടുതല്‍ ചെലവേറിയതും വലുപ്പമേറിയതുമായിരിക്കും. ഇതിന്റെ ലോ ലൈറ്റ് പെര്‍ഫോമന്‍സ് കൂടുതല്‍ മികച്ചതായിരിക്കുമെന്നാണ് സൂചന.
പുതിയ പ്രൈമറി സെന്‍സറിനു പുറമെ, ഗാലക്‌സി എസ് 11, ഗാലക്‌സി എസ് 11 + എന്നിവയ്ക്ക് കൂടുതല്‍ ശുദ്ധീകരിച്ച ക്യാമറ സംവിധാനമുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ക്യാമറ പ്രകടനം ഫോണുകള്‍ തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട മത്സരമേഖലയായി മാറിയിട്ടുണ്ട് ഇപ്പോള്‍. ഗാലക്‌സി എസ് 11 അള്‍ട്രാ ഹൈ എന്‍ഡ് ഫോണാകാന്‍ പോകുന്നുവെന്നതിനാല്‍, സാംസങ് മികച്ച ക്ലാസ് ക്യാമറ ഉപയോഗിച്ച് സജ്ജമാക്കുക തന്നെ ചെയ്യും.
ഇതിനര്‍ത്ഥം, പുതിയ 108 മെഗാപിക്‌സല്‍ സെന്‍സറിനുപുറമെ, ഗാലക്‌സി എസ് 11 ന് കുറഞ്ഞത് 4 ലെന്‍സ് ക്യാമറ സജ്ജീകരണവും വരാന്‍ സാധ്യതയുണ്ടെന്നാണ്. സാധാരണ വൈഡ് ആംഗിള്‍ ലെന്‍സുള്ള ക്യാമറയാവും ഇതിലൊന്ന്. മറ്റൊന്ന് ടെലിഫോട്ടോ ലെന്‍സ്, ഇനിയൊന്ന് അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, നാലാമതായി മാക്രോ ഫോട്ടോഗ്രഫി അല്ലെങ്കില്‍ അള്‍ട്രാ സൂമിനായി ഒരു ലെന്‍സ് കൂടി ഉണ്ടായിരിക്കാം.
ഗാലക്‌സി എസ് 11 ന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ വിരളമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സാംസങ് ഗാലക്‌സി എസ് ഫോണുകള്‍ക്കായി സമാനമായ രൂപകല്‍പ്പന ഉപയോഗിക്കുന്നു, 2020 ല്‍ കമ്പനി രൂപകല്‍പ്പന മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു. അതേ സമയം, ചില കാര്യങ്ങള്‍ ഉറപ്പാണ്. ഗാലക്‌സി എസ് 11 തീര്‍ച്ചയായും ബെസെല്‍ കുറവുള്ള ഡിസൈന്‍ ഉപയോഗിക്കും. പകരമിത് മെറ്റലും ഗ്ലാസും കൊണ്ട് നിര്‍മ്മിക്കും.
സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ ഉണ്ടാകും, കുറഞ്ഞത് ചില വിപണികളിലെങ്കിലും സ്‌നാപ്ഡ്രാഗണ്‍ 865 പ്രോസസര്‍ ഉപയോഗിച്ചേക്കാം. ഗ്രാഫിനെ അടിസ്ഥാനമാക്കിയുള്ള പുതിയ ബാറ്ററി സാങ്കേതികവിദ്യയുമായി വരുമെന്ന അഭ്യൂഹങ്ങളുമുണ്ട്. ഗാലക്‌സി എസ് 11 ഫെബ്രുവരിയിലോ മാര്‍ച്ച് ആദ്യമോ വെളിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ആഗോളതലത്തിലും ഇന്ത്യയിലും വില്‍പ്പനയ്‌ക്കെത്തും.