ക്യാമറയില്‍ വന്‍ അത്ഭുതങ്ങള്‍ ഒളിപ്പിച്ച് സാംസങ്; ഗ്യാലക്‌സി എസ്-11നായി കാത്തിരിക്കാം

By Web Team  |  First Published Nov 6, 2019, 3:10 PM IST

 ഗൂഗിള്‍, ആപ്പിള്‍ എന്നിവയോടു മത്സരിക്കാനായി നിലവാരമുള്ള ലെന്‍സുകളും കംപ്യൂട്ടേഷണല്‍ ഫോട്ടോഗ്രാഫിയിലുമാണ് സാംസങ് ശ്രദ്ധിച്ചിരുന്നത്. ഇപ്പോള്‍ കമ്പനി ഫ്ലാഗ്ഷിപ് മോഡലുകള്‍ പുറത്തിറക്കുന്നതിന്റെ ഭാഗമായാണ് ഉയര്‍ന്ന സെന്‍സറുകളിലേക്ക് നീങ്ങുന്നത്


കൊച്ചി: ക്യാമറയില്‍ വന്‍ അത്ഭുതങ്ങള്‍ ഒളിപ്പിച്ച് സാംസങ് ഗ്യാലക്‌സിയുടെ പുതിയ പതിപ്പ് വരുന്നു. 2020-ല്‍ വിപണിയിലെത്തുന്ന ഗ്യാലക്‌സി എസ്-11ല്‍ 108 എംപി സെന്‍സറായിരിക്കുമെന്നാണ് സൂചന. ഫോട്ടോഗ്രാഫിയിലൂടെ ഉപയോക്താക്കളെ കൂടെ നിര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സാംസങ് പ്രീമിയം ഫ്ലാഗ്ഷിപ് മോഡലില്‍ ഈ കൂടിയ സെന്‍സര്‍ പ്രയോഗിക്കുന്നത്.

ഈ സ്മാര്‍ട്ട് ഫോണ്‍ അടുത്ത ഫെബ്രുവരിയിലാവും വിപണിയിലെത്തുക. ബ്രൈറ്റ് എച്ച്എംഎക്‌സ് എന്നു പേരിട്ടിരിക്കുന്ന 108 എംപി സെന്‍സര്‍ നിര്‍മ്മാണത്തിനായി ഷവോമിയുമായി സാംസങ് കൈകോര്‍ക്കുന്നതായും വിവരമുണ്ട്. ഷവോമിയുടെ എംഐ സിസി9 പ്രോ (ഇന്റര്‍നാഷണല്‍ ബ്രാന്റിംഗ്: ഷവോമി നോട്ട് 10) എന്ന സ്‌മാര്‍ട്ട് ഫോണാണ് ആദ്യമായി 108 എംപി സെന്‍സര്‍ ഉപയോഗിക്കുന്നത്.

Latest Videos

undefined

സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ മെഗാ പിക്‌സല്‍ യുദ്ധത്തില്‍ സാംസങ്ങ് 48 എംപി സെന്‍സറുകളുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, അതൊക്കെയും മിഡ് റേഞ്ച് സ്മാര്‍ട്ട് ഫോണുകളായിരുന്നു എന്നൊരു പ്രശ്‌നമുണ്ടായിരുന്നു. ഗൂഗിള്‍, ആപ്പിള്‍ എന്നിവയോടു മത്സരിക്കാനായി നിലവാരമുള്ള ലെന്‍സുകളും കംപ്യൂട്ടേഷണല്‍ ഫോട്ടോഗ്രാഫിയിലുമാണ് സാംസങ് ശ്രദ്ധിച്ചിരുന്നത്.

ഇപ്പോള്‍ കമ്പനി ഫ്ലാഗ്ഷിപ് മോഡലുകള്‍ പുറത്തിറക്കുന്നതിന്റെ ഭാഗമായാണ് ഉയര്‍ന്ന സെന്‍സറുകളിലേക്ക് നീങ്ങുന്നത്. ഗ്യാലക്‌സി എസ്10 പുറത്തിറക്കിയത് 12 എംപി മെയിന്‍ സെന്‍സറും 12 എംപി ടെലിഫോട്ടോ ലെന്‍സും 16 എംപി വൈഡ് ആംഗിള്‍ ലെന്‍സുമായിട്ടായിരുന്നു.

ഷവോമി, റിയല്‍മീ, വണ്‍പ്ലസ് തുടങ്ങിയവയുടെ പ്രീമിയം സെഗ്മെന്റിനോടു മത്സരിക്കാനാണ് സാംസങ് ഇപ്പോള്‍ 108 എംപി സെന്‍സറുമായെത്തുന്നത് എന്നാണ് വിവരം. ഷവോമിയുടെ സിസി9 പ്രോ ആണ് 108 എംപി സെന്‍സറുമായി പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാര്‍ട്ട് ഫോണ്‍. ഇത് ഔദ്യോഗികമായി ഇന്നലെ ചൈനയില്‍ പുറത്തിറങ്ങി. നോട്ട് 10 എന്ന ലേബലില്‍ ആഗോളതലത്തില്‍ ഈ ഫോണ്‍ വൈകാതെ എത്തും.

click me!