6000 എംഎഎച്ച് ബാറ്ററി, 64 എംപി ക്യാമറ, ഞെട്ടിക്കാന്‍ സാംസങ് ഗ്യാലക്‌സി എം31 എത്തുന്നു

By Web Team  |  First Published Feb 12, 2020, 10:29 AM IST

ലോഞ്ചിന് മുന്നോടിയായി ആമസോണ്‍ ഇന്ത്യ ഗാലക്‌സി എം 31 ന്‍റെ രൂപവും എല്ലാ പ്രധാന സവിശേഷതകളും അവരുടെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്


ബാറ്ററിയുടെ വലിയ ബാക്കപ്പുമായി സാംസങ് ഗാലക്‌സി എം 31 ഫെബ്രുവരി 25 ന് ഇന്ത്യയില്‍ പുറത്തിറക്കും. ഫോണിന്‍റെ പ്രധാന സവിശേഷതകള്‍ സാംസങ് തന്നെയാണ് വെളിപ്പെടുത്തിയിട്ടുണ്ട്. ഗാലക്‌സി എം 31 ന് 64 മെഗാപിക്‌സലിന്‍റെ പ്രധാന ക്യാമറയും 6000 എംഎഎച്ച് ബാറ്ററിയും ലഭിക്കുമെന്നാണ് വലിയ പ്രത്യേകത. കാഴ്ചയ്ക്കും ഗുണനിലവാരത്തിലും ഏറെ മുന്നില്‍ നില്‍ക്കുന്ന പ്രീമിയം റേഞ്ച് ഫോണായിരിക്കും ഇത്. ഗാലക്‌സി എം 31-ന്‍റെ വേരിയന്‍റുകളിലൊന്ന് തിളങ്ങുന്ന നീല നിറത്തിലാണ് വരുന്നത്.

ലോഞ്ച് ഓഫറുകള്‍ക്കൊപ്പം സ്മാര്‍ട്ട്‌ഫോണിന്‍റെ ഔദ്യോഗിക വിലനിര്‍ണ്ണയവും അന്നു പ്രഖ്യാപിക്കും. ലോഞ്ചിന് മുന്നോടിയായി ആമസോണ്‍ ഇന്ത്യ ഗാലക്‌സി എം 31 ന്‍റെ രൂപവും എല്ലാ പ്രധാന സവിശേഷതകളും അവരുടെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 64 മെഗാപിക്‌സല്‍ പ്രൈമറി ഷൂട്ടര്‍, 6000 എംഎഎച്ച് ബാറ്ററി എന്നിവ കൂടാതെ ഗാലക്‌സി എം 31 ഒരു ഫുള്‍ എച്ച്ഡി + സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റിയു ഡിസ്‌പ്ലേയും പായ്ക്ക് ചെയ്യുമെന്നാണ് കരുതുന്നത്. വലുപ്പം പക്ഷേ, വെളിപ്പെടുത്തിയിട്ടില്ല. സ്മാര്‍ട്ട്‌ഫോണിന്‍റെ പിന്‍ഭാഗത്തും ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ ഉണ്ടാകും. അടുത്തിടെ വില്‍പ്പന ആരംഭിച്ച ഗാലക്‌സി എസ് 10 ലൈറ്റില്‍ കാണുന്നതുപോലെ വളഞ്ഞ അരികുകളുള്ള ചതുരാകൃതിയിലുള്ള ഐലന്‍ഡിലാണ് പിന്‍ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. 6 ജിബി വരെ റാമും 128 ജിബി ഇന്‍റേണല്‍ സ്‌റ്റോറേജും ഉള്ള എക്‌സിനോസ് 9611 സോസിയാണ് ഗാലക്‌സി എം 31-ലുള്ളത്.

Latest Videos

ഇതിന്‍റെ മുന്‍ഗാമി എന്ന നിലയ്ക്ക് ഇന്ത്യയിലെത്തിയ ഗാലക്‌സി എം 30 കഴിഞ്ഞ മാര്‍ച്ചിലാണ് സാംസങ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 6.4 ഇഞ്ച് എഫ്എച്ച്ഡി + സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, എക്‌സിനോസ് 7904 പ്രോസസര്‍ റോക്ക് ചെയ്യുന്ന ഈ മോഡലിനെ തുടര്‍ന്നാണ് ഇപ്പോള്‍ സാംസങ് എം 31-നെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ആന്‍ഡ്രോയിഡ് 10 അധിഷ്ഠിത വണ്‍ യുഐ 2-യിലാണ് ഇതു പ്രവര്‍ത്തിപ്പിക്കുന്നത്. പിന്നില്‍ മൂന്ന് ക്യാമറകളുണ്ട്. 13 മെഗാപിക്‌സല്‍ മെയിന്‍ സെന്‍സറും രണ്ട് 5 മെഗാപിക്‌സല്‍ സ്‌നാപ്പറുകളും. സെല്‍ഫികള്‍ക്കായി, ഗാലക്‌സി എം 30 ല്‍ 16 മെഗാപിക്‌സല്‍ ക്യാമറയുണ്ട്. വികസിതമായ 5000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ പിന്തുണ. ഗാലക്‌സി എം 31 ന്റെ സവിശേഷതകള്‍ ഗാലക്‌സി എം 30 എസിന്‍റെ ചെറിയൊരു വകഭേദമാണ്. ഗാലക്‌സി എം 31 നായി ലഭ്യമായ വിവരങ്ങളനുസരിച്ച് പ്രോസസര്‍ മാത്രമല്ല രണ്ട് സ്മാര്‍ട്ട്‌ഫോണുകളുടെയും ബാറ്ററി സവിശേഷതകളും സമാനമാണെന്ന് കാണാം.

click me!