Samsung Galaxy A73 : ഗ്യാലക്സി എ73 ആദ്യവില്‍പ്പന ഇന്ന്, ഓഫറുകള്‍ ഇങ്ങനെ

By Web Team  |  First Published Apr 8, 2022, 4:37 PM IST

വൈകുന്നേരം 6 മണിക്ക് സാംസങ് വെബ് സൈറ്റില്‍ ഈ ഫോണിന്‍റെ ഒരു എക്‌സ്‌ക്ലൂസീവ് സെയിൽ ഇവന്‍റ് വഴിയാണ് ആദ്യ വില്‍പ്പന. അവിടെ മറ്റ് ചില ഓഫറുകളും പ്രഖ്യാപിക്കും എന്നാണ് വിവരം.


ണ്ടാഴ്ച മുന്‍പാണ് സാംസങ് (Samsung) ഗ്യാലക്സി എ53, എ33 എന്നിവയ്‌ക്കൊപ്പം ഗ്യാലക്സി എ73  (Samsung Galaxy A73) അവതരിപ്പിച്ചത്. ഇന്ന് ഫോണിന്‍റെ ആദ്യ വില്‍പ്പന നടക്കും.  വൈകുന്നേരം 6 മണിക്ക് സാംസങ് വെബ് സൈറ്റില്‍ ഈ ഫോണിന്‍റെ ഒരു എക്‌സ്‌ക്ലൂസീവ് സെയിൽ ഇവന്‍റ് വഴിയാണ് ആദ്യ വില്‍പ്പന. അവിടെ മറ്റ് ചില ഓഫറുകളും പ്രഖ്യാപിക്കും എന്നാണ് വിവരം.

ഈ ഫോണിന്‍റെ വില പരിശോധിച്ചാല്‍, എൻട്രി ലെവൽ മോഡലിന് 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉണ്ട്, 41,999 രൂപയാണ് ഇതിന്‍റെ വില. അതേസമയം സ്റ്റോറേജ് ഇരട്ടിയായ പതിപ്പിന് വില 44,999 രൂപയാണ്. റാം ശേഷി 8 ജിബി തന്നെയാണ്. 

Latest Videos

undefined

നിങ്ങൾ ഗ്യാലക്സി എ73 മുൻകൂട്ടി റിസർവ് ചെയ്യുകയാണെങ്കിൽ, സാധാരണ വിൽപ്പന വിലയായ വെറും 499 രൂപയ്ക്ക് ഗ്യാലക്സി ബഡ്സ് ലൈവ് ട്രൂ വയർലെസ് ഇയർബഡുകൾ നിങ്ങൾക്ക് ലഭിക്കും. ഇതിന്‍റെ വിപണി വില 6,990 രൂപയാണ്. പ്രത്യേക ഓഫറായി, സാംസങ്ങ് ഫിനാന്‍സ് പ്ലസ്, ഐസിഐസിഐ ബാങ്ക് കാർഡുകൾ അല്ലെങ്കിൽ എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ വഴി നിങ്ങൾക്ക് 3,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.

ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 4.1 ആണ് ഈ ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം. നാല് വർഷത്തെ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണില്‍ ലഭിക്കും.

 6.7 ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,400 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഫോണിന് ഉള്ളത്. 120 ഹെർട്‌സ് ആണ് റീഫ്രഷ് നിരക്ക്. ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഈ ഡിസ്പ്ലേയ്ക്കുണ്ട്. സ്നാപ്ഡ്രാഗൺ 778ജി SoC ആണ് ഈ ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്ന ചിപ്പ്. 8ജിബി റാം ആണ് അടിസ്ഥാന മോഡല്‍യ. 

ക്വാഡ് റിയർ ക്യാമറ സംവിധാനം ഈ ഫോണിനുണ്ട്. എഫ്/1.8 അപ്പേർച്ചർ ലെൻസുള്ള 108-മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസർ, എഫ്/2.2 അപ്പേർച്ചർ ഉള്ള 12-മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ക്യാമറ എന്നിവ ഇതിലുണ്ട്. എഫ്/2.4 അപ്പേർച്ചർ ലെൻസുകളുള്ള രണ്ട് 5-മെഗാപിക്സൽ ഡെപ്ത്, മാക്രോ ക്യാമറകളും പിന്നിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ മുൻ ക്യാമറയാണ് ഇതിലുള്ളത്.
 

click me!