സാംസങ്ങ് ഗ്യാലക്സി എസ്10 ആരുടെ വിരല്‍ വച്ചാലും തുറക്കുമെന്ന് ആരോപണം

By Web Team  |  First Published Oct 18, 2019, 7:57 PM IST

ബ്രിട്ടീഷ് പൗരമായ ലിസ നീല്‍സണ്‍ ആണ് ആദ്യമായി ഈ പ്രശ്നം അനുഭവിച്ചത്. ഇ-ബേയില്‍ നിന്നും പുതിയ സ്ക്രീന്‍ പ്രോട്ടക്ടര്‍  വാങ്ങി ഫോണില്‍ ഇട്ടപ്പോഴാണ് ആദ്യമായി ഈ പ്രശ്നം അവര്‍ കണ്ടത്. 


ലണ്ടന്‍: ഇപ്പോള്‍ വിപണിയിലുള്ള സാംസങ്ങിന്‍റെ ഫ്ലാഗ്ഷിപ്പ് മൊബൈല്‍ ഫോണ്‍ സാംസങ്ങ് ഗ്യാലക്സി എസ് 10ന്‍റെ സുരക്ഷ സംബന്ധിച്ച് ഗൗരവമായ പരാതി. എസ് 10ന്‍റെ മുന്നിലെ ഇന്‍-സ്ക്രീന്‍ ഫിംഗര്‍ പ്രിന്‍റ് സെന്‍സറില്‍ ആരുടെ വിരല്‍ വച്ചാലും ഫോണ്‍ തുറക്കപ്പെടുന്നു എന്നാണ് പരാതി. ഒരു ബ്രിട്ടീഷ് യുവതിയുടെ ഫോണ്‍ ഇത്തരത്തില്‍ അവരുടെ ഭര്‍ത്താവിനും തുറക്കാന്‍ സാധിക്കുന്നു എന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ചില്‍ എസ് 10 പുറത്തിറക്കുന്ന വേളയില്‍ ഈ ഫോണിലെ ഏറ്റവും വിപ്ലവകരമായ പ്രത്യേകത എന്നാണ് സാംസങ്ങ് ഫിംഗര്‍ പ്രിന്‍റ് സെന്‍സറിനെ വിശേഷിപ്പിച്ചത്. അതിന് ശേഷം ഇവരുടെ ഭര്‍ത്താവ് നീല്‍സണ്‍ മറ്റ് വിരലുകള്‍ ഉപയോഗിച്ചപ്പോഴും ഇതായിരുന്നു ഫലം.

ബ്രിട്ടീഷ് പൗരമായ ലിസ നീല്‍സണ്‍ ആണ് ആദ്യമായി ഈ പ്രശ്നം അനുഭവിച്ചത്. ഇ-ബേയില്‍ നിന്നും പുതിയ സ്ക്രീന്‍ പ്രോട്ടക്ടര്‍  വാങ്ങി ഫോണില്‍ ഇട്ടപ്പോഴാണ് ആദ്യമായി ഈ പ്രശ്നം അവര്‍ കണ്ടത്. കവര്‍ ഇട്ടപ്പോള്‍ ഭര്‍ത്താവിന്‍റെ വിരലുകള്‍ തട്ടി ഫോണ്‍ പലവട്ടം അണ്‍ലോക്ക് ആയതായി ഇവര്‍ പറയുന്നു.  ഇത് മറ്റൊരു ബന്ധുവിന്‍റെ ഫോണിലും സംഭവിച്ചുവെന്നാണ് ഇവര്‍ പറയുന്നത്.

Latest Videos

undefined

എന്നാല്‍ ഫിംഗര്‍ പ്രിന്‍റ് സെന്‍സറിന്‍റെ സോഫ്റ്റ്വെയറില്‍ സംഭവിച്ച പാളിച്ചകളാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം എന്നാണ് റിപ്പോര്‍ട്ട്. ഇത് പരിഹരിക്കാന്‍ ഉടന്‍ തന്നെ ഒരു സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് നല്‍കാന്‍ സാംസങ്ങ് തയ്യാറാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ സംഭവിച്ച തകരാര്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവെന്നും ഇതിന് പരിഹാരം കാണുമെന്നുമാണ് സാംസങ്ങ് പറയുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേ സമയം ചില ടെക് ഉപദേശകര്‍ പുതിയ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് വരുന്നതുവരെ ഫോണിന്‍റെ ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ ഓഫ് ചെയ്തിടാന്‍ ഉപയോക്താക്കളോട് പറയുന്നുണ്ട്. 

click me!