റെഡ്മീയും ട്രെന്‍റ് നോക്കി ആ തീരുമാനം എടുത്തു; പണി കിട്ടിയത് ഫോൺ വാങ്ങുന്നവര്‍ക്ക്.!

By Web Team  |  First Published Aug 26, 2022, 6:23 AM IST

വിലക്കുറവിൽ അത്യാധുനിക സൗകര്യങ്ങളുമായി വിപണിയിൽ തന്നെ വൻ സ്വീകാര്യത നേടിയ ബ്രാൻഡാണ് റെഡ്മീ. 


ചാർജറുകളും കേബിളുകളും ഒഴിവാക്കി ട്രൻഡിനൊപ്പം നിൽക്കാൻ തയ്യാറായി കഴിഞ്ഞിരിക്കുകയാണ് റെഡ്മീയും. ഇന്ന് പുറത്തിറങ്ങുന്ന റെഡ്മി നോട്ട് 11എസ്ഇ സ്മാർട്‌ഫോണിനൊപ്പം ചാർജർ അഡാപ്റ്റർ ഉണ്ടാവില്ല. വിലക്കുറവിൽ അത്യാധുനിക സൗകര്യങ്ങളുമായി വിപണിയിൽ തന്നെ വൻ സ്വീകാര്യത നേടിയ ബ്രാൻഡാണ് റെഡ്മീ. 

വിപണിയിലെ മുഖ്യനായ ഷവോമിയുടെ സബ് ബ്രാൻഡാണ് റെഡ്മീ. നിലവിൽ മിക്ക കമ്പനികളും ഫോണുകൾക്കൊപ്പം പവർ അഡാപ്റ്ററുകളും കേബിളും നൽകുന്നുണ്ട്. കൂടാതെ ഇവയ്ക്ക് ഒപ്പം ഫാസ്റ്റ് ചാർജറുകളും ലഭ്യമാണ്. ഇനി മുതൽ റെഡ്മീ ഫോണുകൾക്കൊപ്പം  ചാർജറും കേബിളുകളും ഉണ്ടാകില്ല. അതായത് ഫോണുകൾ വാങ്ങുന്നവർ പ്രത്യേകം ചാർജർ വാങ്ങേണ്ടി വരുമെന്ന് ചുരുക്കം.

Latest Videos

undefined

റെഡ്മീ ഇന്ന് പുറത്തിറക്കുന്ന ഫോണിനൊപ്പം ചാർജർ അഡാപ്റ്റർ ഉണ്ടാവില്ല എന്ന് വെബ്‌സൈറ്റിൽ നൽകിയ വിവരങ്ങളിലാണ് വ്യക്തമാക്കുന്നത്. എംഐ.കോം എന്ന വെബ്സൈറ്റിൽ നൽകിയ വിവരങ്ങൾ അനുസരിച്ച് 'പാക്കേജ് കണ്ടന്റ്‌സ്' എന്ന വിഭാഗമുണ്ടാകും. 

ഇതിൽ ഫോണിനൊപ്പംയുഎസ്ബി സി കണക്ടർ, സിം ഇജക്ടർ, ഒരു കേയ്‌സ്, അനുബന്ധ കടലാസുകൾ എന്നിവയാകും ഉള്ളത്. ജിഎസ്എം അരിനയാണ് ഈ വിവരം ആദ്യം റിപ്പോർട്ട് ചെയ്തത്.

6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ, മീഡിയാ ടെക്ക് ഹീലിയോ ജി95 പ്രൊസസർ, ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം, 13 എംപി സെൽഫി ക്യാമറ, 64, 8,2,2 മെഗാപിക്‌സൽ സെൻസറുകൾ അടങ്ങുന്ന ക്വാഡ് ക്യാമറ. എട്ട് ജിബി റാം, 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജ്, എംഐയുഐ 12.5, ആൻഡ്രോയിഡ് 11.5000 എംഎഎച്ച് ബാറ്ററി, 33 വാട്ട് റാപ്പിഡ് ചാർജിങ് സൗകര്യം. സൈഡ് മൗണ്ട് ഫിംഗർപ്രിന്റ് സെൻസർ, യുഎസ്ബി 2.0 പോർട്ട്, എൻഎഫ്‌സി തുടങ്ങിയ നിരവധി സവിശേഷതകളൊടെയാണ് ഫോൺ ഇന്ന് പുറത്തിറങ്ങുന്നത്.

ചാർജർ ഒഴിവാക്കി ഫോൺ പുറത്തിറക്കുന്നത് ഷവോമിയ്ക്ക് പുത്തരിയല്ല. പക്ഷേ ഇന്ത്യയിൽ ആദ്യമായി ആണ് ചാർജർ ഇല്ലാതെ ഷാവോമി ഫോൺ ഇറക്കുന്നത്. ചാർജർ ഇല്ലാതെ ഇന്ത്യയിൽ പുറത്തിറക്കുന്ന റെഡ്മി ബ്രാൻഡിൽ നിന്നുള്ള ആദ്യ ഫോൺ കൂടിയാണിത്. 999 രൂപ ചെലവാക്കി വേണം ഷാവോമിയുടെ ഫോണിന് അനുയോജ്യമായ ചാർജർ വാങ്ങാൻ. 

അതിലാകട്ടെ 55 വാട്ട് റാപ്പിഡ് ചാർജിങ് സൗകര്യമാകും ഉള്ളത്. ചാർജറുകൾ ഒഴിവാക്കുന്നതിന് തുടക്കമിട്ടത് ഐഫോൺ 12 ആണ്. സാംസങ്ങും മറ്റ് ആൻഡ്രോയിഡ് ബ്രാൻഡുകളും വൈകാതെ ഈ രീതി പിൻതുടർന്നു. ഈയിടയ്ക്ക് പുറത്തിറക്കിയ നത്തിങ് ഫോണിലും ചാർജർ ഇല്ലായിരുന്നു.ഒരേ ചാർജർ എന്ന ആശയത്തിന് മുന്നോടിയായുള്ള നീക്കവും ആകുമിത്  

click me!