റെഡ്മി കെ30 പുറത്തിറങ്ങി: 64 എംപി ക്യാമറ അടക്കം പ്രത്യേകതകള്‍ ഏറെ

By Web Team  |  First Published Dec 10, 2019, 8:06 PM IST

റെഡ്മി കെ30 4ജി വേരിയന്റിലും നാല് വേരിയന്റുകളുണ്ട്. 6 ജിബി റാമും 64 ജിബി സ്‌റ്റോറേജുമുള്ള അടിസ്ഥാന പതിപ്പിന് 1,599 യുവാന്‍ (ഏകദേശം 16,000 രൂപ) വിലവരും. 6 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള മറ്റൊരു വേരിയന്റുണ്ട്, ഇതിന് 1,699 യുവാന്‍ (ഏകദേശം 17,000 രൂപ) വിലവരും. 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള വേരിയന്റിന് നിങ്ങള്‍ 1,899 യുവാന്‍ (ഏകദേശം 19,000 രൂപ) നല്‍കേണ്ടിവരും, 


ബിയജിംഗ്: റെഡ്മി കെ30 പ്രോ പുറത്തിറങ്ങുന്നതുവരെ റെഡ്മിയുടെ നിലവിലെ മുന്‍നിര ഗാഡ്ജറ്റാവും കെ30 എന്നുറപ്പിച്ച് കൊണ്ട് ചൈനയില്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. ഇത് 4ജി, 5ജി വേരിയന്റുകളില്‍ വരുന്നു. 5ജി യുടെ അടിസ്ഥാന പതിപ്പ് 1,999 യുവാനിലാണ് (ഏകദേശം 20,000 രൂപ) ആരംഭിക്കുന്നത്. അതു കൊണ്ടു തന്നെ 5ജി നിലവിലില്ലാത്തതിനാല്‍ ഇപ്പോള്‍ കെ30 ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും എത്തുമോ എന്നതിനെ സംബന്ധിച്ച് ഒരു സ്ഥിരീകരണവുമില്ല.

വേഗതയേറിയ ഡിസ്‌പ്ലേ, കൂടുതല്‍ ശക്തമായ ചിപ്‌സെറ്റ്, മികച്ച ക്യാമറകള്‍ എന്നിവയുടെ രൂപത്തില്‍ കെ30 ന് ധാരാളം അപ്‌ഗ്രേഡുകള്‍ ഷവോമി നല്‍കിയിട്ടുണ്ട്. അതുല്യമായ ഗ്രേഡിയന്റ് പാറ്റേണ്‍ ഉള്ള തീര്‍ത്തും പുതിയ രൂപകല്‍പ്പനയും സമ്മാനിച്ചിരിക്കുന്നു. കെ 30-ന് നാല് വേരിയന്റുകളുണ്ട്. അടിസ്ഥാന വേരിയന്റ് 6 ജിബി റാമിനും 64 ജിബി സ്‌റ്റോറേജിനുമായി 1,999 യുവാന്‍ (ഏകദേശം 20,000 രൂപ) മുതല്‍ ആരംഭിക്കുന്നു. 6 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള വേരിയന്റിനായി, 2,299 യുവാന്‍ (ഏകദേശം 23,000 രൂപ) നല്‍കേണ്ടിവരും. 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള ഹൈ എന്‍ഡ് വേരിയന്റിന് 2,599 യുവാന്‍ (ഏകദേശം 26,000 രൂപ) വിലവരും. 8 ജിബി റാമും 256 ജിബി സ്‌റ്റോറേജുമുള്ള മറ്റ് വേരിയന്റിന് 2,899 യുവാന്‍ (ഏകദേശം 29,200 രൂപ) വിലവരും.

Latest Videos

undefined

റെഡ്മി കെ30 4ജി വേരിയന്റിലും നാല് വേരിയന്റുകളുണ്ട്. 6 ജിബി റാമും 64 ജിബി സ്‌റ്റോറേജുമുള്ള അടിസ്ഥാന പതിപ്പിന് 1,599 യുവാന്‍ (ഏകദേശം 16,000 രൂപ) വിലവരും. 6 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള മറ്റൊരു വേരിയന്റുണ്ട്, ഇതിന് 1,699 യുവാന്‍ (ഏകദേശം 17,000 രൂപ) വിലവരും. 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള വേരിയന്റിന് നിങ്ങള്‍ 1,899 യുവാന്‍ (ഏകദേശം 19,000 രൂപ) നല്‍കേണ്ടിവരും, അതേസമയം 8 ജിബി റാമും 256 ജിബി സ്‌റ്റോറേജുമുള്ള ടോപ്പ് എന്‍ഡ് വേരിയന്റിന് 2,199 യുവാന്‍ (ഏകദേശം 22,000 രൂപ) വിലവരും.

റെഡ്മി കെ30 ന്റെ പതിവ് 4ജി വേരിയന്റ് സ്‌നാപ്ഡ്രാഗണ്‍ 730 ജി ചിപ്‌സെറ്റ് ഉപയോഗിക്കുന്നു. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 11 ആണ് ഇതിലുള്ളത്. അതേസമയം, 5ജി വേരിയന്റ് 7 എന്‍എം സ്‌നാപ്ഡ്രാഗണ്‍ 765 ജി ചിപ്‌സെറ്റ് ഉപയോഗിക്കുന്നു. ഇത് വ്യാപകമായി ലഭ്യമായ 5ജി ബാന്‍ഡുകളെ പിന്തുണയ്ക്കും. എന്നിരുന്നാലും, രണ്ട് വേരിയന്റുകളും ഒരേ 4500 എംഎഎച്ച് ബാറ്ററി ഉപയോഗിച്ച് നിലനിര്‍ത്തും. 5ജി വേരിയന്റിന് 30വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സിസ്റ്റത്തിനുള്ള പിന്തുണയും 4ജി വേരിയന്റിന് 27വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സിസ്റ്റവും ലഭിക്കും.

ഡിസ്‌പ്ലേയെ സംബന്ധിച്ചിടത്തോളം, റെഡ്മി കെ30-ന് 6.67 ഇഞ്ച് ഐപിഎസ് എല്‍സിഡി 20:9 ഡിസ്‌പ്ലേ ലഭിക്കുന്നു. ഡ്യുവല്‍ സെല്‍ഫി ക്യാമറയ്ക്കുള്ള കട്ടൗട്ടാണ് ഡിസ്‌പ്ലേയിലുള്ളത്. ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷത 120 ഹെര്‍ട്‌സ് റിഫ്രഷന്‍ നിരക്കാണ്, അത് അസൂസ് ആര്‍ഒജി ഫോണ്‍ 2 പോലുള്ള കൂടുതല്‍ പ്രീമിയം ഫോണുകള്‍ക്ക് തുല്യമാണ്. എല്‍സിഡി ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറിനെ ഫ്രെയിമിലേക്ക് തള്ളിവിടുന്നു. കെ20 ലെ ട്രിപ്പിള്‍ ക്യാമറകളില്‍ നിന്ന് വ്യത്യസ്തമായി, സോണി ഐഎംഎക്‌സ് 686 സെന്‍സര്‍ ഉപയോഗിച്ച് പുതിയ 64 മെഗാപിക്‌സല്‍ ക്വാഡ് ക്യാമറ സംവിധാനവുമായി വരുന്നു. 120 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ക്യാമറയുമായി 120 ഡിഗ്രി ഫീല്‍ഡ് വ്യൂ ഉള്ള ഈ ക്യാമറയ്ക്കു പുറമേ ഡെപ്ത് ഡാറ്റയ്ക്കായി 2 മെഗാപിക്‌സല്‍ ക്യാമറയും മാക്രോ ഫോട്ടോകള്‍ക്കായി 5 മെഗാപിക്‌സല്‍ ക്യാമറയും വേറെ ഉണ്ട്. മുന്‍വശത്ത്, 20 മെഗാപിക്‌സല്‍ പ്രധാന ക്യാമറയും 2 മെഗാപിക്‌സല്‍ ഡെപ്ത് ക്യാമറയും ചേര്‍ന്നതാണ്. വെള്ള, നീല, ചുവപ്പ്, പര്‍പ്പിള്‍ എന്നീ നാല് ഗ്രേഡിയന്‍റ് നിറങ്ങളില്‍ ലഭ്യമാണ്. മുന്നിലും പിന്നിലും ഗോറില്ല ഗ്ലാസ് 5 പാനലുകളും ഉപയോഗിക്കുന്നു.

click me!