റിയല്‍മീയുടെ 5ജി ഫോണ്‍ എക്‌സ് 50ന്‍റെ വിവരങ്ങള്‍ പുറത്ത്

By Web Team  |  First Published Jan 2, 2020, 4:27 PM IST

ഇത് ഗുളിക ആകൃതിയിലുള്ള മൊഡ്യൂളില്‍ സ്ഥാപിച്ചിരിക്കുന്നു. കൂടാതെ, ഫോണിന്റെ വോളിയം റോക്കറുകളും ഡിസ്‌പ്ലേയുടെ ഇടതുവശത്ത് കാണാനാകും. എന്നിരുന്നാലും, ഉപകരണത്തിലെ പവര്‍ ബട്ടണ്‍ കാണാനാകുന്നില്ല.


മുംബൈ: പുതുവര്‍ഷത്തില്‍ റിയല്‍മീ പുറത്തിറക്കുന്ന എക്‌സ് 50-ജിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. ജനുവരി 7 ന് സ്വന്തം രാജ്യമായ ചൈനയില്‍ റിയല്‍മീ എക്‌സ് 50 5ജി പുറത്തിറക്കും. പുറത്തിറക്കലിന് മുന്നോടിയായി റിയല്‍മീ ഒരു പുതിയ ടീസര്‍ പോസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത് ഫോണിന്‍റെ മുന്‍വശത്തെ ഒരു കാഴ്ച നല്‍കുന്നു.

സ്‌ക്രീനില്‍ ഇരട്ട പഞ്ച്‌ഹോള്‍ കൃത്യമായി സ്ഥാപിക്കുന്നത് ഉള്‍പ്പെടെ ഫോണിന്റെ രൂപകല്‍പ്പനയെക്കുറിച്ചുള്ള രസകരമായ ചില കാര്യങ്ങളും ടീസര്‍ വെളിപ്പെടുത്തുന്നു. സ്‌ക്രീനിന്‍റെ മുകളില്‍ ഇടത് കോണില്‍ സ്ഥാപിച്ചിരിക്കുന്ന രണ്ട് സെല്‍ഫി ക്യാമറ കട്ടൗട്ടുകളുള്ള നോച്ച്‌ലെസ് ഡ്യുവല്‍ ഹോള്‍പഞ്ച് ഡിസ്‌പ്ലേ കാണിക്കുന്നു. 

Latest Videos

undefined

ഇത് ഗുളിക ആകൃതിയിലുള്ള മൊഡ്യൂളില്‍ സ്ഥാപിച്ചിരിക്കുന്നു. കൂടാതെ, ഫോണിന്റെ വോളിയം റോക്കറുകളും ഡിസ്‌പ്ലേയുടെ ഇടതുവശത്ത് കാണാനാകും. എന്നിരുന്നാലും, ഉപകരണത്തിലെ പവര്‍ ബട്ടണ്‍ കാണാനാകുന്നില്ല. ഡിസ്‌പ്ലേയില്‍ വളരെ കുറച്ച് ബെസലുകളാണുള്ളത്, അടിയില്‍ അല്പം ഘനവും അരികുകളില്‍ നീല നിറത്തിലുള്ള ഫിനിഷും ചിത്രം കാണിക്കുന്നു. പോളാര്‍ കളര്‍ ഓപ്ഷനോടൊപ്പം ഫോണിന് ബ്ലൂ ഗ്രേഡിയന്റ് വേരിയന്റ് ലഭിക്കുമെന്നതിന്‍റെ സൂചനയാണിത്.

ഇതുകൂടാതെ, ചില പ്രധാന വിശദാംശങ്ങള്‍ റിയല്‍മീ സ്ഥിരീകരിച്ചു. എക്‌സ് 50 5ജി സ്‌നാപ്ഡ്രാഗണ്‍ 765 ജി ചിപ്‌സെറ്റ് ഉപയോഗിക്കുമെന്നും 30വാട്‌സ് 4.0 ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവുമായി വരുമെന്നും കമ്പനി അറിയിച്ചു. പിന്നിലെ പ്രധാന ക്യാമറയ്ക്കായി സോണിയുടെ 64 മെഗാപിക്‌സല്‍ സെന്‍സര്‍ ഉപയോഗിക്കുമെന്നും സൂചനയുണ്ട്.

6.67 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്‌പ്ലേ, 4,500 എംഎഎച്ച് ബാറ്ററി, ഡ്യുവല്‍ സെല്‍ഫി ക്യാമറകള്‍, 64 മെഗാപിക്‌സല്‍ പ്രൈമറി ലെന്‍സ് അടിസ്ഥാനമാക്കിയുള്ള ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണം എന്നിവയും ഫോണിന്റെ സ്‌പെസിഫിക്കേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടും. വേരിയന്റുകള്‍ക്കായി, മൂന്ന് റാം + സ്‌റ്റോറേജ് ഓപ്ഷനുകളില്‍ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു, ടോപ്പ് എന്‍ഡ് മോഡലിന് 8 ജിബി റാം + 256 ജിബി സ്‌റ്റോറേജ് ലഭിക്കും. മോഡലിന്റെ വില ഏകദേശം 28,000 രൂപ ആണെന്ന് അഭ്യൂഹമുണ്ട്.

click me!