ഇന്ത്യയിലെ റിയല്‍മീ എക്‌സ് 2 പ്രോയുടെ ലോഞ്ച് ഈവന്‍റിലായിരുന്നു ഈ പ്രഖ്യാപനം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയുടെ ആദ്യത്തെ 5 ജി സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ടുവരുമെന്ന് അന്നു റിയല്‍മീ പ്രഖ്യാപിച്ചു.
മുംബൈ: എല്ലാ വില വിഭാഗങ്ങളില്‍ നിന്നുമുള്ള മികച്ച ഫോണുകളെ വെല്ലുവിളിച്ച് ഈ വര്‍ഷം സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ പുതിയ ഉയരങ്ങള്‍ തേടുകയാണ് ചൈനീസ് മൊബൈല്‍ ബ്രാന്‍റായ റിയല്‍മീ. 20,000 രൂപയ്ക്ക് താഴെ, നിങ്ങള്‍ക്ക് ഇന്ന് വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച ഫോണുകളില്‍ ഒന്നാണ് റിയല്‍മീ എക്‌സ് ടി. ഈ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും മൂല്യമേറിയ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണ് റിയല്‍മെ എക്‌സ് 2 പ്രോ. ഇതിന് 30,000 രൂപയ്ക്കടുത്താണ് വില. എന്നാല്‍ അതൊന്നുമല്ല വിശേഷം. റിയല്‍മീ തങ്ങളുടെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ എന്ന അവകാശവാദമുയര്‍ത്തിയിരിക്കുന്ന എക്‌സ് 50 നെക്കുറിച്ചാണ് പുതിയ വാര്‍ത്ത.
ഇന്ത്യയിലെ റിയല്‍മീ എക്‌സ് 2 പ്രോയുടെ ലോഞ്ച് ഈവന്‍റിലായിരുന്നു ഈ പ്രഖ്യാപനം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയുടെ ആദ്യത്തെ 5 ജി സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ടുവരുമെന്ന് അന്നു റിയല്‍മീ പ്രഖ്യാപിച്ചു. ഇന്ന്, ഫോണിന്‍റെ പേരും അതിലെ രണ്ട് പ്രധാന സവിശേഷതകളും റിയല്‍മെ ഔദ്യോഗികമായി തന്നെ പുറത്തു വിട്ടിരിക്കുന്നു. റിയല്‍മീ എക്‌സ് 50 എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാര്‍ട്ട് ഫോണ്‍ 5 ജി-യെ പിന്തുണയ്ക്കും. എന്നിരുന്നാലും, ഫോണ്‍ ഡ്യുവല്‍ മോഡ് സപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും. അതായത് ഫോണ്‍ എന്‍എസ്എ, എസ്എ 5 ജി നെറ്റ്‌വര്‍ക്കുകളെ പിന്തുണയ്ക്കും. (എന്‍എസ്എ 5 ജി എന്നത് നോണ്‍സ്റ്റാന്‍ഡ് എലോണ്‍ 5 ജി നെറ്റ്‌വര്‍ക്കിനെ സൂചിപ്പിക്കുന്നു, എന്നാല്‍ എസ്എ 5 ജി എന്നത് സ്റ്റാന്‍ഡ് എലോണ്‍ 5 ജി നെറ്റ്‌വര്‍ക്കിനെ സൂചിപ്പിക്കുന്നു.)
undefined
ഈ ഫോണില്‍ ഏതു ചിപ്പ്‌സെറ്റാണ് ഉപയോഗിക്കാന്‍ പോകുന്നതെന്ന് റിയല്‍മീ പരാമര്‍ശിച്ചിട്ടില്ല. 5 ജി കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന ഒരു സ്‌നാപ്ഡ്രാഗണ്‍ 700 സീരീസ് ചിപ്‌സെറ്റ് റിയല്‍മീ എക്‌സ് 50 ന് ലഭിക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. അത്തരമൊരു ചിപ്‌സെറ്റ് ഇതുവരെ നിലവിലില്ലെങ്കിലും, സ്‌നാപ്ഡ്രാഗണ്‍ 865 ചിപ്‌സെറ്റിനൊപ്പം ഡിസംബര്‍ ലോഞ്ച് ഇവന്‍റില്‍ ക്വാല്‍കോം ഒരെണ്ണം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. ചിപ്‌സെറ്റിനെ സ്‌നാപ്ഡ്രാഗണ്‍ 735 ടീഇ എന്ന് വിളിച്ചേക്കാമെന്നും സൂചനയുണ്ട്.
റിയല്‍മീ എക്‌സ് 50 സെല്‍ഫി ക്യാമറകള്‍ക്കായി ഡ്യുവല്‍ ഹോള്‍പഞ്ച് കട്ടൗട്ടാണ് നല്‍കിയിരിക്കുന്നത്. മറ്റു വിശദാംശങ്ങളൊന്നും പുറത്തു വന്നിട്ടില്ല. അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും എല്ലാം വിശദമായി തന്നെ വൈകാതെ പുറത്തു വിടുമെന്നാണ് റിയല്‍മെയുടെ പ്രഖ്യാപനം. ഇന്ത്യയില്‍ 5 ജി ഫോണ്‍ ഇറക്കുന്ന ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍റായി റിയല്‍മീ മാറുമെങ്കിലും രാജ്യത്ത് ഇതുവരെ ഒരു ടെലികോം ഓപ്പറേറ്റര്‍മാരും 5ജി സര്‍വീസ് ആരംഭിച്ചിട്ടില്ല.