റിയല്‍മീ X 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സ്ക്രീന്‍ ഫോണ്‍ ആണ്. 1080x2340 പിക്സലാണ് സ്ക്രീന്‍ റെസല്യൂഷന്‍. എഎംഒഎല്‍ഇഡി ഡിസ്പ്ലേയില്‍ നിര്‍മ്മിതമാണ് സ്ക്രീന്‍. ഗോറില്ല ഗ്ലാസ് 5 സംരക്ഷണം ഇതിനുണ്ട്.
ദില്ലി: റിയല്‍മീ X കഴിഞ്ഞ ദിവസം ഇന്ത്യയില്‍ അവതരിപ്പിച്ചു. വിവോ Z1 പ്രോ, റെഡ്മീ കെ20 തുടങ്ങിയ മോഡലുകള്‍ക്ക് ഭീഷണിയാകും ഈ മോഡല്‍ എന്നാണ് റിയല്‍ മീ അവകാശവാദം. ഈ ഫോണ്‍ അവതരിപ്പിച്ചതിനൊപ്പം തന്നെ റിയല്‍ മീ 3 പ്രോയും, റിയല്‍മീ X ന്‍റെ സ്പൈഡര്‍മാര്‍ എഡിഷനും അവതരിപ്പിച്ചിട്ടുണ്ട്.
ജൂലൈ 24നാണ് ഫ്ലാഷ് സെയിലിലൂടെ ഈ ഫോണ്‍ വില്‍പ്പനയ്ക്ക് എത്തുക. അതിന് മുന്‍പേ വാങ്ങുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ജൂലൈ 18 രാവിലെ 8 മണിക്ക് പ്രത്യേക വില്‍പ്പന ഒരുക്കിയിട്ടുണ്ട്. എസ്ബിഐ കാര്‍ഡ് വഴി വാങ്ങുന്നവര്‍ക്ക് റിയല്‍മീ Xന് ഫ്ലിപ്പ്കാര്‍ട്ടില്‍ 10 ശതമാനം ഇളവ് ലഭിക്കും. ഫ്ലിപ്പ്കാര്‍ട്ട് വഴിയും റിയല്‍മീ സ്റ്റോര്‍ വഴിയും, തിരഞ്ഞെടുത്ത ഓഫ് ലൈന്‍ സ്റ്റോറുകള്‍ വഴിയും ആയിരിക്കും വില്‍പ്പന. ഇന്ത്യയില്‍ റിയല്‍മീ ഫോണുകള്‍ ഉപയോഗിക്കുന്ന 9ലക്ഷം ആളുകള്‍ ഉണ്ടെന്നാണ് കമ്പനിയുടെ കണക്ക്.
undefined
റിയല്‍മീ X 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സ്ക്രീന്‍ ഫോണ്‍ ആണ്. 1080x2340 പിക്സലാണ് സ്ക്രീന്‍ റെസല്യൂഷന്‍. എഎംഒഎല്‍ഇഡി ഡിസ്പ്ലേയില്‍ നിര്‍മ്മിതമാണ് സ്ക്രീന്‍. ഗോറില്ല ഗ്ലാസ് 5 സംരക്ഷണം ഇതിനുണ്ട്. 2.2 ജിഗാ ഹെര്‍ട്സ് ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 710 ചിപ്പ് സെറ്റാണ് ഫോണിനുള്ളത്. 4ജിബി, 6ജിബി, 8ജിബി റാം പതിപ്പുകളില്‍ ഫോണ്‍ ലഭ്യമാണ്. 4ജിബി, 6 ജിബി പതിപ്പുകളില്‍ ഇന്‍റേണല്‍ സ്റ്റോറേജ് 64 ജിബിയാണ്. ഇത് 8 ജിബി പതിപ്പില്‍ എത്തുമ്പോള്‍ 128 ജിബിയാണ്.
റിയല്‍ മീ X ല്‍ ക്യാമറയിലേക്ക് വന്നാല്‍ 48എംപി ഒറ്റ പിന്‍ ക്യാമറയാണ് ഫോണിനുള്ളത്. ഇത് സോണിയുടെ ഐഎംഎക്സ് 586 സെന്‍സറാല്‍ ശാക്തീകരിക്കപ്പെട്ടതാണ്. ഇതിന്‍റെ അപ്പാച്ചര്‍ എഫ് 1.7 ആണ്. മുന്നിലെ പോപ്പ് അപ്പ് ക്യാമറ 16 എംപിയാണ്. എഫ് 2.0 ആണ് ഇതിന്‍റെ അപ്പാച്ചര്‍. ആന്‍ഡ്രോയ്ഡ് 9 പൈ ഓപ്പറേറ്റിംഗ് സിസ്റ്റം കളര്‍ ഒഎസ് 6 പക്കേജോടെയാണ് ഈ ഫോണില്‍ വരുന്നത്. 3765 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി.
ഫോണിന്‍റെ വിലയിലേക്ക് വന്നാല്‍ 4ജിബി പതിപ്പിന് വില 16,999 രൂപയാണ് വില. 8ജിബി പതിപ്പിന് 19,999 രൂപയാണ് വില. 6 ജിബി സംബന്ധിച്ച് ഇപ്പോള്‍ സൂചനകള്‍ ഒന്നും റിയല്‍ മീ നല്‍കുന്നില്ല. അതേ സമയം ഫോണിന്‍റെ സ്പൈഡര്‍മാന്‍ പതിപ്പിന് 20,999 രൂപയായിരിക്കും വില.