Realme C31 : സി 31 രണ്ട് സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളിലാണ് വരുന്നത്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഒരു വേരിയന്റിന് 8,999 രൂപയും 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഒരു വേരിയന്റിന് 9,999 രൂപയും വിലയുണ്ട്.
റിയല്‍മി സി 11 ഇന്ന് ഇന്ത്യയില്‍ ഇന്ന് വില്‍പ്പനയ്ക്കെത്തും. പ്രീമിയം ജിടി 2 പ്രോയില്‍ നിന്ന് ഡിസൈന്‍ കടമെടുത്ത റിയല്‍മിയുടെ ഏറ്റവും പുതിയ ബജറ്റ് ഫോണാണിത്. ലൈറ്റ് ടാസ്‌ക്കുകള്‍ക്ക് ഫോണ്‍ ആവശ്യമുള്ള ഉപയോക്താക്കള്‍ക്ക് അനുയോജ്യമാണ്. പുതിയ മോഡല്‍. വര്‍ക്ക് ഇമെയിലുകള്‍ക്ക് മറുപടി നല്‍കാനും വാട്ട്സ്ആപ്പില്‍ ചാറ്റ് ചെയ്യാനും ഇന്‍സ്റ്റാഗ്രാം ബ്രൗസ് ചെയ്യാനും കോളുകള്‍ വിളിക്കാനുമെല്ലാം ഏറെ സഹയാകരമാകുന്ന കോണ്‍ഫിഗുറേഷനോടെയാണ് പുതിയ ഫോണിന്‍റെ വരവ്. ഗ്രാഫിക്‌സ് പ്രകടനം കുറവായതിനാല്‍ ഗെയിമിംഗ് ക്യാന്‍ഡി ക്രാഷ് പോലുള്ള ഗെയിമുകളിലേക്ക് പരിമിതപ്പെടുത്തേണ്ടിവരും.
വലിയ ഡിസ്പ്ലേയും ദീര്‍ഘകാല ബാറ്ററിയും ഫോണിന്റെ നേട്ടങ്ങളില്‍ പ്രധാനമാണ്. ഒപ്പം, ഡിസൈനും ആകര്‍ഷകമാണ്, ക്യാമറകളും മികച്ചതാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സി 21- ന്റെ പിന്‍ഗാമിയാണ് സി 31. സി 21നെ അപേക്ഷിച്ച് സി31 ന്‍റെ ക്യാമറ ഏറെ മുന്നില്‍ നില്‍ക്കുന്നുണ്ട്.
undefined
സി 31 രണ്ട് സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളിലാണ് വരുന്നത്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഒരു വേരിയന്റിന് 8,999 രൂപയും 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഒരു വേരിയന്റിന് 9,999 രൂപയും വിലയുണ്ട്. ലൈറ്റ് സില്‍വര്‍, ഡാര്‍ക്ക് ഗ്രീന്‍ എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ടിലും റിയല്‍മിയുടെ ഓണ്‍ലൈന്‍ സ്റ്റോറിലും വില്‍പ്പന ആരംഭിക്കും.
റിയല്‍മിയുടെ ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്ന് വാങ്ങിയാല്‍ പേടിഎം ഉപയോഗിക്കുന്നതിന് 1,000 രൂപ വരെ ക്യാഷ്ബാക്കും മുന്‍കൂര്‍ അല്ലെങ്കില്‍ ഇഎംഐ പേയ്മെന്റുകള്‍ക്കായി എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിന് 500 രൂപ ഉടനടി കിഴിവും ലഭിക്കും. രണ്ടാമത്തേത് ഫോണിന്റെ വില യഥാക്രമം 8,499 രൂപയും 9,499 രൂപയുമായി കുറയ്ക്കും.
സവിശേഷതകള്‍ നോക്കുമ്പോള്‍ ഇതൊരു ബജറ്റ് ഫോണാണ്, ആകര്‍ഷകമായ രൂപകല്‍പ്പനയില്‍ 88.7 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതത്തില്‍ 6.5 ഇഞ്ച് എച്ച്ഡി+ എല്‍സിഡി ഡിസ്‌പ്ലേയുമായാണ് സി 31ന്‍റെ വരവ്. ഡിസ്പ്ലേയുടെ മുകളില്‍ ടിയര്‍ഡ്രോപ്പ് സ്റ്റൈല്‍ നോച്ചും അതിനുള്ളില്‍ 5 മെഗാപിക്സല്‍ എഫ്2.2 ക്യാമറയും ഉണ്ട്. 4 ജിബി വരെ റാമും 64 ജിബി ഓണ്‍ബോര്‍ഡ് മെമ്മറിയും സഹിതം ഒക്ടാ കോര്‍ യുണിസോക്ക് ടി 612 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 1 ടിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജിനുള്ള പിന്തുണയുണ്ട്. ആന്‍ഡ്രോയിഡ് 11- ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
പിന്‍ഭാഗത്ത് മൂന്ന് ക്യാമറകളുണ്ട്. F2.2 അപ്പേര്‍ച്ചറും 4X-ന്റെ ഡിജിറ്റല്‍ സൂമും ഉള്ള 13-മെഗാപിക്‌സല്‍ പ്രധാന ക്യാമറ, F2.4 അപ്പേര്‍ച്ചറുള്ള 2-മെഗാപിക്‌സല്‍ മാക്രോ ക്യാമറ, ഫോട്ടോകളില്‍ ബൊക്കെ ഇഫക്റ്റിനായി മോണോക്രോം സെന്‍സര്‍ എന്നിവയുണ്ട്. USB-C പോര്‍ട്ട് വഴി 10 വാട്‌സ് ചാര്‍ജുചെയ്യുന്ന 5000 എംഎഎച്ച് ബാറ്ററിയുമായാണ് ഈ ഫോണ്‍ വരുന്നത്. സ്റ്റാന്‍ഡ്ബൈ മോഡില്‍ 45 ദിവസം വരെ നിലനില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഫോണില്‍ വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, കണക്റ്റിവിറ്റിക്കായി 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയുണ്ട്.