realme 9 4G : റിയല്‍മി 9 4ജി ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു; ഓഫറുകള്‍ ഇങ്ങനെ

By Web Team  |  First Published Apr 12, 2022, 4:33 PM IST

ഫ്ലിപ്പ്കാര്‍ട്ട് വഴിയാണ് വില്‍പ്പ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ വില്‍പ്പന ആരംഭിച്ചു. 


ദില്ലി: റിയല്‍മി 9 4ജി (realme 9 4G) ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു. റിയല്‍മി (Realme) 9 സീരിസിലെ ഏറ്റവും പുതിയ ഫോണാണ് ഇത്. നേരത്തെ ഇതിന്‍റെ 5ജി പതിപ്പ് അടക്കം റിയല്‍മി ഇറക്കിയിട്ടുണ്ട്. 108 മെഗാപിക്‌സൽ 'പ്രോലൈറ്റ്' ക്യാമറ അടക്കം പ്രത്യേകതകളുമായാണ് ഈ ഫോണ്‍ എത്തുന്നത്. 

ഏപ്രില്‍ 7ന് ഉച്ചയ്ക്ക് 12.30 ന് വെര്‍ച്വല്‍ ഈവന്‍റായാണ് ഈ ഫോണ്‍ പുറത്തിറക്കിയത്. മെറ്റിയോർ ബ്ലാക്ക്, സൺബർസ്റ്റ് ഗോൾഡ്, സ്റ്റാർഗേസ് വൈറ്റ് എന്നീ കളർ ഓപ്ഷനുകളിൽ സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. 

Latest Videos

undefined

റിയല്‍മി 9 4ജി സ്മാർട്ട്‌ഫോണില്‍ 108 മെഗാപിക്‌സൽ 'പ്രോലൈറ്റ്' ക്യാമറ ഉണ്ട്. സാംസങ് ഇസോസെല്‍ ( ISOCELL HM6) ഇമേജ് സെൻസറാണ് റിയല്‍മി 9 4ജിയുടെ പ്രധാന പ്രത്യേകത. 144Hz റിഫ്രഷ് റേറ്റ് ഉള്ള 6.6-ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഈ ഫോണിന് ഉണ്ട്.

ഫ്ലിപ്പ്കാര്‍ട്ട് വഴിയാണ് വില്‍പ്പ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ വില്‍പ്പന ആരംഭിച്ചു. ഈ ഫോണിന് രണ്ട് പതിപ്പുകളാണ് ഉള്ളത്. 6ജിബി റാം+128 ജിബി പതിപ്പും, 8ജിബി റാം+128 ജിബി സ്റ്റോറേജ് പതിപ്പും. ഇതില്‍ 6ജിബി ബേസിക്ക് പതിപ്പിന് 17,999 രൂപയും, 8ജിബി പതിപ്പിന് 18,999 രൂപയുമാണ് വില. 

ലോഞ്ചിംഗ് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട് ഈ ഫോണിന് ഫ്ലിപ്പ്കാര്‍ട്ട്. എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പര്‍ച്ചേസിന് 2000 രൂപ ഇന്‍സ്റ്റന്‍റ് ഡിസ്ക്കൌണ്ട് നല്‍കും. എച്ച്ഡിഎഫ്സി കാര്‍ഡ് വഴി ഇഎംഐയില്‍ ഫോണ്‍ എടുക്കുമ്പോഴും 2000 രൂപ കിഴിവ് ലഭിക്കും. അക്സിക് കാര്‍ഡ് വഴി ഈ ഫോണ്‍ വാങ്ങുമ്പോള്‍ 5 ശതമാനം കിഴിവ് ലഭിക്കും.

click me!