പിന്നിലെ പാനലില്‍ സൂക്ഷ്മമായ ഗ്രേഡിയന്റ് ഫിനിഷിംഗ് കാണിക്കുന്ന പച്ച, നീല നിറങ്ങളില്‍ പൂഹോണ്‍ ലഭ്യമാക്കിയിരിക്കുന്നു. എന്നിരുന്നാലും, പാനലിലെ ഗ്രേഡിയന്‍റ്
മുംബൈ: തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ 5ഐ ജനുവരി ആറിന് ഔദ്യോഗികമായി റിയല്‍മീ വിപണിയിലെത്തും. ഏകദേശം 13,000 രൂപയ്ക്ക് ഫോണ്‍ വാങ്ങാന്‍ ലഭ്യമാക്കുമെന്നാണ് വിയറ്റ്‌നാമീസ് ഇകൊമേഴ്‌സ് സൈറ്റായ എഫ്.പി.ടിഷോപ്പ് അവകാശപ്പെടുന്നു. ബാക്ക് പാനലിനായി രണ്ട് പുതിയ നിറങ്ങളും വ്യത്യസ്ത രൂപകല്‍പ്പനയും കൊണ്ടുവന്നിട്ടുണ്ട്.
പിന്നിലെ പാനലില്‍ സൂക്ഷ്മമായ ഗ്രേഡിയന്റ് ഫിനിഷിംഗ് കാണിക്കുന്ന പച്ച, നീല നിറങ്ങളില്‍ പൂഹോണ്‍ ലഭ്യമാക്കിയിരിക്കുന്നു. എന്നിരുന്നാലും, പാനലിലെ ഗ്രേഡിയന്‍റ്, കമ്പനിയുടെ സിഗ്‌നേച്ചര്‍ ഡയമണ്ട് കട്ട് രൂപകല്‍പ്പനയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. സ്‌പെസിഫിക്കേഷനുകളെക്കുറിച്ച് പറയുമ്പോള്‍, റിയല്‍മെ 5ഐ 6.52 ഇഞ്ച് എച്ച്ഡി + (720-1600 പിക്‌സല്‍) ഡിസ്‌പ്ലേ വാട്ടര്‍ ഡ്രോപ്പ് നോച്ച് അവതരിപ്പിക്കും.
undefined
4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമായി ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 665 ടീഇ യുമായാണ് ഈ ഫോണ്‍ വരുന്നത്. ക്യാമറകളെ സംബന്ധിച്ചിടത്തോളം, 8 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ലെന്‍സും 12 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും, ക്വാഡ് ക്യാമറ സജ്ജീകരണം പൂര്‍ത്തിയാക്കുന്നതിന് 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടറും ഫോണിനൊപ്പം വരും.
മുന്‍വശത്ത് 8 മെഗാപിക്‌സല്‍ സെല്‍ഫി ലെന്‍സ് സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ 5,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ആന്‍ഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയുള്ള കളര്‍ ഒ.എസ് 6.0.1 ഉപയോഗിച്ചാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.