വിലകുറഞ്ഞ 5ജി ഫോണുകള്‍; ചിപ്പുകള്‍ ഉടന്‍ റെഡിയാകും

By Web Team  |  First Published Jun 17, 2020, 1:23 PM IST

ലോകത്തിലെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കും, സെല്ലുലാര്‍ ടെലി കമ്യൂണിക്കേഷന്‍ ശ്യംഖലകള്‍ക്കും ചിപ്പ് വിതരണ ചെയ്യുന്നതില്‍ മുന്‍പന്മാരാണ് സാന്‍ഡിയാഗോ ആസ്ഥാനമാക്കിയുള്ള ക്യുവല്‍കോം. 


ന്യൂയോര്‍ക്ക്: കൊവിഡ് ഭീതിയിലാണ് ലോകമെങ്കിലും അടുത്ത ടെലികോം വിപ്ലവമായ 5ജിയിലേക്ക് മെല്ലെയെങ്കിലും ചുവട് വയ്ക്കുന്നുണ്ട്. ഇപ്പോള്‍ ഇതാ വിലകുറഞ്ഞ ബഡ്ജറ്റ് ഫോണുകളില്‍ 5ജി സജ്ജമാക്കാനുള്ള ചിപ്പുകള്‍ ഉടന്‍ ഇറക്കുമെന്ന് ലോകത്തില പ്രമുഖ മൊബൈല്‍ ചിപ്പ് നിര്‍മ്മാതാക്കളായ ക്യുവല്‍കോം. റോയിട്ടേര്‍സാണ് ഈ കാര്യം  റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലോകത്തിലെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കും, സെല്ലുലാര്‍ ടെലി കമ്യൂണിക്കേഷന്‍ ശ്യംഖലകള്‍ക്കും ചിപ്പ് വിതരണ ചെയ്യുന്നതില്‍ മുന്‍പന്മാരാണ് സാന്‍ഡിയാഗോ ആസ്ഥാനമാക്കിയുള്ള ക്യുവല്‍കോം. സാംസങ്ങ് അടക്കമുള്ള പ്രമുഖ പ്രീമിയര്‍ ഫോണുകളിലെ ചിപ്പ് നിര്‍മ്മിക്കുന്നത് ഇവരാണ്.

Latest Videos

undefined

ചെറിയ വിലയിലുള്ള ഫോണുകളില്‍ 5ജി ചിപ്പ് ഈ വര്‍ഷം ഡിസംബറോടെ എത്തിക്കാന്‍ സാധിക്കും എന്നാണ് ക്യുവല്‍കോം പറയുന്നത്. ഇതോടെ 20,000 രൂപയ്ക്ക് താഴെയുള്ള 5ജി ഫോണുകള്‍ സജീവമാകും. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ 5ജി അടുത്ത വര്‍ഷം ആദ്യത്തോടെയെ എത്തു എന്നതിനാല്‍ ഈ വില നിലവാരമുള്ള ഫോണുകള്‍ കൂടുതല്‍ വില്‍പ്പന നടത്തുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ഫോണ്‍ കമ്പനികള്‍ക്ക് ഇത് അനുകൂല സാഹചര്യമാണ്.

ഇപ്പോള്‍ തന്നെ ക്യുവല്‍കോമില്‍ നിന്നും വിലകുറഞ്ഞ ഫോണുകള്‍ക്കുള്ള ചിപ്പുകള്‍ ആവശ്യപ്പെട്ട് നോക്കിയ ഫോണ്‍ നിര്‍മ്മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍, എല്‍ജി മൊബൈല്‍സ്, ലെനോവ എന്നിവര്‍ രംഗത്ത് എത്തിയെന്നാണ് റിപ്പോര്‍ട്ട്.  പുതിയ ചിപ്പിന് സ്നാപ്ഡ്രാഗണ്‍ 690 എന്നായിരിക്കും പേര് എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് പറയുന്നത്.

click me!