നോകോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫര്‍, ക്രെഡിറ്റ് കാര്‍ഡുകളില്‍ ക്യാഷ്ബാക്ക് എന്നിവയുള്‍പ്പെടെ ഫോണുകളില്‍ ചില മികച്ച ഓഫറുകള്‍ ഉണ്ട്. വന്‍തോതില്‍ കിഴിവുകള്‍ ലഭിക്കുന്ന ഫോണുകളുടെ പട്ടിക ഇതാ.
നിരവധി ഓപ്പോ ഫോണുകള്‍ കുറഞ്ഞ നിരക്കില്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍. വില്‍പന ഫെബ്രുവരി 27 വരെ തുടരും. നോകോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫര്‍, ക്രെഡിറ്റ് കാര്‍ഡുകളില്‍ ക്യാഷ്ബാക്ക് എന്നിവയുള്‍പ്പെടെ ഫോണുകളില്‍ ചില മികച്ച ഓഫറുകള്‍ ഉണ്ട്. വന്‍തോതില്‍ കിഴിവുകള്‍ ലഭിക്കുന്ന ഫോണുകളുടെ പട്ടിക ഇതാ.
ഓപ്പോ എ11 പ്രോ
undefined
280,990 രൂപയില്‍ പുറത്തിറക്കിയ ഫോണിന് ഇപ്പോള്‍ 15,990 രൂപയാണ് വില. ഓപ്പോയുടെ ജനപ്രിയ ഫോണുകളിലൊന്നായ എഫ് 11 പ്രോയില്‍ 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്‌പ്ലേയുണ്ട്. 6 ജിബി റാമും 64 ജിബി സംഭരണ ശേഷിയുമുള്ള മീഡിയടെക് ഹീലിയോ പി70 ഒക്ടകോര്‍ 2.1 ജിഗാഹെര്‍ട്‌സ് പ്രോസസറാണ് ഉള്ളത്. വിഒഒസി ചാര്‍ജിംഗ്, 48 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറ സജ്ജീകരണം, 5 മെഗാപിക്‌സല്‍ എന്നിവയിലാണ് ഫോണ്‍ എത്തുന്നത്. 16 മെഗാപിക്‌സല്‍ പോപ്പ്അപ്പ് ക്യാമറയും ഇതിലുണ്ട്.
ഓപ്പോ റെനോ 2 എഫ്
ഫ്‌ലികാര്‍ട്ടിലെ ഓപ്പോ ഗ്രാന്‍ഡ് സെയിലില്‍ 21, 990 രൂപയ്ക്ക് റിനോ 2 എഫ് ലഭ്യമാണ്. 28,990 രൂപയ്ക്ക് പുറത്തിറക്കിയ ഫോണിന് 7000 രൂപ വില കുറച്ചിട്ടുണ്ട്. എക്‌സ്‌ചേഞ്ച് ഓഫര്‍ സ്‌കീം പ്രകാരം വാങ്ങുന്നവര്‍ക്ക് അവരുടെ പഴയ ഫോണുകള്‍ക്ക് 14,050 രൂപ വരെ ലഭിക്കും. 6.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണിന്റെ കരുത്ത് എംടികെ (പി 70) 64 ബിറ്റ് പ്രോസസ്സറാണ്, 8 ജിബി റാം. പിന്‍ഭാഗത്ത്, 48 എംപി + 8 എംപി + 2 എംപി + 2 എംപി ക്യാമറകളും മുന്‍വശത്ത് എ 16 മെഗാപിക്‌സല്‍ ക്യാമറയും അടങ്ങുന്ന ക്വാഡ് ക്യാമറ സജ്ജീകരണമുണ്ട്.
ഓപ്പോ എ9 പ്രോ
ഓപ്പോ എ9 പ്രോ 17,990 രൂപയ്ക്ക് ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഈ സമയത്ത് ലഭ്യമാണ്. ഇതിന് മുമ്പ് 25,990 രൂപയായിരുന്നു വില. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്റെ സവിശേഷത. പിന്‍ഭാഗത്ത്, 16 മെഗാപിക്‌സലും 2 മെഗാപിക്‌സലും അടങ്ങുന്ന ഡ്യുവല്‍ ക്യാമറ സജ്ജീകരണവും 25 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. 6 ജിബി റാമും 64 ജിബി സംഭരണവുമുള്ള മീഡിയാടെക് ഹീലിയോ പി 60 ഒക്ടാകോര്‍ 2.0 ജിഗാഹെര്‍ട്‌സ് പ്രോസസറാണ് ഫോണിന്റെ കരുത്ത്.
ഓപ്പോയുടെ ചില ബജറ്റ് ഫോണുകളായ ഓപ്പോ എ1കെ, ഓപ്പോ കെ1, ഓപ്പോ എ5എസ്, ഓപ്പോ എഫ്9 എന്നിവയിലും ഓഫറുകള്‍ ലഭ്യമാണ്. രണ്ട് പ്രീമിയം മോഡലുകളായ ഓപ്പോ റിനോ 3, റിനോ 3 പ്രോ എന്നിവയും 8 ജിബി റാം, 128 ജിബി സ്‌റ്റോറേജ് എന്നിവ അവതരിപ്പിക്കും. സ്‌നാപ്ഡ്രാഗണ്‍ 765 ടീഇ ആണ് ഇതിനു കരുത്ത് പകരുന്നത്, കൂടാതെ ആന്‍ഡ്രോയിഡ് 10 സപ്പോര്‍ട്ടുമുണ്ട്.