ഓപ്പോ റെനോ 4 പ്രോ, റെനോ 4 പ്രീമിയം ഫോണുകള്‍ വിപണിയില്‍, സവിശേഷതകളിങ്ങനെ

By Web Team  |  First Published Jun 9, 2020, 5:42 PM IST

ഡിസൈനില്‍ നല്ല മാറ്റം ഈ ഫോണുകളില്‍ കാണാം. റെനോ 4 സീരീസ് സവിശേഷതകളുള്ള പുതിയ ക്യാമറ മൊഡ്യൂളാണ് പുതിയ ഫോണുകളുടെ ഡിസൈന്‍ മാറ്റത്തിന് കാരണം.


ദില്ലി: റെനോ 4 പ്രോ, റെനോ 4 എന്നിങ്ങനെ രണ്ടു പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ ഓപ്പോ രാജ്യാന്തര വിപണിയില്‍ പുറത്തിറക്കി. സ്‌നാപ്ഡ്രാഗണ്‍ 765 ജി സോക്കാണ് ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രവര്‍ത്തിപ്പിച്ചിരിക്കുന്നത്. കൂടാതെ 5ജി കണക്റ്റിവിറ്റിയുമുണ്ട്. 

ഡിസൈനില്‍ നല്ല മാറ്റം ഈ ഫോണുകളില്‍ കാണാം. റെനോ 4 സീരീസ് സവിശേഷതകളുള്ള പുതിയ ക്യാമറ മൊഡ്യൂളാണ് പുതിയ ഫോണുകളുടെ ഡിസൈന്‍ മാറ്റത്തിന് കാരണം. റെനോ 4 പ്രോയില്‍ 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേ 90 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റ് എന്നിവ ഉണ്ട്. 12 ജിബി വരെ റാമും 256 ജിബി സംഭരണ ശേഷിയുമുള്ള സ്‌നാപ്ഡ്രാഗണ്‍ 765 ജി സോക്കാണ് സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. ഇത് ആന്‍ഡ്രോയിഡ് 10 ല്‍ പ്രവര്‍ത്തിക്കുന്നു.

Latest Videos

undefined

ക്യാമറയുടെ കാര്യത്തില്‍, 48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ലെന്‍സ്, 13 മെഗാപിക്‌സല്‍ ടെലിഫോട്ടോ ലെന്‍സ് എന്നിവ ഉപയോഗിച്ചുള്ള ട്രിപ്പിള്‍ ക്യാമറ സജ്ജീകരണം ഓപ്പോ റെനോ 4 പ്രോയില്‍ കാണാം. 32 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടര്‍ എഫ്/2.4 അപ്പര്‍ച്ചര്‍ ഉണ്ട്. 5എക്‌സ് ഹൈബ്രിഡ് സൂം, 20എക്‌സ് ഡിജിറ്റല്‍ സൂം എന്നിവയും ക്യാമറയില്‍ ഉണ്ട്.

ബാറ്ററിയുടെ കാര്യത്തില്‍, 65വാട്‌സ് സൂപ്പര്‍വൂക്ക് 2.0 ഫാസ്റ്റ് ചാര്‍ജറിനെ പിന്തുണയ്ക്കുന്ന 4,000 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ റെനോ 4 പ്രോയിലുള്ളത്. ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും 5 ജി, ബ്ലൂടൂത്ത്, 5 ജി, വൈഫൈ, യുഎസ്ബി ടൈപ്പ്‌സി പോര്‍ട്ട്, വൈഫൈ എന്നിവയുള്‍പ്പെടെ വിവിധ കണക്റ്റിവിറ്റി ഓപ്ഷനുകളും റെനോ 4 പ്രോ പിന്തുണയ്ക്കുന്നു. ഡയമണ്ട് ബ്ലൂ, ഡയമണ്ട് റെഡ്, മിറര്‍ ബ്ലാക്ക്, ടൈറ്റാനിയം ബ്ലാങ്ക്, ഗ്രീന്‍ ഗ്ലിറ്റര്‍ എന്നിവയുള്‍പ്പെടെ അഞ്ച് കളര്‍ ഓപ്ഷനുകളാണ് ഫോണിനുള്ളത്.

6.4 ഇഞ്ച് ഫുള്‍ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് ഓപ്പോ റെനോ 4 ന് നല്‍കിയിരിക്കുന്നത്. ഈ ഫോണിനു മുകളില്‍ പഞ്ച്‌ഹോള്‍ കട്ടൗട്ടുകള്‍ നല്‍കിയിരിക്കുന്നു. 8 ജിബി വരെ റാമും 256 ജിബി സംഭരണ ശേഷിയുമുള്ള സ്‌നാപ്ഡ്രാഗണ്‍ 765 ജി സോക്കാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്.

ഒപ്റ്റിക്‌സിന്റെ കാര്യത്തില്‍, 48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറ, 2 മെഗാപിക്‌സല്‍ സെന്‍സര്‍ എന്നിവയുള്ള ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് റെനോ 4 അവതരിപ്പിക്കുന്നത്. മുന്‍വശത്ത് 32 മെഗാപിക്‌സലും 2 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടറും ഉള്‍പ്പെടെ ഇരട്ട സെല്‍ഫി ക്യാമറയുണ്ട്.

ബാറ്ററിയുടെ കാര്യത്തില്‍, റെനോ 4 പ്രോയേക്കാള്‍ വലിയ 4020 എംഎഎച്ച് ബാറ്ററിയാണ് റെനോ 4 ല്‍ ഉള്ളത്. 65വാട്‌സ് സൂപ്പര്‍വൂക്ക് 2.0 ഫാസ്റ്റ് ചാര്‍ജറിനുള്ള പിന്തുണയും ഇതിലുണ്ട്. റിനോ 4 പ്രോ പോലെ, റെനോ 4 നും ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്. ഡയമണ്ട് ബ്ലൂ, മിറര്‍ ബ്ലാക്ക്, ടാരോ പര്‍പ്പിള്‍ നിറങ്ങള്‍ ഉള്‍പ്പെടെ മൂന്ന് വ്യത്യസ്ത വര്‍ണ്ണ ഓപ്ഷനുകള്‍ നല്‍കിയിരിക്കുന്നു.

Read more: ഷവോമി എംഐ ബാന്‍ഡ് 5 ജൂണ്‍ 11ന് വിപണിയിലെത്തും, പ്രത്യേകതങ്ങളിങ്ങനെ

click me!