OPPO K10 5G Review: ഓപ്പോ കെ10 5ജി അവതരിച്ചു; 5G കരുത്ത്, അതിശയിപ്പിക്കുന്ന വില

By Web Team  |  First Published Jun 14, 2022, 1:35 PM IST

പേര് സൂചിപ്പിക്കുന്നത് പോലെതന്നെ 5ജി ആണ് ഓപ്പോ കെ10 5ജി ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. താങ്ങാവുന്ന വിലയ്ക്ക് സ്ഥിരമായി ഉപയോ​ഗിക്കാവുന്ന ഒരു സ്റ്റൈലൻ ഫോൺ; സ്മാർട്ട്ഫോൺ നിലത്ത് വെക്കാൻ ഇഷ്ടമല്ലാത്ത പുതിയ യൂസർമാർക്ക് ആനന്ദിക്കാൻ ഇതിലേറെ എന്തുവേണം.!


വിപണിയിൽ തരംഗമായ ഓപ്പോ കെ10 (OPPO K10) ഈ വർഷം മാർച്ചിലാണ് ഓപ്പോ പുറത്തിറക്കിയത്. രണ്ട് മാസങ്ങൾക്കുള്ളിൽ ജനപ്രീയ സ്മാർട്ട്ഫോണിന് പുതിയ പതിപ്പ് അവതരിപ്പിക്കുകയാണ് കമ്പനി. സ്റ്റൈലും പെർഫോമൻസും കിടിലൻ പ്രൈസ് റേഞ്ചും ചേരുന്ന ഓപ്പോ കെ10 5ജി (OPPO K10 5G) ദിവസേന ഫോൺ യൂസ് ചെയ്യുന്നവരെയാണ് തൃപ്തിപ്പെടുത്തുക.

പേര് സൂചിപ്പിക്കുന്നത് പോലെതന്നെ 5ജി ആണ് ഓപ്പോ കെ10 5ജി ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. താങ്ങാവുന്ന വിലയ്ക്ക് സ്ഥിരമായി ഉപയോ​ഗിക്കാവുന്ന ഒരു സ്റ്റൈലൻ ഫോൺ; സ്മാർട്ട്ഫോൺ നിലത്ത് വെക്കാൻ ഇഷ്ടമല്ലാത്ത പുതിയ യൂസർമാർക്ക് ആനന്ദിക്കാൻ ഇതിലേറെ എന്തുവേണം.!

Latest Videos

undefined

ഈ സെ​ഗ്മെന്റിലെ മത്സരം കടുപ്പിക്കുന്ന 17,499  രൂപയ്ക്ക് ആണ് ഫോൺ വരുന്നത്. ഫ്ലിപ്കാർട്ട്, ഓപ്പോ ഓൺലൈൻ സ്റ്റോർ, കൂടാതെ എല്ലാ പ്രധാനപ്പെട്ട റീട്ടെയ്ൽ ഔട്ട്ലെറ്റുകളിലും ഓപ്പോ കെ10 5ജി ജൂൺ 15-ന് എത്തും.

ഇത്രയും ആദായകരമായ വിലയിൽ തനി ഫ്യൂച്ചർ-റെഡി എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സ്മാർട്ട്ഫോൺ നിങ്ങളെന്തുകൊണ്ട് വാങ്ങണം? നമുക്ക് പരിശോധിക്കാം.

അഴകാണ് മെയിൻ.!

ഓപ്പോ പണ്ടുമുതലേ ഡിസൈനിൽ കോംപ്രമൈസുകൾക്ക് മുതിരാറില്ല, ആ പതിവ് ഓപ്പോ കെ10 5ജി ഡിവൈസിലും തെളിഞ്ഞുകാണാം. ഒതുക്കമുള്ള ഡിസൈൻ, അൾട്രാ-സ്ലിം ആയ ഒരു സ്മാർട്ട്ഫോൺ ആണ് നിങ്ങളുടെ പോക്കറ്റിന് സമ്മാനിക്കുന്നത്. നേർത്ത ഡിസൈൻ ഫോൺ എളുപ്പം കയ്യിലൊതുങ്ങാൻ സഹായിക്കുന്നു. വളരെ കോംപാക്റ്റ് ആയ സ്ട്രെയ്റ്റ് ബോർഡർ മിഡിൽ ഫ്രെയിം ആണ് ഓപ്പോ ഈ ഫോണിൽ ഉപയോ​ഗിക്കുന്നത്. ആരും നോക്കിപ്പോകുന്ന തിളക്കവും ഒതുക്കവും ഒറ്റയടിക്ക് നിങ്ങൾക്ക് തിരിച്ചറിയാം.

ഏറ്റവും അടുത്ത എതിരാളിയുടെ ഡിസൈനുമായി താരതമ്യം ചെയ്താലോ, ഓപ്പോ കെ10 5ജി വെറും 7.99 മില്ലീമീറ്റർ മാത്രമേ കനമുള്ളൂ. ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് മാത്രം ഓപ്പോ നൽകിയിരുന്ന ഓപ്പോ ​ഗ്ലോ (OPPO Glow) ഡിസൈൻ ടെക്നോളജിയാണ് ഫോണിനെ സുന്ദരമാക്കുന്നത്. ഈ സാങ്കേതികവിദ്യ ഫോണിന് തിളക്കമുള്ള ഫിനിഷ് തരുന്നു, ഒപ്പം ഫോണിന്റെ ബാക്ക് പാനലിന് പോറലും ഉരസലും ഏൽക്കാതെ സംരക്ഷിക്കുകയും ചെയ്യുന്നു. മിനുസമുള്ള സ്ട്രെയ്റ്റ് എഡ്ജ് എന്ന് വിശേഷിപ്പിക്കാവുന്ന ഡിസൈനാണ് ഓപ്പോ കെ10 5ജി-ക്കുള്ളത്. ദിവസേനയുള്ള ഫോൺ ഉപയോ​ഗത്തിന് ഇണങ്ങുന്ന ഈ സ്റ്റൈൽ ഫോണിന്റെ അഴകും കൂട്ടുന്നു. അത് മാത്രമല്ല, 5000 mAh ബാറ്ററി പവറുള്ള സ്മാർട്ട്ഫോണുകളിൽ ഏറ്റവും നേർത്ത ഫോണുമാണ് ഓപ്പോ കെ10 5ജി.

രണ്ട് നിറങ്ങളിലാണ് ഓപ്പോ 10കെ 5ജി ലഭ്യമാകുക - മിഡ്നൈറ്റ് ബ്ലാക്ക്, ഓഷ്യൻ ബ്ലൂ. അനാവശ്യമായ ഏച്ചുകെട്ടലുകളില്ലാത്ത ​ഗ്ലിറ്ററിങ് ടെക്സ്ചർ ഉള്ള കറുപ്പ് നിറമാണ് മിഡ്നൈറ്റ് ബ്ലാക്ക്. പക്ഷേ, ഒരു പ്രീമിയം ഫീൽ താൽപര്യമുള്ളവർക്ക് ഓഷ്യൻ ബ്ലൂ തെരഞ്ഞെടുക്കാം. നിങ്ങളുടെ സ്റ്റൈൽ സെൻസിന് തീർച്ചയായും ഇണങ്ങുന്ന രണ്ട് നിറങ്ങളാണ് ഇവ.

ദിവസവും ഹൈ പെർഫോമൻസ് 

ഇനി പ്രൊസസറിലേക്ക് വരാം. ഓപ്പോ കെ10 5ജിയുടെ കരുത്ത് ഹൈ പെർഫോമൻസ് തരുന്ന മീഡിയടെക് ഡൈമെൻസിറ്റി 810 (Mediatek Dimensity 810) 5ജി ചിപ്സെറ്റ് ആണ്. പവർ ഡ്രെയിൻ തീരെയില്ലാത്ത ഈ മോഡൽ, സ്മാർട്ട്ഫോണിന്റെ മൊത്തത്തിലുള്ള പെർഫോമൻസ് വളരെ എളുപ്പമാക്കുന്നു. ​ഗെയിമിങ്ങിലാണ് ഈ പ്രൊസസറിന്റെ മികവ് വെളിപ്പെട്ടത്. 6എൻഎം പ്രോസസർ ടെക്നോളജി വളരെ സ്മൂത്തും ഓപ്റ്റിമൈസ്ഡുമായ ഒരു ​ഗെയിമിങ് അനുഭവമാണ്. 2.4 GHz ക്ലോക് സ്പീഡ് നൽകുന്ന പ്രൊസസർ‌ ലാ​ഗ് ഇല്ലാത്ത പെർഫോമൻസാണ് തരുന്നത്.

8GB RAM കണഫി​ഗ്യുരേഷനിൽ 128GB സ്റ്റോറേജ് സ്പേസാണ് ഓപ്പോ കെ10 5ജി തരുന്നത്. ഈ ഫോണിൽ നിന്ന് കൂടുതൽ ആ​ഗ്രഹിക്കുന്നവർക്ക് റാം എക്സ്പാൻഷൻ ടെക്നോളജി ഉപയോ​ഗിക്കാം. ഡിവൈസിന്റെ വെർച്വൽ മെമ്മറി റാം എക്സ്പാൻഷനിലൂടെ ഉയർത്തിയപ്പോൾ ഫോൺ കൂടുതൽ വേഗത്തിലും സ്മൂത്തായും പ്രവർത്തിച്ചു.

മൂന്നിലധികം ആപ്പുകൾ ഒരുമിച്ച് പ്രവർത്തിപ്പിച്ചാലും നിസാരമായി പെർഫോം ചെയ്യുകയാണ് ഓപ്പോ കെ10 5ജി. റാം എക്സ്പാൻഷൻ ആവശ്യമുള്ളവർക്ക് +2GB, +3GB, +5GB എന്നിങ്ങനെ
മൂന്ന് ഓപ്ഷനുകളാണ് ഓപ്പോ തരുന്നത്.

നീണ്ടുനിൽക്കുന്ന ബാറ്ററി

വെറും 69 മിനിറ്റ് മതി ഓപ്പോ കെ10 5ജി മുഴുവൻ ചാർജിൽ എത്താൻ. നീണ്ടുനിൽക്കുന്ന 5000 mAh ബാറ്ററി 33W SUPERVOOC ഫാസ്റ്റ് ചാർജിങ് സംവിധാനത്തിലാണ് വരുന്നത്. മുഴുവൻ ചാർജിൽ 20.52 മണിക്കൂർ ടോക് ടൈം ആണ് ലഭിക്കുന്നത്. സ്ഥിരം ഉപയോ​ഗത്തിന് ഇതിനെക്കാൾ മെച്ചമുള്ള ബാറ്ററി ഓപ്ഷനുകൾ ഇപ്പോൾ വിപണിയിലുണ്ടോയെന്ന് സംശയിക്കേണ്ടി വരും.

പുതിയ ചില പരീക്ഷണങ്ങളും ബാറ്ററി മെച്ചപ്പെടുത്താൻ ഓപ്പോ പരിചയപ്പെടുത്തുന്നു. ലെവൽ-2 ബാറ്ററി ഓവർചാർജ്, ഓവർ ഡിസ്ചാർജ് പ്രൊട്ടക്ഷൻ സൗകര്യങ്ങൾ ബാറ്ററി സുരക്ഷയ്ക്ക് ഓപ്പോ അവതരിപ്പിച്ചിട്ടുണ്ട്. ബാറ്ററി സംരക്ഷണത്തിന് ഓപ്പോ നൽകുന്ന അഞ്ച് ലെയറുകളായുള്ള സാങ്കേതികവിദ്യ ചാർജിങ് സ്പീഡും ഫോൺ അമിതമായി ചൂടാകുന്നതും നിയന്ത്രിക്കാനും സഹായിക്കും.

രാത്രിയിൽ ഫോൺ ഓവർചാർജാകുന്നത് ഒഴിവാക്കാൻ നൈറ്റ് ചാർജിങ് പ്രൊട്ടക്ഷൻ (Night Charging Protection) സാങ്കേതികവിദ്യയുമുണ്ട്. ഇത് ചാർജിങ് 80% എത്തുമ്പോഴേക്കും സ്വയം ചാർജിങ് നിർത്തുന്നു. മറ്റൊരു അതിശയകരമായ സാങ്കേതികവിദ്യയാണ് റിവേഴ്സ് ചാർജിങ് (Reverse Charging). യു.എസ്.ബി കേബിളിലൂടെ മറ്റു ഡിവൈസുകളും ചാർജ് ചെയ്യാൻ ഫോൺ ഉപയോ​ഗിക്കാം എന്നതാണ് ഇതിന്റെ സവിശേഷത. ബാറ്ററി പെർഫോമൻസിൽ വലിയൊരു മുന്നേറ്റമാണ് ഓപ്പോയുടെതെന്ന് പറയാതെ വയ്യ.

തകർപ്പൻ ഓഡിയോ - വിഷ്വൽ അനുഭവം

മികച്ച ഓഡിയോ - വിഷ്വൽ ഫീച്ചറുകളാണ് ഓപ്പോ കെ10 5ജി-യിലുള്ളത്. അൾട്രാ-ലീനിയർ ഡ്യുയൽ സ്റ്റീരിയോ സ്പീക്കറുകളാണ് ഡിവൈസിലുള്ളത്. ഈ സെ​ഗ്മെന്റിലെ മികച്ച ഓഡിയോ അനുഭവം തന്നെയാണിത്. വീഡിയോ കാണുമ്പോഴോ, സം​ഗീതം കേൾക്കുമ്പോഴോ വളരെ നാച്ചുറലും വളരെ മികവാർന്നതുമായ സറൗണ്ട് ശബ്ദാനുഭവമാണ് യൂസർക്ക് ലഭിക്കുക.

ഈ ഫോണിലൊരു അൾട്രാ-വോളിയം മോഡ് ഉണ്ട്. ഇത് എക്സ്റ്റേണൽ വോളിയം 100%-ന് മുകളിൽ ഉയർത്താൻ സഹായിക്കും. മീഡിയ, റിങ്ടോൺ, അലാം, നോട്ടിഫിക്കേഷൻ ഫീച്ചറുകളിലെല്ലാം ഈ ഓപ്ഷൻ ഉപയോഗിക്കാനാകും എന്നതാണ് മറ്റൊരു പ്രത്യേകത. വളരെ പ്രത്യേകതകളുള്ള ഈ ഫോണിന് വേണ്ടി വളരെ പ്രത്യേകമായി ഒരു പാർട്ട്ണർഷിപ്പും ഓപ്പോ നടത്തിയിട്ടുണ്ട്. സൗണ്ട് എൻഹാൻസ്മെന്റ് സ്പെഷ്യലിസ്റ്റായ ഡിറാക് (Dirac) ആണ് ഈ ഫോണിന് വേണ്ടി ഡിറാക് 3ഡി റിങ്ടോണുകൾ ഉണ്ടാക്കിയത്. സറൗണ്ട് സൗണ്ട് റിങ്ടോണുകൾ കേട്ടാൽ നമുക്ക് മനസിലാകും, ഈ ഡിവൈസിന്റെ അൾട്രാ-ലീനിയർ സ്പീക്കറുകളുടെ ശക്തി.

ഡിസ്പ്ലേയാണ് പ്രാധാന്യമർഹിക്കുന്ന മറ്റൊരു ഭാ​ഗം. 6.56” FHD+ 90Hz കളർ റിച് വാട്ടർഡ്രോപ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. നിറങ്ങൾ വളരെ നന്നായി ഉപയോഗിക്കുന്ന 100% DCI-P3 സംവിധാനം മിഴിവുള്ള വിഷ്വലുകൾ നൽകുന്നു. ഉയർന്ന സ്ക്രീൻ റെസല്യൂഷനും ഉയർന്ന പിക്സൽ ഡെൻസിറ്റിയും ഫോട്ടോയും വീഡിയോയും ക്ലാരിറ്റിയുള്ളതും ഡീറ്റെയ്ലുകൾ നഷ്ടപ്പെടാത്തതുമാണെന്ന് ഉറപ്പുവരുത്തുന്നു. ഡിസ്പ്ലേ വളരെ റെസ്പോൺസിവ് ആണ്, വേ​ഗതയും തരുന്നു; ലാഗുകൾ തീരെയില്ലാതെ.

കണ്ണുകളുടെ സംരക്ഷണത്തിനും ഓപ്പോ വലിയ പ്രാധാന്യം നൽകുന്നുണ്ട്. സ്മാർട്ട്ഫോണുകളുടെ സ്ഥിരം പ്രശനമായ ബ്ലൂ ലൈറ്റ് നിയന്ത്രിക്കാനുള്ള സംവിധാനത്തോടൊപ്പം ഓൾ വെതർ സ്മാർട്ട് ഐ പ്രൊട്ടക്ഷൻ (Smart Eye Protection) സംവിധാനവും ഫോണിലുണ്ട്. എ.ഐ അധിഷ്ഠിതമായ ഓൾ ഡേ എ.ഐ ഐ കംഫർട്ട് (All-Day AI Eye Comfort) ടെക്നോളജിയാണ് മറ്റൊരു സവിശേഷത. ആംബിയന്റ് ലൈറ്റിന്റെ സ്വാധീനം തിരിച്ചറിഞ്ഞ് തനിയെ സ്ക്രീനിന്റെ വെളിച്ചം ക്രമീകരിക്കുകയാണ് ഇതിലൂടെ.

ക്യാമറ ടെക്നോളജി ഒരുപടി മുന്നിൽ

ഓപ്പോ കെ10 5ജിയിലെ ക്യാമറ ദിവസേനയുള്ള ഉപയോ​ഗത്തിന് വളരെ യോജിച്ചതാണ്. പിൻക്യാമറ എ.ഐ അധിഷ്ഠിതമായ 48MP + 2MP ക്യാമറയാണ്. എട്ട് മെ​ഗാപിക്സൽ സെൽഫിഷൂട്ടർ (8MP selfie shooter) ആണ് മുൻ ക്യാമറ. കാഷ്വൽ സ്മാർട്ട്ഫോൺ ഫോട്ടോ​ഗ്രഫിക്ക് ചേരുന്ന നല്ലൊരു ചോയ്സ് ആണ് ഇത്. ഹൈ റെസലൂഷനിൽ 108 എം.പി ചിത്രങ്ങളെടുക്കാൻ സൂം പോലും ചെയ്യേണ്ടതില്ലെന്നതാണ് ഏറ്റവും അതിശയിപ്പിക്കുന്ന കാര്യം.

മൂന്ന് ഫീച്ചറുകളാണ് ക്യാമറയെ വേറിട്ട് നിർത്തുന്നത്. ഒന്ന്, അൾട്രാ നൈറ്റ് മോഡ് (Ultra Night Mode). നോയ്സ് ഒഴിവാക്കി രാത്രിയിൽ തെളിമയാർന്ന ഫോട്ടോകൾ എടുക്കാൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ. രണ്ടാമത്തെത് പോർട്രെയ്റ്റ് മോഡ് (Portrait Mode). ബാക്ക്​ഗ്രൗണ്ട് ബ്ലർ ചെയ്ത് സബജ്കറ്റ് പൂർണമായും എടുത്തറിയിക്കുന്ന രീതിയിൽ ഫോട്ടോയെടുക്കാൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ. മൂന്നാമത്തെ ഫീച്ചർ എ.ഐ സീൻ എൻഹാൻസ്മെന്റ് (AI Scene Enhancement) ആണ്. ഇമേജ് പാരമീറ്ററുകൾ അഡ്ജസ്റ്റ് ചെയ്ത് നല്ല ഫോട്ടോ ഔട്ട്പുട്ടിന് സഹായിക്കുന്നതാണ് ഈ ഫീച്ചർ.

യൂസർഫ്രണ്ട്ലി ഒ.എസ്

ഓപ്പോ കെ10 5ജിയിലെ സോഫ്റ്റ് വെയർ അപ്ഡേറ്റ് കളർഒ.എസ് 12.1 (ColorOS12.1) ആണ്. ചെറിയ വിൻഡോകളായി ഒന്നിലധികം ആപ്പുകൾ തുറക്കാനും തടസ്സങ്ങളില്ലാതെ നാവി​ഗേറ്റ് ചെയ്യാനും സഹായിക്കുന്ന ഫ്ലെക്സ്ഡ്രോപ് (FlexDrop), ​ഗെയിമിങ്ങിനും മ്യൂസിക്കിനും ചാറ്റിങ്ങിനും ഒന്നും തടസം വരാതെ വീഡിയോ ആപ്പുകൾ പ്രവർത്തിപ്പിക്കുന്ന ബാക്​ഗ്രൗണ്ട് സ്ട്രീം (Background Stream) എന്നിവയാണ് പ്രധാന പ്രത്യേകതകൾ. ആപ്പുകൾ തമ്മിൽ സ്വിച്ച് ചെയ്യാൻ എളുപ്പം സാധിക്കുന്ന സ്മാർട്ട് സൈഡ്ബാർ (Smart SideBar), സ്ക്രീൻഷോട്ടുകളി നിന്ന് ട്രാൻസ്ലേഷൻ വേ​ഗത്തിലാക്കുന്ന ത്രീ ഫിം​ഗർ ട്രാൻസ്ലേറ്റ് വിത് ​ഗൂ​ഗിൾ ലെൻസ് (Three-Finger Translate with Google Lens), നാവി​ഗേഷൻ എളുപ്പമാക്കുന്ന ഈസി മോഡ് 2.0 (Easy Mode 2.0) എന്നിവയും ശ്രദ്ധേയമായ ഫീച്ചറുകളാണ്. ഒപ്പം ഓപ്പോയുടെ സ്വന്തം ഓപ്പോ ക്വാളിറ്റി അഷ്വറൻസ് ഉറപ്പാക്കുന്ന ഓപ്പോ എൻഡ്യൂറിങ് ക്വാളിറ്റി സംവിധാനവുമുണ്ട്.

അവസാന വാക്ക്

5G-യോടൊപ്പം സ്റ്റൈലും സ്ഥിരം ഉപയോ​ഗത്തിനുള്ള കഴിവും ചേരുന്നതാണ് OPPO K10 5G. നല്ല ലുക്കുള്ള, പെർഫോമൻസിൽ ഒട്ടും പിന്നിലല്ലാത്ത ഒരു സ്മാർട്ട്ഫോൺ, ആദായകരമായ 17,499 എന്ന പ്രൈസ് റേഞ്ചിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല ചോയ്സ് ആണ് ഓപ്പോ കെ10 5ജി. ആകർഷകമായ ഓഫറുകളിൽ നിങ്ങൾക്ക് ഈ ഫോൺ ഇപ്പോൾ വാങ്ങാം.
 

click me!