ക്യാമറയ്ക്ക് പ്രധാന്യം നല്‍കുന്ന ഫോണ്‍ ആണ് എഫ് 11 പ്രോ. സ്മാര്‍ട്ട്ഫോണ്‍ ലോകത്തെ തരംഗമായ 48 എംപി ക്യാമറ ഇതിന്‍റെ പ്രധാന ക്യാമറയാണ്
ദില്ലി: ഓപ്പോയുടെ എഫ്11 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു. 24,990 രൂപയാണ് ഈ ഫോണിന്‍റെ വില. ഫുള്‍ സ്ക്രീന്‍ ഫോണ്‍ ആണ് ഒപ്പോ എഫ്11. നോച്ചില്ലാതെ അവതരിപ്പിക്കുന്ന ഈ മോഡലിന് പിന്നാലെ വാട്ടര്‍ഡ്രോപ്പ് നോച്ചോടെയുള്ള 19,990 രൂപയുടെ എഫ്11 പ്രോ മോഡലും ഓപ്പോ ഇന്ത്യയില്‍ ഇറക്കിയിട്ടുണ്ട്.
ക്യാമറയ്ക്ക് പ്രധാന്യം നല്‍കുന്ന ഫോണ്‍ ആണ് എഫ് 11 പ്രോ. സ്മാര്‍ട്ട്ഫോണ്‍ ലോകത്തെ തരംഗമായ 48 എംപി ക്യാമറ ഇതിന്‍റെ പ്രധാന ക്യാമറയാണ്. പിന്നില്‍ ഇരട്ട ക്യാമറ സെറ്റപ്പ് ആയതിനാല്‍ 5 എംപി സെന്‍സറും ഉണ്ട്, ഫോണിന്‍റെ മുന്നിലെ ക്യാമറ 12 എംപിയാണ്. ക്യാമറകള്‍ എഐ പവേര്‍ഡ് ആണ്. മീഡിയ ടെക് ഹീലിയം പി70 ആണ് ഈ ഫോണിലെ ചിപ്പ് സെറ്റ്. ഫാസ്റ്റ് ചാര്‍ജിംഗായ ഫോണ്‍ ഇതിന് ഉപയോഗിക്കുന്നത് വിഒഒസി 3.0 ടെക്നോളജിയാണ്. രണ്ട് കളര്‍ വെരിയന്‍റില്‍ ഈ ഫോണ്‍ ലഭിക്കും. ബ്ലാക്ക് അക്യൂറ ഗ്രീന്‍ നിറങ്ങളാണ് ഇവ
എഫ്11 പ്രോയുടെ സ്ക്രീന്‍ വലിപ്പം 6.5 ഇഞ്ചാണ്. എച്ച്ഡി പ്ലസ് ആണ് ഡിസ്പ്ലേ. ഐപിഎസ് എല്‍സിഡി സ്ക്രീന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. എഫ് 11 പ്രോയില്‍ 6 ജിബി റാം ശേഷിയാണ് ഉള്ളത്. എഫ്11 ലേക്ക് എത്തുമ്പോള്‍ ഇത് 4ജിബിയാണ്. സോണി ഐഎംഎക്സ് 586 ആണ് ഈ ഫോണിലെ ക്യാമറ സെന്‍സര്‍. എഫ്11 പ്രോയില്‍ മുന്നിലെ ക്യാമറ പോപ്പ് അപ്പാണ്. അതായത് ആവശ്യമുള്ളപ്പോള്‍ അത് പൊങ്ങിവരും. 4000 എംഎഎച്ചാണ് ബാറ്ററി ശേഷി. ആന്‍ഡ്രോയ്ഡ് പൈ അധിഷ്ഠിതമായ കളര്‍ ഒഎസ് 6.0 ആണ് ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം.