വണ്‍പ്ലസ് 7ടി അടക്കം വണ്‍പ്ലസ് ഫോണുകളുടെ വില വെട്ടിക്കുറച്ചു

By Web Team  |  First Published Nov 29, 2019, 11:46 AM IST

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഉപഭോക്താവാണെങ്കില്‍, വണ്‍പ്ലസ് 7 പ്രോയില്‍ നിങ്ങള്‍ക്ക് 2,000 രൂപ അധിക കിഴിവ് ലഭിക്കും. അതിനാല്‍, നിങ്ങള്‍ക്ക് 37,999 രൂപ വരെ കുറഞ്ഞ വിലയ്ക്ക് ഫോണ്‍ ഫലപ്രദമായി ലഭിക്കും. 


മുംബൈ: വണ്‍പ്ലസ് ഇന്ത്യയിലെ അഞ്ചുവര്‍ഷ യാത്ര ആഘോഷിക്കുന്നതിന്റെ ഭാഗമായി ആമസോണ്‍ ഏറ്റവും പുതിയ വണ്‍പ്ലസ് ഫോണുകളില്‍ വലിയ വിലക്കുറവ്. അതില്‍ ഉപയോക്താക്കളുടെ പ്രിയപ്പെട്ട വണ്‍പ്ലസ് 7 ടി ഉള്‍പ്പെടുന്നുവെന്നതാണ് ഏറ്റവും വലിയ വാര്‍ത്ത. വണ്‍പ്ലസ് 7 ടി, വണ്‍പ്ലസ് 7 പ്രോ, വണ്‍പ്ലസ് 7 ടി പ്രോ തുടങ്ങിയ ഫോണുകളില്‍ നിങ്ങള്‍ക്ക് യഥാര്‍ത്ഥ വിലയില്‍ നിന്ന് 10,000 രൂപ വരെ ഡിസ്‌ക്കൗണ്ട് ലഭിക്കും.

 ഒറ്റത്തവണ ഡിസ്‌ക്കൗണ്ടില്‍ താല്‍പ്പര്യമില്ലാതെ ഉപയോക്താക്കള്‍ക്ക് ഈ പുതിയ ഫോണുകളില്‍ ആകര്‍ഷകമായ ഇഎംഐ ഓഫറുകളും ലഭിക്കുന്നു. പുതിയ വണ്‍പ്ലസ് 7 ടി, വണ്‍പ്ലസ് 7 ടി പ്രോ, വണ്‍പ്ലസ് 7 പ്രോ എന്നിവയ്ക്കാണ് ഇപ്പോള്‍ പ്രത്യേകമായ വിലക്കിഴിവ്. ഈ ഫോണുകളില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം വണ്‍പ്ലസ് 7 പ്രോയിലാണ്. വണ്‍പ്ലസിന്റെ സമ്മര്‍ ഫ്ലാഗ്ഷിപ്പായ ഈ ഫോണ്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ 48,999 രൂപയ്ക്കാണ് വില്‍പ്പന ആരംഭിച്ചതെങ്കിലും ഇപ്പോള്‍ നിങ്ങള്‍ക്ക് 39,999 രൂപയ്ക്ക് വണ്‍പ്ലസ് 7 പ്രോ ലഭിക്കും. 

Latest Videos

undefined

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഉപഭോക്താവാണെങ്കില്‍, വണ്‍പ്ലസ് 7 പ്രോയില്‍ നിങ്ങള്‍ക്ക് 2,000 രൂപ അധിക കിഴിവ് ലഭിക്കും. അതിനാല്‍, നിങ്ങള്‍ക്ക് 37,999 രൂപ വരെ കുറഞ്ഞ വിലയ്ക്ക് ഫോണ്‍ ഫലപ്രദമായി ലഭിക്കും. ഇത് വണ്‍പ്ലസ് 7 ടി യുടെ അടിസ്ഥാന വേരിയന്റിന്റെ വിലയ്ക്ക് സമാനമാണ്. ആ വിലയ്ക്ക്, ഒരു ക്വാഡ് എച്ച്ഡി + ഡിസ്‌പ്ലേ, വളരെ വൈവിധ്യമാര്‍ന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറകള്‍, ഫാസ്റ്റ് ചാര്‍ജിംഗ് 30വാട്‌സ് വാര്‍പ്പ് ചാര്‍ജ് സിസ്റ്റം എന്നിവ വണ്‍പ്ലസ് 7 പ്രോ വാഗ്ദാനം ചെയ്യുന്നു. ഈ വര്‍ഷം നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന ഏറ്റവും മികച്ച മൂല്യമേറിയ ഓഫര്‍ ഇതായിരിക്കുമെന്നു വണ്‍പ്ലസ് ഉറപ്പുനല്‍കുന്നു.

ഇതില്‍ മാത്രമല്ല, പുതിയ വണ്‍പ്ലസ് 7 ടിയിലും പണം ലാഭിക്കാം. ആമസോണ്‍ വണ്‍പ്ലസ് 7 ടി വില നേരിട്ട് 3,000 രൂപ കുറച്ചു, 34,999 രൂപ വാഗ്ദാനം ചെയ്യുന്നു. എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍, വീണ്ടും 1,500 രൂപ അധിക കിഴിവ് ലഭിക്കും, അതുവഴി വണ്‍പ്ലസ് 7 ടി 33,499 രൂപയ്ക്ക് ലഭിക്കും.

വണ്‍പ്ലസ് 7 ടി പ്രോയെ ആഘോഷങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല, നിങ്ങള്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വഴി വാങ്ങുകയാണെങ്കില്‍ ഹാന്‍ഡ്‌സെറ്റില്‍ 3,000 രൂപ കിഴിവ് നേടാന്‍ കഴിയും. ഈ മൂന്ന് വണ്‍പ്ലസ് സ്മാര്‍ട്ട്‌ഫോണുകളില്‍ 6 മാസം വരെ പലിശയില്ലാത്ത ഇഎംഐ പ്ലാനുകളും ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയാല്‍ അടുത്തിടെ വില്‍പ്പനയാരംഭിച്ച വണ്‍പ്ലസ് ടിവി ക്യു 1 സീരീസ് 5,000 രൂപ വരെ കിഴിവില്‍ വാങ്ങാം. 

69,900 രൂപയ്ക്ക് വില്‍ക്കുന്ന വണ്‍പ്ലസ് ടിവി ക്യു 14,000 രൂപ ഡിസ്‌ക്കൗണ്ട് ലഭിക്കും. 99,000 രൂപയ്ക്ക് വില്‍ക്കുന്ന വണ്‍പ്ലസ് ടിവി ക്യു 1 പ്രോ 5,000 രൂപയുടെ ഡിസ്‌ക്കൗണ്ട് വാഗ്ദാനം ചെയ്യുന്നു. വണ്‍പ്ലസ് ഫോണുകളിലും സ്മാര്‍ട്ട് ടിവി മോഡലുകളിലും വില ആനുകൂല്യങ്ങള്‍ ആമസോണ്‍ ഇന്ത്യയില്‍ ഡിസംബര്‍ 2 വരെ മാത്രമാണുള്ളത്.

click me!