OnePlus Nord 2T: കുറവുകൾ നികത്തി വൺ പ്ലസ് നോർഡ് 2T 5ജി എത്തി; കൂടെ ആകർഷകമായ ഓഫറുകളും

By Web Team  |  First Published Jul 5, 2022, 2:00 PM IST

ആമസോണും വൺപ്ലസും ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ജൂലൈ 11 വരെ  1,500 രൂപ കിഴിവ് ലഭിക്കും.


വൺപ്ലസ് നോർഡ് 2ടി 5ജി ഇന്ന് ഇന്ത്യൻ വിപണികളിലെത്തി. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും കളർ ഓപ്ഷനുകളിലുമായാണ് ഫോൺ വന്നിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വൺപ്ലസ് ഇന്ത്യ ചാനലുകളിൽ നിന്നും ആമസോണിൽ നിന്നും ഫോൺ വാങ്ങാം. മീഡിയടെക്കിന്റെ  ഏറ്റവും പുതിയ ഡൈമെൻസിറ്റിയനുസരിച്ചാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. പഴയ മോഡലുകളായ വൺപ്ലസ് നോർഡ് 2 CE, വൺപ്ലസ് നോർഡ് 10R എന്നിവയിൽ ഇല്ലാത്ത വൺപ്ലസിന്റെ ഐക്കണിക് അലേർട്ട് സ്ലൈഡറും ഉൾപ്പെടുത്തിയിട്ടുണ്ട്.

വൺപ്ലസ് അടുത്തിടെയാണ് നോർഡ് 2T സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ വൺപ്ലസ് നോർഡ് 2 ഹാൻഡ്‌സെറ്റിന്റെ പിൻഗാമിയാണ് ഈ ഫോൺ. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിലൂടെയാണ് ഫോൺ വിൽപ്പനയ്‌ക്കെത്തിയിരിക്കുന്നത്. കൂടാതെ,  നോർഡ് 2T മറ്റ് വൺപ്ലസ്  ഇന്ത്യ ചാനലുകളിലൂടെയും ലഭ്യമാകും. രണ്ട് റാം, സ്റ്റോറേജ്, കളർ ഓപ്ഷനുകൾ എന്നിവയിലാണ് ഫോണെത്തിയിരിക്കുന്നത്. 8GB RAM/128GB സ്റ്റോറേജ്, 12GB RAM/256GB സ്റ്റോറേജ് ഓപ്‌ഷനുകൾ. ബേസിക് മോഡലിന് 28,999 രൂപയും മുൻനിര മോഡലിന് 33,999 രൂപയുമാണ് വില. ജെയ്ഡ് ഫോഗ് (പച്ച), ഗ്രേ ഷാഡോ (കറുപ്പ്) എന്നീ രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് സ്മാർട്ട്ഫോണുകൾ എത്തുന്നത്. 

Latest Videos

undefined

ആമസോണും വൺപ്ലസും ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ജൂലൈ 11 വരെ  1,500 രൂപ കിഴിവ് ലഭിക്കും. കൂടാതെ, ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇഎംഐ ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾക്കും ഇതേ ഓഫർ ലഭ്യമാകും. വൺപ്ലസ് ഇന്ത്യ സൈറ്റ് മൂന്ന് മാസം വരെ നോ-കോസ്റ്റ് ഇഎംഐ വാഗ്ദാനം ചെയ്യുന്നുണ്ട്. 6.43 ഇഞ്ച് അമോൾഡ് ഡിസ്‌പ്ലേ, ഫുൾ എച്ച്ഡി+ റെസല്യൂഷൻ, 90Hz പുതുക്കൽ നിരക്ക്, HDR10+ എന്നിവയും ഫോണിന്റെ പ്രത്യേകതയാണ്. ഈ ഡിസ്പ്ലേ ഫോണിലെ  സ്ട്രീമിംഗ് അനുഭവം മെച്ചപ്പെടുത്തും. 

Read More : OnePlus Nord 2T 5G : വണ്‍പ്ലസ് നോര്‍ഡ് 2ടി 5ജി സ്മാർട്ട്‌ഫോൺ ഇന്ത്യയിലേക്ക്; വിലയും പ്രത്യേകതയും

1300 ചിപ്‌സെറ്റും 12 ജിബി റാമും 256 ജിബി സ്റ്റോറേജും ചേർന്നതാണ് പുതിയ ഫോൺ. ഹാൻഡ്‌സെറ്റിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. സെൻസറുകൾ വലിയ വൃത്താകൃതിയിലുള്ള കട്ടൗട്ടുകളിലായി ഫിറ്റ് ചെയ്തിട്ടുണ്ട്. ഒഐഎസ് പിന്തുണയുള്ള 50MP സോണി IMX766 പ്രൈമറി ക്യാമറ, 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2MP ടെർഷ്യറി സെൻസർ എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നോർഡ് 2Tയിൽ 32എംപി ഫ്രണ്ട് ഷൂട്ടർ ഉണ്ടാകും. 80W Super VOOC ഫാസ്റ്റ് ചാർജിംങാണ് മറ്റൊരു പ്രത്യേകത. 4500mAh ബാറ്ററി യൂണിറ്റാണ് മറ്റൊരു പ്രത്യേകത.

Read More : OnePlus TV 50 Y1S Pro : വണ്‍പ്ലസ് ടിവി വൈ1എസ് പ്രോ എത്തി; വിലയും വിവരങ്ങളും ഇങ്ങനെ
 

click me!