ബ്രിട്ടീഷ് വാഹനനിര്‍മ്മാതാക്കളായ മക്‌ലാരനുമായി ചേര്‍ന്നാണ് വണ്‍പ്ലസ് ഒളിഞ്ഞിരിക്കുന്ന ക്യാമറകള്‍ എന്ന ആശയം രൂപീകരിക്കുന്നത്. മക്‌ലാരന്റെ ഇലക്ട്രോക്രോമിക് ഗ്ലാസ് സാങ്കേതികവിദ്യയാണ് ഈ സ്മാര്‍ട്ട്‌ഫോണുകളിലെ ക്യാമറകളിലുണ്ടാവുക.
ന്യൂയോര്‍ക്ക്: പിന്നിലെ ക്യാമറ എന്നത് ഇന്ന് ഒരു സ്മാര്‍ട്ട്ഫോണിന്‍റെ ഏറ്റവും അത്യവശ്യമുള്ള പ്രത്യേകതയാണ്. എന്നാല്‍ ഇത് അപ്രത്യക്ഷമായലോ. അത്തരത്തില്‍ ഒരു ആശയമാണ് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ വണ്‍പ്ലസ് അവതരിപ്പിക്കുന്നത്. അതായത് സാധാരണ നിലയില്‍ ഫോണ്‍ എടുത്ത് നോക്കിയാല്‍ പിന്നില്‍ ക്യാമറയുണ്ടെന്ന ഒരു സൂചനയും കാണില്ല. എന്നാല്‍ ക്യാമറ ആപ്പ് തുറക്കുമ്പോള്‍ ക്യാമറ പ്രത്യക്ഷപ്പെടും. വണ്‍പ്ലസിന്റെ കണ്‍സെപ്റ്റ് വണ്‍ എന്ന സാങ്കേതിവിദ്യയാണ് ഇത്തരം ഒരു സങ്കേതികത അവതരിപ്പിക്കുന്നത്. ഒരു കണ്‍സെപ്റ്റ് മോഡലായ ഇത് വരുന്ന ലാസ്വേഗസ് കണ്‍സ്യൂമര്‍ എക്സിബിഷന്‍ ഷോയില്‍ അവതരിപ്പിക്കും. ഇതിന്‍റെ ടീസര്‍ എന്ന നിലയിലാണ് വണ്‍പ്ലസിന്‍റെ പുതിയ വീഡിയോ.
ബ്രിട്ടീഷ് വാഹനനിര്‍മ്മാതാക്കളായ മക്‌ലാരനുമായി ചേര്‍ന്നാണ് വണ്‍പ്ലസ് ഒളിഞ്ഞിരിക്കുന്ന ക്യാമറകള്‍ എന്ന ആശയം രൂപീകരിക്കുന്നത്. മക്‌ലാരന്റെ ഇലക്ട്രോക്രോമിക് ഗ്ലാസ് സാങ്കേതികവിദ്യയാണ് ഈ സ്മാര്‍ട്ട്‌ഫോണുകളിലെ ക്യാമറകളിലുണ്ടാവുക. പിന്‍ ക്യാമറകളുടെ ലെന്‍സുകള്‍ ക്യാമറ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ മാത്രമേ കാണാനാവൂ എന്നതാണ് പ്രത്യേകത. അല്ലാത്ത സമയത്ത് അവിടെ ക്യാമറ ഇലക്ട്രോക്രോമിക് ഗ്ലാസുകള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കും.
We’re bringing the to , but you don’t have to wait: you can get a sneak peek at it right here, along with its groundbreaking “invisible camera” and color-shifting glass technology. pic.twitter.com/elsV9DKctn
— OnePlus (@oneplus)
undefined
സ്മാര്‍ട്ട് ഗ്ലാസ് എന്നും ഇലക്ട്രോക്രോമിക് ഗ്ലാസുകള്‍ക്ക് പേരുണ്ട്. വിമാനങ്ങളുടെ ജനാലകളിലും ചില കാറുകളുടെ സണ്‍റൂഫിലും ഈ ചില്ലുകളാണ് ഉപയോഗിക്കുന്നത്. മക്‌ലാരന്റെ 720s കാറുകളില്‍ ഈ സ്മാര്‍ട്ട് ഗ്ലാസുകളാണ് സണ്‍റൂഫില്‍ ഉപയോഗിച്ചിരിക്കുന്നത്.
ക്യാമറാ ആപ് ഉപയോഗിക്കാത്ത എല്ലാ സമയത്തും ഫോണിന്‍റെ പിന്നിലെ ക്യാമറകള്‍ അദൃശ്യമായിരിക്കും. അതുകൂടാതെ ക്യാമറ തെളിഞ്ഞു വരുന്ന സമയത്തു പോലും ഇന്നു വരെ കണ്ടിരിക്കുന്ന രീതിയിലായിരിക്കില്ല അത് ദൃശ്യമാകുക. ക്യാമറയുണ്ടെന്ന സൂചന മാത്രമായിരിക്കും ഉളളത്. ഇരുട്ടില്‍ നേരിയ പ്രകാശം പോലെ സൂക്ഷിച്ചു പരതിയാല്‍ മാത്രമേ ക്യാമറ കാണാനാകൂ. ധീരമായ പരീക്ഷണമാണ് നടത്തുന്നതെന്ന് വണ്‍പ്ലസിന്‍റെ സഹ സ്ഥാപകനായി പീറ്റര്‍ ലാവു പറഞ്ഞു.
വന്‍ എൻജീനീയറിങ് വെല്ലുവിളികളെ മറികടക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ വണ്‍പ്ലസിന്‍റെ ഉടന്‍ എത്തുന്ന ഏതെങ്കിലും ഫോണില്‍ ഈ ആശയം ഉപയോഗിക്കാന്‍ വണ്‍പ്ലസിന് പദ്ധതിയില്ലെന്നാണ് റിപ്പോര്‍ട്ട്.