OnePlus Ace : വണ്‍പ്ലസ് എയിസ് ഒരാഴ്ചക്കുള്ളിൽ എത്തും; ഇന്ത്യയില്‍ ഇത് വണ്‍പ്ലസ് 10 ആര്‍, അറിയേണ്ടതെല്ലാം

By Web Team  |  First Published Apr 15, 2022, 12:46 AM IST

9RT-ന് സമാനമായി 50-മെഗാപിക്‌സല്‍ ട്രിപ്പിള്‍ പിന്‍ ക്യാമറ സജ്ജീകരണം ഇതിന് ഉണ്ടായിരിക്കാം. വരും ദിവസങ്ങളില്‍ എയിസിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കും.


വണ്‍പ്ലസ് ഏപ്രിലില്‍ നിരവധി ലോഞ്ചുകള്‍ നിരത്തി. ഏപ്രില്‍ 28 ന് കമ്പനി ഇന്ത്യയില്‍ ഒരു ഇവന്റ് ആതിഥേയത്വം വഹിക്കും. ഇതിലൊരു പുതിയ ജോടി വയര്‍ലെസ് ഇയര്‍ബഡുകള്‍ക്കൊപ്പം രണ്ട് സ്മാര്‍ട്ട്ഫോണുകളും പ്രഖ്യാപിക്കും. വണ്‍പ്ലസ് നോര്‍ഡ് സിഇ 2 ലൈറ്റ്, വണ്‍പ്ലസ് 9 ആറിന്റെ പിന്‍ഗാമിയുമാണ് ഇവ. ഇപ്പോള്‍, ഏപ്രില്‍ 21 ന് ചൈനയില്‍ വണ്‍പ്ലസ് എയിസ് അവതരിപ്പിക്കുമെന്ന് ബ്രാന്‍ഡ് സ്ഥിരീകരിച്ചു. ഇത് പിന്നീട് മറ്റൊരു പേരില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കാം. ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതിനെ 10R എന്ന് വിളിച്ചേക്കാം. രണ്ട് സ്മാര്‍ട്‌ഫോണുകള്‍ക്കും ഒരേ ഡിസൈന്‍ തന്നെയാണെന്നാണ് ഏറ്റവും പുതിയ ടീസറുകള്‍ വ്യക്തമാക്കുന്നത്.

അവയിലൊന്ന് വരാനിരിക്കുന്ന എയിസ് സ്മാര്‍ട്ട്ഫോണിന്റെ ചില സവിശേഷതകളും സ്ഥിരീകരിച്ചു. എല്‍ഇഡി ഫ്‌ലാഷിന്റെ പിന്‍ബലത്തില്‍ ട്രിപ്പിള്‍ ക്യാമറ സംവിധാനത്തോടെയാണ് ഈ ഫോണ്‍ എത്തുകയെന്ന് അവര്‍ കാണിക്കുന്നു. ക്യാമറ ബമ്പിലൂടെ ലംബമായി ഓടുന്ന പിന്‍ പാനലില്‍ ഒന്നിലധികം വരകളും കാണാനാവും. വണ്‍പ്ലസ് ഫോണുകളുടെ നമ്പര്‍ സീരീസില്‍ കണ്ടിട്ടുള്ള ഒരു അലേര്‍ട്ട് സ്ലൈഡര്‍ ഇതിലില്ലെന്ന് തോന്നുന്നു.

Latest Videos

undefined

പവര്‍ ബട്ടണ്‍ ഫോണിന്റെ വലതുവശത്താണ്. ഇതിന് ഒരു ബോക്സി ഡിസൈന്‍ ഉണ്ടായിരിക്കും, ഇത് അടുത്തിടെ ലോഞ്ച് ചെയ്ത ഓപ്പോ എഫ് 21 പ്രോ പോലുള്ള ഫോണുകളില്‍ കണ്ടതിനു സമാനമാണ്. എയിസിന് 3.5mm ഹെഡ്ഫോണ്‍ ജാക്ക് ഇല്ല, ഇത് പ്രീമിയം ഫോണുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്യുന്നത് കമ്പനി നിര്‍ത്തിയതിനാല്‍ അതിശയിക്കാനില്ല. സൗണ്ട് ഔട്ട്പുട്ടിന്റെ കാര്യത്തില്‍, പുതിയ ഫോണ്‍ സ്റ്റീരിയോ സ്പീക്കറുകള്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഫോണ്‍ രണ്ട് നിറങ്ങളില്‍ ലഭിക്കും. അവയിലൊന്ന് കറുപ്പും മറ്റൊന്ന് ഗ്രേഡിയന്റ് ഫിനിഷോടുകൂടിയ ബ്ലൂ നിറത്തിലുമാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, മീഡിയടെക് 8100 SoC ഉള്ള ഒരു പുതിയ ഫോണ്‍ ഉടന്‍ വില്‍ക്കുമെന്ന് കമ്പനി വെയ്ബോയില്‍ പ്രഖ്യാപിച്ചു, തുടര്‍ന്നായിരുന്നു വണ്‍പ്ലസ് എയ്സ് സ്മാര്‍ട്ട്ഫോണിന്റെ ലോഞ്ച് സ്ഥിരീകരിച്ചു. ഏറ്റവും പുതിയ എയ്സ് സീരീസിലും ഇതേ മീഡിയടെക് ചിപ്പ് ഉപയോഗിക്കുമെന്ന് ഇത് വ്യക്തമാക്കുന്നു.

ഇപ്പോള്‍, എയ്‌സ് സ്മാര്‍ട്ട്ഫോണിനെക്കുറിച്ച് കൂടുതല്‍ അറിവില്ല. പക്ഷേ, ഇത് 10R ആണെങ്കില്‍, അടിസ്ഥാനപരമായി അര്‍ത്ഥമാക്കുന്നത് 150 വാട്‌സ് വരെ ഫാസ്റ്റ് ചാര്‍ജ് ടെക്നിക്കിലാണ് ഫോണ്‍ അനാവരണം ചെയ്യപ്പെടുക എന്നാണ്, ഇത് ഇന്ത്യന്‍ വിപണിയില്‍ കമ്പനി സ്ഥിരീകരിച്ച കാര്യമാണ്. മോഡലിന്റെ അടിസ്ഥാന വേരിയന്റിന് 80 വാട്‌സ് പിന്തുണയും വണ്‍പ്ലസ് ഏസിന്റെ ഉയര്‍ന്ന മോഡലിന് ഓപ്പോയുടെ 150 വാട്‌സ് സൂപ്പര്‍ VOOC സാങ്കേതികവിദ്യയും ഉണ്ടായിരിക്കാം. 9RT-ന് സമാനമായി 50-മെഗാപിക്‌സല്‍ ട്രിപ്പിള്‍ പിന്‍ ക്യാമറ സജ്ജീകരണം ഇതിന് ഉണ്ടായിരിക്കാം. വരും ദിവസങ്ങളില്‍ എയിസിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കും. 10R ന് 40,000 രൂപയില്‍ താഴെ വിലയാണ് പ്രതീക്ഷിക്കുന്നത്.

click me!